Connect with us

‘ബിരിയാണി’ മോഹന്‍ലാലിന്റെ തിയേറ്ററിലെത്തും; പ്രശ്‌നം പരിഹരിച്ചെന്ന് സജിന്‍

Malayalam

‘ബിരിയാണി’ മോഹന്‍ലാലിന്റെ തിയേറ്ററിലെത്തും; പ്രശ്‌നം പരിഹരിച്ചെന്ന് സജിന്‍

‘ബിരിയാണി’ മോഹന്‍ലാലിന്റെ തിയേറ്ററിലെത്തും; പ്രശ്‌നം പരിഹരിച്ചെന്ന് സജിന്‍

കോഴിക്കോട് ആശിര്‍വാദ് സിനിമാസില്‍ ബിരിയാണി എന്ന ചിത്രത്തിന്റെ പ്രദര്‍ശനത്തെ തുടര്‍ന്നുണ്ടായ പ്രശ്നം പരിഹരിച്ചെന്ന്് സംവിധായകന്‍ സജിന്‍ ബാബു. തന്നെ മാനേജര്‍ നേരിട്ട് വിളിച്ച് സിനിമ പ്രദര്‍ശിപ്പിക്കാമെന്ന് പറഞ്ഞുവെന്നാണ് സജിന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

ചിത്രത്തില്‍ സെക്ഷ്വല്‍ സീനുകള്‍ ഉള്ളത് കൊണ്ട് ചിത്രം തിയറ്ററില്‍ പ്രദര്‍ശിപ്പിക്കാനാവില്ലെന്നാണ് ആദ്യം മാനേജര്‍ അറിയിച്ചത്. ഇതേ തുടര്‍ന്ന് സജിന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നു.

സജിന്റെ ഫേസ്ബുക്ക് പോസ്റ്റ് നിരവധി സിനിമ പ്രവര്‍ത്തകരും സംവിധായകരും പങ്കുവെച്ചിരുന്നു. കൂടാതെ സംഭവം വാര്‍ത്തയാവുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ചിത്രം പ്രദര്‍ശിപ്പിക്കുമെന്ന് സജിന്‍ അറിയിച്ചത്. പ്രശ്നത്തില്‍ കൂടെ നിന്ന എല്ലാവര്‍ക്കും അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു.

‘സിനിമ കളിക്കില്ല എന്ന പ്രശ്നം കോഴിക്കോട് പരിഹരിക്കപ്പെട്ടു.. ആര്‍ പി മാളിലെ ആശിര്‍വാദ് സിനിയുടെ മാനേജര്‍ സണ്ണി സാര്‍ എന്നെ നേരിട്ട് വിളിച്ച് ‘ബിരിയാണി’ അവിടെ കളിക്കാമെന്ന് ഉറപ്പ് അറിയിച്ചിട്ടുണ്ട്.. അടുത്ത ഷോ 4 മണിക്കാണ്. നാളെ രാവിലെ 11:15 നും, 4 നു മാണ് വെീം ശോല… കൂടെ നിന്ന എല്ലാവര്‍ക്കും നന്ദി… ഉണ്ടെന്നും സജിന്‍ പറഞ്ഞു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top