ഷാജി കൈലാസ് പ്രണയം തുറന്നു പറഞ്ഞത് അങ്ങനെയായിരുന്നുവെന്ന് ആനി; വൈറലായി താരത്തിന്റെ വാക്കുകള്‍
നിരവധി ചിത്രങ്ങളിലൂടെയും മിനിസ്ക്രീനിലൂടെയും മലയാളി പ്രേക്ഷര്‍ക്ക് സുപരിചിതയായ നടിയാണ് ആനി. ബാലചന്ദ്രമേനോന് സംവിധാനം ചെയ്ത അമ്മയാണേ സത്യം എന്ന ചിത്രത്തിലൂടെയാണ് ആനി അഭിനയ ലോകത്തിലേയ്ക്ക് എത്തുന്നത്. വളരെ കുറച്ച് സിനിമകള്‍ കൊണ്ടു തന്നെ മലയാളികളുടെ പ്രിയ നായികമാരുടെ കൂട്ടത്തിലേയ്ക്ക് എത്താന്‍ താരത്തിനായി.
സിനിമയില്‍ സജീവമായിരുന്ന സമയം ആയിരുന്നു സംവിധായകനായ ഷാജി കൈലാസുമായി പ്രണയത്തിലാകുന്നതും വിവാഹം കഴിക്കുന്നതും. വിവാഹ ശേഷം അഭിനയത്തില്‍ നിന്നും മാറി നില്‍ക്കുകയാണ് നടി.
ഇപ്പോഴിതാ ആനി തന്റെ ജീവിതത്തെക്കുറിച്ച് നടത്തിയ തുറന്നു പറച്ചിലാണ് വൈറലാകുന്നത്. ഷാജി കൈലാസുമായുള്ള പ്രണയവും വിവാഹവും ഒക്കെയാണ് സോഷ്യല്‍ മീഡിയയില്‍ ആനി പങ്കുവെച്ചിരുന്നത്.
താരസംഘടനയായ അമ്മയുടെ മീറ്റിങ്ങുകളില്‍ വെച്ച് തങ്ങള്‍ പലപ്പോഴും കാണാറുണ്ടായിരുന്നതെന്നും ആനി പറഞ്ഞു. സിനിമകളെ പറ്റി നല്ല അഭിപ്രായങ്ങള്‍ പറഞ്ഞ് ഷാജി കൈലാസ് തന്റടുത്ത് എത്തുമായിരുന്നുവെന്നും ശേഷം പെട്ടെന്ന് ഒരു ദിവസം വന്ന് എനിക്ക് ഒരു പെണ്‍കുട്ടിയെ ഇഷ്ടമാണ് അത് ആനി ആണെങ്കില്‍ എന്ത് ചെയ്യും എന്ന് ചോദിക്കുകയായിരുന്നുവെന്നും താരം വ്യക്തമാക്കിയിരുന്നു.
