Malayalam
ജയിലിലേക്ക് അഡോണിയും അനൂപും; ഗെയിം തെറ്റിച്ച് മത്സരാർത്ഥികൾ !
ജയിലിലേക്ക് അഡോണിയും അനൂപും; ഗെയിം തെറ്റിച്ച് മത്സരാർത്ഥികൾ !
ബിഗ് ബോസ് സീസൺ ത്രീ പാതിയോടടുക്കുമ്പോഴും ഗെയിം തെറ്റിച്ചു കളിക്കുന്ന കാഴ്ചയാണ് കണ്ടത്. വീക്ക്‌ലി ടാസ്‌ക്കില്‍ മോശം പ്രകടനം കാഴ്ചവെച്ചവരെ ജയിലിലേക്ക് അയക്കുന്ന ദിവസമായിരുന്നു കഴിഞ്ഞത്. ഇത്തവണ അഡോണിയെയും അനൂപിനെയും ആണ് മല്‍സരാര്‍ത്ഥികള്‍ ഇതിനായി തിരഞ്ഞെടുത്തത്. ക്യാപ്റ്റന്‍ സായിയുടെ നേതൃത്വത്തിലാണ് ജയില്‍ നോമിനേഷന്‍ നടന്നത്.
ബിഗ് ബോസ് വീട്ടിൽ വഴക്ക് സ്വാഭാവികമാണെങ്കിലും കഴിഞ്ഞ ജയിൽ നോമിനേഷനിടയിൽ ഉണ്ടായ വഴക്ക് മത്സരത്തിൽ മാത്രം ഒതുങ്ങുന്നതായിട്ട് തോന്നിയില്ല. നോമിനേഷനിൽ പലരും റൂളുകൾ തെറ്റിച്ചു. അവസാനം അഡോണിയും അനൂപുമാണ് ജയിലില്‍ പോകുന്നതെന്ന് സായി ബിഗ് ബോസിനെ അറിയിച്ചു.
മുന്‍പ് നടന്നതിനേക്കാള്‍ എല്ലാം സംഭവ ബഹുലമായിരുന്നു ഇത്തവണ ജയില്‍ നോമിനേഷന്‍. ഫിറോസ് ഖാനാണ് വഴക്കുണ്ടാക്കുന്നതില്‍ മുന്നില്‍ നിന്നത്. കിടിലം ഫിറോസിനോടും അനൂപിനോടുമായിരുന്നു ഫിറോസ് ചൂടായത്. സന്ധ്യയെയും അനൂപിനെയും നോമിനേറ്റ് ചെയ്ത് സജ്‌ന ഫിറോസാണ് ജയില്‍ നോമിനേഷന്‍ തുടങ്ങിയത്.
പിന്നാലെ മണിക്കുട്ടന്‍ ആരെയും നോമിനേറ്റ് ചെയ്യുന്നില്ലെന്ന് അറിയിച്ചു. തോറ്റ ടീമിലെ മല്‍സരാര്‍ത്ഥികളും മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്നും അതിനാലാണ് ആരെയും നോമിനേറ്റ് ചെയ്യാത്തതെന്നുമാണ് മണിക്കുട്ടന്‍ കാരണമായി പറഞ്ഞത്.
മണിക്കുട്ടന് പിന്നാലെ ഡിംപലും ആരെയും നോമിനേറ്റ് ചെയ്തില്ല. ഋതു അഡോണിയെയും സന്ധ്യയെയും നോമിനേറ്റ് ചെയ്തു. റംസാന്‍ അനൂപിന്‌റെയും സന്ധ്യയുടെയും പേരുകള്‍ പറഞ്ഞു. റംസാന് പുറമെ സായിയും ഭാഗ്യലക്ഷ്മിയും ഇവരുടെ പേരുകള്‍ തന്നെയാണ് പറഞ്ഞത്. സന്ധ്യ ഡിംപലിനെയും ഭാഗ്യലക്ഷ്മിയെയും നോമിനേറ്റ് ചെയ്തു. കിടിലം ഫിറോസ് അനൂപിനെയും സ്വന്തം പേരുമാണ് നോമിനേറ്റ് ചെയ്തത്. അതേസമയം ആരുടെയും പേരുകള്‍ പറയാത്തതിനെതിരെ ഫിറോസ് ഖാന്‍ സംസാരിച്ചിരുന്നു.
അങ്ങനെ ചെയ്യരുതെന്ന് ബിഗ് ബോസ് പറഞ്ഞിട്ടുളളതാണെന്ന് ഫിറോസ് ഖാന്‍ സഹമല്‍സരാര്‍ത്ഥികളെ ഓര്‍മ്മിപ്പിച്ചു. എന്നാല്‍ ഫിറോസ് പറഞ്ഞത് ആദ്യം ആരും അത് കാര്യമായി എടുത്തില്ല. എന്നാല്‍ എറ്റവുമൊടുവില്‍ ബിഗ് ബോസ് തന്നെ ഇക്കാര്യം പറയുകയും നോമിനേറ്റ് ചെയ്യാത്തവര്‍ രണ്ട് പേരുടെ പേരുകള്‍ ജയിലിലേക്ക് പറയുകയും ചെയ്തു. അവസാനമാണ് അനൂപിനെയും അഡോണിയെയും ജയിലിലേക്ക് അയക്കുന്നതിനായി തിരഞ്ഞെടുത്തത്.
about bigg boss