അച്ഛനു മേസ്തിരി പണി, അമ്മ തൊഴിലുറപ്പിന് പോകും, സാന്ത്വനത്തിലെ കണ്ണന്റെ വിശേഷങ്ങള്‍
ഏഷ്യനെറ്റില്‍ അടുത്തിടെ സംപ്രേക്ഷണം ചെയ്തു തുടങ്ങിയ പരമ്പരയാണ് സാന്ത്വനം. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയായി മാറാന്‍ സാന്ത്വനത്തിന് ആയി.
ചിപ്പിയാണ് കേന്ദ്ര കഥാപാത്രമായി എത്തുന്നത്. പരമ്പരയുടെ പുതിയ എപ്പിസോഡുകള്‍ക്കായി വലിയ ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കാറുളളത്. പരമ്പരയിലെ കണ്ണന്‍ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു കഴിഞിരിക്കുകയാണ്.
അച്ചു സുഗന്ധാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇപ്പോളിതാ സ്വകാര്യ ജീവിതത്തെപ്പറ്റി സംസാരിക്കുകയാണ് കണ്ണന്. സ്വാകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് തുറന്നുപറഞ്ഞത്
തിരുവനന്തപുരത്ത് അയിരൂര്‍ ആണ് നാട്. പഠിക്കുന്ന കാലത്തേ നാടകവും മിമിക്രിയുമൊക്കെയാണ് പ്രധാനം. നടനാകുകയായിരുന്നു ലക്ഷ്യം. പ്ലസ് ടൂ കഴിഞ്ഞ്, ഡിഗ്രിക്ക് ഡിസ്റ്റന്‍സായി ജോയിന്‍ ചെയ്‌തെങ്കിലും അപ്പോഴേക്കും സീരിയലില്‍ അവസരം വന്നു.
അച്ഛന്‍ സുഗന്ധന്‍, മേശിരിപ്പണിയാണ് അച്ഛന്. അമ്മ രശ്മി തൊഴിലുറപ്പിന് പോകും. അനിയത്തി അഞ്ജു നഴ്‌സിങ് കഴിഞ്ഞ് ഇപ്പോള്‍ മഞ്ചേരി സര്‍ക്കാര്‍ ആശുപത്രിയില്‍ താല്‍ക്കാലികമായി ജോലി ചെയ്യുന്നു.
പഠനം പൂര്‍ത്തിയാക്കും മുന്‍പ് ഞാന്‍ സീരിയല്‍ രംഗത്തേക്കെത്തിയപ്പോള്‍ വീട്ടില്‍ നിന്നു പൂര്‍ണ പിന്തുണയായിരുന്നു. ഒരാള്‍ അച്ഛനെ പറഞ്ഞു പറ്റിച്ച് പണിയെടുപ്പിച്ച സംഭവം പോലും ആ പിന്തുണ തെളിയിക്കുന്നതാണല്ലോ.
ഞാന്‍ അഭിനയ മോഹവുമായി നടക്കുന്നതില്‍ നാട്ടില്‍ പലരും പരിഹസിച്ചിരുന്നു. ഇപ്പോള്‍ അതൊക്കെ മാറിത്തുടങ്ങി. അനിയത്തിയാണ് എന്റെ ജീവന്‍. അവള്‍ തരുന്ന പിന്തുണ എനിക്കു നല്‍കുന്ന ഊര്‍ജം വളരെ വലുതാണ്. എന്റെ വലിയ വിമര്‍ശകയും അവളാണ് എന്നും അച്ചു പറയുന്നു.
അമ്മ മനസ്സിന്റെ കരുതലുമായി ഒരു ഏടത്തിയമ്മ എന്ന വിശേഷണത്തോടെയാണ് മിനിസ്‌ക്രീന്‍ സീരിയല്‍ പ്രേക്ഷകരിലേക്ക് ചിപ്പിയെ അവതരിപ്പിച്ചിരിക്കുന്നത്. ഭര്‍ത്താവിന്റെ കൂടപ്പിറപ്പുകള്‍ക്കു ചേട്ടത്തിയമ്മയായും അമ്മയ്ക്കും അച്ഛനും മകളായും ജീവിക്കുന്ന ശ്രീദേവി എന്ന കഥാപാത്രമായാണ് ചിപ്പി സ്‌ക്രീനിലെത്തുന്നത്.
ഭര്‍ ത്താവ് സത്യനാഥനായാണ് സാജന്‍ സൂര്യ എത്തുന്നത്.’ കുടുംബബന്ധങ്ങളുടെ തീവ്രതയും ഇഷ്ടങ്ങളും പിണക്കങ്ങളും പ്രണയവും തുടങ്ങി എല്ലാ ചേരുവകളും കോര്‍ത്തിണക്കിയ ഒരു കുടുബ പരമ്പരയാണ് സാന്ത്വനം.
അച്ചു സുഗന്ധ് അവതരിപ്പിക്കുന്ന കണ്ണന്‍ എന്ന കഥാപാത്രത്തോട് പ്രേക്ഷകര്‍ക്ക് പ്രത്യേകമായൊരു ഇഷ്ടമുണ്ട്. കണ്ണന്റെ കൊച്ചു കൊച്ചു വികൃതികളും ഏട്ടന്മാരോടുള്ള സ്നേഹവുമെല്ലാം പരമ്പരയെ വേറിട്ട തലത്തിലേക്ക് ഉയര്‍ത്തുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ അച്ചു പങ്കുവയ്ക്കുന്ന പോസ്റ്റുകളെല്ലാം വൈറലാകാറുണ്ട്. ജന്മനാടിന്റെ അഭിനന്ദനം തന്നെ ഏറെ സന്തോഷിപ്പിച്ചെന്ന് അച്ചു മുമ്പ് പറഞ്ഞിരുന്നു.
പണ്ടുമുതലേ സിനിമ സ്വപ്നമായിരുന്നെന്നും അതുകൊണ്ടുതന്നെ നാട്ടിലെ ആഘോഷങ്ങള്‍ക്കൊന്നും വലുതായി പങ്കെടുക്കാറില്ലായിരുന്നുവെന്നുമാണ് താരം പറയുന്നത്. എന്നാല്‍ അതിലൊന്നും നാട്ടിലെ ചേട്ടന്മാര്‍ക്ക് പരിഭവങ്ങളില്ലെന്നും, അവരുടെ സപ്പോര്‍ട്ട് സന്തോഷമാണെന്നും അച്ചു പറഞ്ഞിരുന്നു.
