എന്റെ ഓഫീസില്‍ എനിക്ക് പാര വച്ച ഒരാളെയും എനിക്കറിയില്ല, പക്ഷേ പാരകള്‍ വന്നിട്ടുണ്ട്; സര്‍ക്കാര്‍ ജോലിയും അഭിനയവും എങ്ങനെ ഒരുമിച്ച് കൊണ്ടു പോകും എന്ന് പറഞ്ഞ് സാജന് സൂര്യ
എന്റെ ഓഫീസില്‍ എനിക്ക് പാര വച്ച ഒരാളെയും എനിക്കറിയില്ല, പക്ഷേ പാരകള്‍ വന്നിട്ടുണ്ട്; സര്‍ക്കാര്‍ ജോലിയും അഭിനയവും എങ്ങനെ ഒരുമിച്ച് കൊണ്ടു പോകും എന്ന് പറഞ്ഞ് സാജന് സൂര്യ
എന്റെ ഓഫീസില്‍ എനിക്ക് പാര വച്ച ഒരാളെയും എനിക്കറിയില്ല, പക്ഷേ പാരകള്‍ വന്നിട്ടുണ്ട്; സര്‍ക്കാര്‍ ജോലിയും അഭിനയവും എങ്ങനെ ഒരുമിച്ച് കൊണ്ടു പോകും എന്ന് പറഞ്ഞ് സാജന് സൂര്യ
മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് സാജന് സൂര്യ. നിരവധി സീരിയലുകളിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടിയ സാജന് സീരിയല്‍ രംഗത്തേക്ക് വന്നിട്ട് ഇരുപത്തിഒന്ന് വര്‍ഷം കഴിയുന്നു.
നിരവധി ആരാധകരാണ് താരത്തിനുള്ളത്. ഭാര്യ സീരിയലിന് വേണ്ടി തടി കൂടിയതിന് ശേഷം വന്നമാറ്റത്തെകുറിച്ചും പിന്നെ തടി കുറച്ചതിനെ കുറിച്ചും സാജന് പറഞ്ഞിരുന്നു.
ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന് കൂടിയായ സാജന് എങ്ങനെ സ്വന്തം പ്രൊഫഷനും അഭിനയവും ഒരുമിച്ചുകൊണ്ടുപോകുന്നു എന്നുള്ളതിന് മറുപടി പറയുകയാണ് താരം.
എന്റെ ഓഫീസില്‍ എനിക്ക് പാര വച്ച ഒരാളെയും എനിക്കറിയില്ല. എനിക്കങ്ങനെ ആരെങ്കിലും വച്ചിട്ടുണ്ടോ എന്നും അറിയില്ല. എന്നാല്‍ ഡിപ്പാര്‍ട്മെന്റിന്റെ പുറത്തുനിന്നും പാരകള്‍ വന്നിട്ടുണ്ട്. കൃത്യമായി ഓഫീസില്‍ വന്നിട്ടുണ്ടോ എന്നെല്ലാം അന്വേഷിക്കുകയും മറ്റും ചെയ്തിട്ടുണ്ട്.
അതിനൊക്കെ എന്റെ വകുപ്പ് തന്നെ കൃത്യമായ മറുപടിയും കൊടുത്തിട്ടുണ്ട്.ഒന്നാമത്തെ കാര്യം എന്റെ ഓഫീസ് കാര്യങ്ങളൊന്നും ഞാന്‍ മുടക്കാറില്ല എന്നതാണ്. കഴിയുന്നതും എന്റെ ജോലികള്‍, വളരെ ആത്മാര്‍ത്ഥമായ രീതിയില്‍ ചെയ്തു തീര്‍ക്കണം എന്ന് ആഗ്രഹിക്കുന്ന ഒരാളാണ് ഞാന്‍.
നമ്മളൊരു ജോലി വേണ്ടെന്ന് വച്ചുചെയ്യുമ്പോളാണ് പ്രശ്നം. നമ്മള് എന്തുജോലി ചെയ്താലും വേണം എന്ന് വച്ച് ചെയ്താല്‍ പ്രശ്നങ്ങളില്ല. അതുകൊണ്ടുതന്നെ രാത്രിയില്‍ ഓഫീസില്‍ പോയി ജോലി ചെയ്യാനുള്ള സംവിധാനം അവര്‍ എനിക്കുണ്ടാക്കി തന്നു.
അതിപ്പോ രാത്രി രണ്ടുമണി മൂന്നുമണി നേരത്തും ഓഫീസില്‍ പോയി ജോലിചെയ്യാനുള്ള സൗകര്യം ഓഫീസില്‍ എനിക്കുണ്ട്. അതിരാവിലെ പോയി ചെയ്യാനുള്ള സ്വകര്യവും എനിക്കുണ്ട്. ഷൂട്ട് കഴിഞ്ഞിട്ട് വന്നു ജോലി തീര്‍ത്തിട്ട് പോകാറും ഉണ്ട് എന്നും സാജന് പറയുന്നു.
മലയാളികൾക്കേറെ സുപരിചിതനാണ് എഴുത്തുകാരനും ആക്ടിവിസ്റ്റുമായ മൈത്രേയൻ. ഇപ്പോഴിതാ നടൻ പൃഥ്വിരാജിനോട് മാപ്പ് ചോദിച്ചിരിക്കുകയാണ് മൈത്രേയൻ. ഒരു അഭിമുഖത്തിൽ സംസാരിക്കവെ പൃഥ്വിരാജിനെതിരെ പറഞ്ഞ...
പ്രായഭേദമന്യേ പ്രേക്ഷകരുടെ മനസിലിടം നേടിയ താരപ്രതിഭയാണ് മോഹൻലാൽ. വർഷങ്ങളായി പ്രേക്ഷകരെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താരം ഇന്നും തന്റെ അഭിനയസപര്യ തുടരുന്നു. മോഹൻലാൽ സിനിമകൾ...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടൻ മമ്മൂട്ടിയുടെ ആരോഗ്യസ്ഥിതിയെ കുറിച്ചുള്ള വാർത്തകളാണ് സോഷ്യൽ മീഡിയയിൽ വൈറലായികൊണ്ടിരിക്കുന്നത്. റെക്കാലത്തിന് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒരുമിക്കുന്ന...