Malayalam
സമാധാനത്തോടെ ജീവിക്കാനുള്ള അഞ്ചുവര്‍ഷങ്ങള്‍ നമ്മുടെ മുന്നില്‍ കാണുന്നുവെന്ന് സിത്താര
സമാധാനത്തോടെ ജീവിക്കാനുള്ള അഞ്ചുവര്‍ഷങ്ങള്‍ നമ്മുടെ മുന്നില്‍ കാണുന്നുവെന്ന് സിത്താര
Published on
വളരെയേറെ പ്രാധാന്യമുള്ള ഒരു സമയത്തിലൂടെ ആണ് നമ്മള് എല്ലാവരും കടന്നുപോകുന്നതെന്നും ഒരു ചരിത്രപരമായ മുഹൂര്‍ത്തമാണ് കേരളത്തില്‍ തുടര്‍ഭരണം എന്നും ഗായിക സിത്താര.
ധര്‍മടത്ത് നടന്ന വിജയം എന്ന കലാ സാംസ്കാരിക പരിപാടിയില്‍ സംസാരിക്കവെയാണ് സിത്താര ഇതേ കുറിച്ച് സംസാരിച്ചത്.
പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാന്‍ പോകുന്ന കണ്ണൂരിലെ ജനങ്ങള്‍ക്ക് മുന്‍കൂര്‍ നന്ദി അറിയിച്ചു കൊള്ളുന്നുവെന്ന് സിത്താര പറഞ്ഞു.
ആകെയുള്ള പ്രതീക്ഷ എന്നുപറയുന്നത് പ്രായഭേദമെന്യേ ജാതിമതഭേദമെന്യേ ലിംഗ ഭേദമന്യേ എല്ലാവര്ക്കും ഒരേ സന്തോഷത്തോടെ സമാധാനത്തോടെ ഒരു അവകാശത്തോടെ ജീവിക്കാനുള്ള ഇനിയും അഞ്ചുവര്‍ഷങ്ങള്‍ നമ്മുടെ മുന്നില്‍ കാണും എന്നതാണെന്നും ഗായിക സിതാര കൂട്ടിച്ചേര്‍ത്തു.
Continue Reading
You may also like...
Related Topics:sithara krishnakumar
