Malayalam
നടി പ്രിയങ്ക അനൂപും സ്ഥാനാര്‍ത്ഥി; നാമനിര്‍ദേശ പത്രികയിലെ പേര് അംബിക
നടി പ്രിയങ്ക അനൂപും സ്ഥാനാര്‍ത്ഥി; നാമനിര്‍ദേശ പത്രികയിലെ പേര് അംബിക
Published on
വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടി പ്രിയങ്ക അനൂപും സ്ഥാനാര്‍ത്ഥിയാണ്. അരൂര്‍ മണ്ഡലത്തിലാണ് നടി സ്ഥാനാര്‍ത്ഥിയായിരിക്കുന്നത്.
ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടിയുടെ പ്രതിനിധിയായി ടെലിവിഷന്‍ ചിഹ്നത്തിലാണ് മത്സരിക്കുന്നത്. എന്നാല്‍ താരം പ്രിയങ്ക എന്ന പേരിലല്ല മത്സരിക്കുന്നത്.
അംബിക എന്ന പേരിലാണ് നാമനിര്‍ദേശ പത്രിക നല്‍കിയിരിക്കുന്നത്. പ്രിയങ്ക അനൂപ് നായര്‍ എന്ന പേരിലാണ് പോസ്റ്ററുകള്‍.
ചന്തിരൂര്‍, അരൂര്‍ മേഖലകളിലെ വ്യാപാര സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ച് പ്രചരണം ആരംഭിച്ചു. അടുത്ത ദിവസം മുതല്‍ മണ്ഡലത്തില്‍ സജീവമാകുമെന്ന് പ്രിയങ്ക പറഞ്ഞു.
Continue Reading
You may also like...
Related Topics:priyanka anoop
