Malayalam
”ഓര്‍മകളില്‍ നിന്നും.. പഴയകാല ചിത്രങ്ങള്‍ പങ്കുവെച്ച് സുചിത്ര; വൈറലായി ചിത്രങ്ങള്‍
”ഓര്‍മകളില്‍ നിന്നും.. പഴയകാല ചിത്രങ്ങള്‍ പങ്കുവെച്ച് സുചിത്ര; വൈറലായി ചിത്രങ്ങള്‍
സുചിത്ര എന്ന നടിയെ മലയാളികള്‍ മറക്കാന്‍ വഴിയില്ല. ബാലതാരമായി സിനിമയിലെത്തിയ സുചിത്ര നിരവധി കഥാപാത്രങ്ങള്‍ ആണ് ചെയ്തത്.
പിന്നീട് ‘നമ്പര്‍ 20 മദ്രാസ് മെയില്‍’ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടി. എന്നാല്‍ സിനിമയില്‍ സജീവമായി നിന്ന താരം വിവാഹത്തോടെയാണ് സിനിമയില്‍ നിന്നും വിട്ട് നിന്നത്.
സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ സുചിത്ര പങ്കുവച്ച ഒരു പഴയകാല ചിത്രമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ”ഓര്‍മകളില്‍ നിന്നും…. നമ്പര്‍ 20 മദ്രാസ് മെയില്‍ കാലത്തെ ചിത്രം, എന്റെ ആദ്യത്തെ കവര്‍പേജുകളിലൊന്ന്,” എന്നാണ് സുചിത്ര കുറിക്കുന്നത്.
അമേരിക്കയിലെ കന്‍സാസ് സിറ്റിയിലെ മിസോറിയില്‍ ആണ് ഭര്‍ത്താവും പൈലറ്റുമായ മുരളിക്കും മകള്‍ നേഹയ്ക്കുമൊപ്പം 17 വര്‍ഷമായി സുചിത്രയുടെ താമസം.
സിനിമയിലേക്ക് മടങ്ങി വരാന്‍ ആഗ്രഹിക്കുന്നുണ്ട് എങ്കിലും ‘ആലോചിച്ചേ റീ എന്‍ട്രി തെരഞ്ഞെടുക്കൂ’ എന്ന് അടുത്തിടെ വനിതയ്ക്ക് നല്കിയ അഭിമുഖത്തില്‍ സുചിത്ര വ്യക്തമാക്കിയിരുന്നു.
