Connect with us

26 വര്‍ഷങ്ങള്‍ക്ക് ശേഷം ആടു തോമ വീണ്ടും വരുന്നു; മോഹന്‍ലാലിന്റെ സ്ഫടികം റീ-റിലീസിന്‌

Malayalam

26 വര്‍ഷങ്ങള്‍ക്ക് ശേഷം ആടു തോമ വീണ്ടും വരുന്നു; മോഹന്‍ലാലിന്റെ സ്ഫടികം റീ-റിലീസിന്‌

26 വര്‍ഷങ്ങള്‍ക്ക് ശേഷം ആടു തോമ വീണ്ടും വരുന്നു; മോഹന്‍ലാലിന്റെ സ്ഫടികം റീ-റിലീസിന്‌

കാലങ്ങള്‍ എത്ര കവിഞ്ഞാലും മലയാളികളുട പ്രിയപ്പെട്ട ചിത്രങ്ങളില്‍ ഒന്നാണ് സ്ഫടികവും ആടുതോമയും. മോഹന്‍ലാലിന്റെ കരിയറില്‍ വലിയ ബ്രേക്ക് സമ്മാനിച്ച ചിത്രമായിരുന്നു സ്ഫടികം. തിയേറ്ററുകള്‍ ഇളക്കി മറിച്ച ചിത്രം കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് 26 വര്‍ഷം പിന്നിട്ട സന്തോഷം ആഘോഷിച്ചത്. ചിത്രത്തിന്റെ സംവിധായകനായ ഭദ്രന്‍ തന്നെയാണ് ഇക്കാര്യം സോഷയ്ല്‍ മീഡിയയിലൂടെ അറിയിച്ചത്.

എന്നാല്‍ ആടു തോമയുടെ ആരാധകര്‍ക്കും സന്തോഷം നല്‍കുന്ന വാര്‍ത്തയും അദ്ദേഹം പങ്കുവെച്ചിരുന്നു. രണ്ടു കോടിയിലേറെ മുടക്കി നവീന സാങ്കേതിക വിദ്യയുടെ സഹായത്തോടെ ചിത്രം റീ-റിലീസ് ചെയ്യാന്‍ പോകുകയാണ്. സ്ഫടികത്തിന്റെ ഇരുപത്തിയഞ്ചാം വാര്‍ഷികം പ്രമാണിച്ച് 2020 ഏപ്രിലില്‍ ചിത്രം റീ-റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരുന്നത്.

എന്നാല്‍ കോവിഡ് വ്യാപനത്തെ തുടര്‍ന്നുള്ള ലോക്ക്‌ഡൌണ്‍ വന്നതോടെ ആ പദ്ധതി മാറ്റിവെക്കേണ്ടി വന്നു. ഇപ്പോഴിതാ, തീയറ്ററുകള്‍ തുറന്ന സാഹചര്യത്തിലാണ് സ്ഫടികന്റെ 26-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് ചിത്രം റീ-റിലീസ് ചെയ്യാന്‍ പോകുന്നത്. കേരളത്തില്‍ 200 ദിവസത്തിലേറെ തീയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച് വലിയ വിജയമായി മാറിയ ചിത്രമായിരുന്നു സ്ഫടികം.

സംവിധായകന്‍ ഭദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

ആടുതോമയെ ഒരു നിധിപോലെ ഹൃദയത്തില്‍ സൂക്ഷിച്ച ലാല്‍ മലയാളം കണ്ട ഏറ്റവും വലിയ തെമ്മാടിക്ക് ഇന്നേക്ക് 26 വയസ്സ് എന്ന് എന്നെ ഓര്‍മപ്പെടുത്തിയപ്പോള്‍ ഒരു സമുദ്രം നീന്തിക്കടക്കാനുള്ള ആവേശം തോന്നി. കോവിഡ് ഉണ്ടാക്കിവച്ച തടസങ്ങള്‍ ഭേദിച്ചുകൊണ്ട് ആടുതോമയെ വീണ്ടും ബിഗ്‌സ്‌ക്രീനിലേക്ക് എത്തിക്കാന്‍ ഒരുക്കി കൊണ്ടിരിക്കുകയാണ് Geometrics Film House.

പിറന്നാളിനോടാനുബന്ധിച്ചു ഇറക്കാനിരുന്ന Digital 4k Teaser തിരഞ്ഞെടുപ്പ് ചൂട് ആറി രണ്ട് മഴക്കു ശേഷം കുളിരോടെ കാണിക്കാന്‍ എത്തുന്നതായിരിക്കും. ഈ വര്‍ഷം തന്നെ ചിത്രത്തിന്റെ റിലീസ് ഉണ്ടാകുമെന്ന് ഭദ്രന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ സൂചിപ്പിച്ചിരിക്കുകയാണ്. മിനി സ്‌ക്രീനില്‍ മാത്രം കണ്ട സ്ഫടികം ബിഗ് സ്‌ക്രീനില്‍ കാണാന്‍ കഴിയുമെന്ന ആവേശത്തിലാണ് മോഹന്‍ലാല്‍ ആരാധകര്‍. കാത്തിരിക്കാം.

More in Malayalam

Trending

Recent

To Top