Malayalam
ഇടത് സ്ഥാനാര്‍ത്ഥിയെ കെട്ടിപ്പിടിച്ച് വിജയാശംസകള്‍ നേര്‍ന്ന് നടന് മണികണ്ഠന് ആചാരി
ഇടത് സ്ഥാനാര്‍ത്ഥിയെ കെട്ടിപ്പിടിച്ച് വിജയാശംസകള്‍ നേര്‍ന്ന് നടന് മണികണ്ഠന് ആചാരി
തൃക്കാക്കരയിലെ ഇടത് സ്ഥാനാര്‍ത്ഥി ഡോ.ജെ.ജേക്കബിന് വിജയാശംസകള്‍ നേര്‍ന്ന് ചലച്ചിത്രതാരം മണികണ്ഠന് ആചാരി. വ്യാഴാഴ്ച അഞ്ചുമന ക്ഷേത്ര പരിസരത്ത് ഡോ.ജെ.ജേക്കബിന്റെ വാഹന പ്രചരണ യാത്ര കടന്നുപോയപ്പോഴാണ് മണികണ്ഠന് സ്ഥാനാര്‍ത്ഥിക്ക് അരികിലേക്ക് ഓടിയെത്തി കെട്ടിപ്പിടിച്ച് വിജയാശംസകള്‍ നേര്‍ന്നത്.
ഉറപ്പായും നമ്മള് ജയിക്കുമെന്ന് ഡോ.ജേക്കബ് പുഞ്ചിരിച്ച് കൊണ്ട് മറുപടിയും നല്കി. ശേഷം പര്യടനം തുടര്‍ന്നു. മണികണ്ഠന് ആചാരി തന്റെ രാഷ്ട്രീയ അനുഭാവം മുമ്പും തുറന്നു കാട്ടിയിട്ടുണ്ട്.
സമകാലിക വിഷയങ്ങളില്‍ പര്തികരണം അറിയിക്കാറുള്ള താരം ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരത്തില്‍ കര്‍ഷകര്‍ക്ക് പിന്തുണയുമായി എത്തിിരുന്നു.
കമ്മട്ടിപ്പാടം സിനിമയിലൂടെയാണ് മണികണ്ഠന് മലയാളിപ്രേക്ഷകര്‍ക്ക് സുപരിചിതനാകുന്നത്. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ താരം അഭിനയിച്ചിട്ടുണ്ട്.
ഈ അടുത്ത കാലത്താണ് താരത്തിനു ഒരു ആണ്‍കുഞ്ഞ് ജനിച്ചത്. ബാലനാടാ എന്ന് പങ്കുവെച്ചു കൊണ്ടായിരുന്നു താരം സോഷ്യല്‍ മീഡിയയിലൂടെ സന്തോഷ വിവരം ആരാധകെ അറയിച്ചത്. നിരവധി പേരാണ് താരത്തിന് ആശംസകളുമായി എത്തിയത്.
