Connect with us

സംഘിയാണല്ലേ, ചാണകമാണല്ലേ, എന്നൊക്കെയാണ് എല്ലാവരും ചോദിക്കുന്നത്; പഴി കേള്‍ക്കേണ്ടി വന്നാലും ഐ ഡോണ്ട് കെയര്‍.

Malayalam

സംഘിയാണല്ലേ, ചാണകമാണല്ലേ, എന്നൊക്കെയാണ് എല്ലാവരും ചോദിക്കുന്നത്; പഴി കേള്‍ക്കേണ്ടി വന്നാലും ഐ ഡോണ്ട് കെയര്‍.

സംഘിയാണല്ലേ, ചാണകമാണല്ലേ, എന്നൊക്കെയാണ് എല്ലാവരും ചോദിക്കുന്നത്; പഴി കേള്‍ക്കേണ്ടി വന്നാലും ഐ ഡോണ്ട് കെയര്‍.

മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും ബിഗ്‌സ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും സുപരിചിതയായ താരമാണ് രശ്മി സോമന്‍. ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മലയാള സിനിമാ-ടെലിവിഷന്‍ രംഗത്ത് നിന്നും നിരവധി താരങ്ങളാണ് മത്സരരംഗത്തേയ്ക്ക് ഇറങ്ങിയത്.

കൂട്ടത്തില്‍ നടന്‍ വിവേക് ഗോപനും രശ്മിയുടെ സഹപ്രവര്‍ത്തകനും ആയ വിവേക ഗോപനും തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്. ചവറ നിയോജകമണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാര്‍ഥിയായിട്ടാണ് വിവേക് മത്സരിക്കുന്നത്. കഴിഞ്ഞ ദിവസം വിവേകിന് പിന്തുണ അറിയിച്ച് നടി രശ്മി സോമനും പ്രചരണത്തിന് എത്തിയത് വാര്‍ത്തയായിരുന്നു.

അപ്പച്ചിയ്ക്ക് നന്ദി എന്ന് പറഞ്ഞ് വിവേക് പങ്കുവെച്ച പോസ്റ്റ് വൈറലായതോടെ രശ്മിയ്ക്ക് നേരെ സൈബര്‍ അക്രമണങ്ങള്‍ വ്യപാകമായി കൊണ്ടിരിക്കുകയാണ്. എന്നാല്‍ തന്നെ വിമര്‍ശിക്കുന്നവരോട് തക്കതായ മറുപടി പറഞ്ഞ് രശ്മിയും രംഗത്ത് എത്തിയിരിക്കുകയാണ്. വനിത ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലൂടെയാണ് നടി തന്റെ രാഷ്ട്രീയത്തെ കുറിച്ച് പറഞ്ഞത്.

ഞാനൊരു പ്രചരണ പരിപാടിയുമായി ബന്ധപ്പെട്ട് പങ്കുവെച്ച പോസ്റ്റിന് താഴെയാണ് വിമര്‍ശനങ്ങളുമായി കുറേ പേര്‍ എത്തിയത്. സംഘിയാണല്ലേ, ചാണകമാണല്ലേ, എന്നൊക്കെയാണ് ചോദ്യങ്ങള്‍. ഒരു രക്ഷയുമില്ലാത്ത അവസ്ഥ. ഒടുവില്‍ ഗതിക്കെട്ട് ഞാന്‍ കമന്റ് ബോക്സ് ബ്ലോക്ക് ചെയ്തിരിക്കുകയാണെന്നാണ് രശ്മി പറയുന്നത്. ഞാന്‍ വിവേകിന്റെ പരിപാടിയ്ക്ക് പോയതില്‍ രാഷ്ട്രീയമില്ല. സൗഹൃദം മാത്രമേയുള്ളു. ഞങ്ങള്‍ ഇപ്പോള്‍ കാര്‍ത്തികദീപം എന്ന സീരിയലില്‍ ഒന്നിച്ച് അഭിനയിക്കുന്നുണ്ട്. അടുത്ത സുഹൃത്തുമാണ്.

വിവേക് ക്ഷണിച്ചപ്പോള്‍ സന്തോഷത്തോടെയാണ് അവിടെ എത്തിയത്. വിവേകിനെ പിന്തുണയ്ക്കണം എന്ന് തോന്നി. അതിനെ രാഷ്ട്രീയമായി വളച്ചൊടിച്ച് കുറേ പേര്‍ സൈബര്‍ അക്രമണം നടത്തുകയായിരുന്നു. ഇതൊന്നും എന്നെ ബാധിക്കാറില്ല. എനിക്ക് എന്റേതായ താല്‍പര്യങ്ങളും തീരുമാനങ്ങളുമുണ്ട്.

ആരെന്ത് പറഞ്ഞാലും അതൊന്നും മാറാനും പോകുന്നില്ല. ഞാന്‍ ഒരു കലാകാരിയാണ്. അതിനപ്പുറം എന്റെ രാഷ്ട്രീയം പറഞ്ഞ് നടക്കേണ്ട കാര്യമെനിക്കില്ല. എന്റെ സുഹൃത്തിനെ പിന്തുണച്ചതിന്റെ പേരില്‍ കുറേ പഴി കേള്‍ക്കേണ്ടി വന്നാലും ഐ ഡോണ്ട് കെയര്‍.

എന്റെ മനസിന് സന്തോഷമുള്ള കാര്യമാണ്. ഞാന്‍ പോയി സപ്പോര്‍ട്ട് ചെയ്തു. അത്രേയുള്ളു. ഇനി വിവേക് മറ്റൊരു പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി ആയിരുന്നെങ്കിലും ഞാന്‍ പോയേനെ. ഞാനവിടെ പോയി രാഷ്ട്രീയം പറഞ്ഞിട്ടുമില്ല. വിവേകിന്റെ പോസ്റ്റ് കണ്ട് ചിലരൊക്കെ ഞങ്ങള്‍ ബന്ധുക്കളാണോ ഞാന്‍ വിവേകിന്റെ അപ്പച്ചിയാണോ എന്നൊക്കെ ചോദിച്ചു. കാര്‍ത്തികദീപം സീരിയലില്‍ ഞാന്‍ വിവേകിന്റെ അപ്പച്ചിയായി അഭിനയിക്കുന്നത് കൊണ്ടാണ്. അത്രയേ ഉള്ളു.

അവിടെ ഞാന്‍ മാത്രമല്ല പല അഭിനേതക്കാളും വന്നിരുന്നു. പക്ഷേ ഞാനൊരു സ്ത്രീ ആയത് കൊണ്ടാണോ എന്നെ ഇങ്ങനെ ആക്രമിക്കുന്നതെന്ന് അറിയില്ല. ഞാന്‍ കണ്ട ചില കമന്റുകല്‍ തോന്നിപ്പിക്കുന്നത്, നടിയല്ലേ, നടിമാര്‍ ഇങ്ങനെയൊക്കെ പോകാമോ എന്നാണ്.

അതെന്താ നടിമാര്‍ക്ക് ഇതൊന്നും പാടില്ലേ.വിമര്‍ശിക്കുന്നവര്‍ മനസിലാക്കേണ്ടത് ഞാനും ഈ ലോകത്ത് നടക്കുന്ന കാര്യങ്ങള്‍ കൃത്യമായി മനസിലാക്കുന്ന ധാരണയുള്ള അഭിപ്രായമുള്ള വ്യക്തിയാണെന്നാണ്. അത് ഞാന്‍ ആരോടും പറഞ്ഞ് നടക്കാറില്ല എന്ന് മാത്രം. പിന്നെ, മുഖം മറച്ച് വച്ച് വിമര്‍ശിക്കാനെത്തുന്നവര്‍ക്ക് മറുപടി കൊടുത്ത് സമയം കളയാന്‍ ഞാന്‍ തയ്യാറല്ല. അതിനെ അവഗണിച്ച് കളയുന്നു എന്നും രശ്മി പറയുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top