Malayalam
വാഹനത്തിനു നേരെയുള്ള പെട്രോള്‍ ബോംബാക്രമണക്കേസ്; പോലീസ് തന്നെ മാത്രമല്ല, മറ്റുള്ളവരെയും ചോദ്യം ചെയ്തിട്ടുണ്ട്; താന്‍ ഒരു സെലിബ്രിറ്റി ആയതുകൊണ്ടാണ് ഈ വിഷയം ഇത്രയും വാര്‍ത്തയായതെന്ന് നടി
വാഹനത്തിനു നേരെയുള്ള പെട്രോള്‍ ബോംബാക്രമണക്കേസ്; പോലീസ് തന്നെ മാത്രമല്ല, മറ്റുള്ളവരെയും ചോദ്യം ചെയ്തിട്ടുണ്ട്; താന്‍ ഒരു സെലിബ്രിറ്റി ആയതുകൊണ്ടാണ് ഈ വിഷയം ഇത്രയും വാര്‍ത്തയായതെന്ന് നടി
മലയാള മിനിസ്‌ക്രീന്‍ േ്രപക്ഷകര്‍ക്ക് സുപരിതചിതയായ താരമാണ് പ്രിയങ്ക അനൂപ്. നിരവധി സീരിയലുകളിലൂടെയും സിനിമകളിലൂടെയും പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരം ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ച ദിവസങ്ങളായി പ്രിയങ്ക വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുകയായിരുന്നു. ഷിജു വര്‍ഗീസ് ആസൂത്രണം ചെയ്ത സ്വന്തം വാഹനത്തിനു നേരെയുള്ള പെട്രോള്‍ ബോംബാക്രമണക്കേസില്‍ നടി പ്രിയങ്കയെ ചോദ്യം ചെയ്തിരുന്നു. ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടി. താന്‍ ഒരു സെലിബ്രിറ്റി ആയതുകൊണ്ടാണ് ഈ വിഷയം ഇപ്പോള്‍ ഇത്രയധികം വാര്‍ത്ത പ്രധാന്യം നേടുന്നതെന്നാണ് പ്രിയങ്ക പറയുന്നത്.
ഞാന്‍ ലോക്ക് ഒന്നുമല്ല. ഞാന്‍ വളരെ സന്തോഷത്തോടെയാണ് ഇരിക്കുന്നത്. ഞാന്‍ അങ്ങനെ വലിയ പാര്‍ട്ടി പ്രവര്‍ത്തകയൊന്നുമല്ല. ഞാന്‍ താമസിക്കുന്ന ഫ്‌ലാറ്റിന് അപ്പുറം ഒരു അമ്പലമുണ്ട്. അവിടെയുള്ള ആളാണ് ഈ നന്ദകുമാര്‍. അങ്ങനെ കണ്ടുപരിചയം മാത്രമേ എനിക്കുള്ളൂ. എന്നോട് അമ്പലത്തിന്റെ ആവശ്യങ്ങളും ഉത്സവാവശ്യങ്ങളും വരുമ്പോള്‍ സംസാരിക്കാറുണ്ട്.
അങ്ങനെയാണ് ഈ പാര്‍ട്ടിയെ കുറിച്ച് പറയുന്നതും. നന്ദകുമാര്‍ പറഞ്ഞു പ്രിയങ്കയ്ക്ക് വേണമെങ്കില്‍ സ്ഥാനാര്‍ത്ഥിയായി നില്‍ക്കാമെന്ന്. അങ്ങനെയാണ് ഞാന്‍ നില്‍ക്കുന്നതും. ഒരു കാര്യം കൂടെ മനസ്സിലാക്കണം, ഞാന്‍ ഒരാള്‍ മാത്രമല്ല ഈ അന്വേഷണത്തില്‍ വന്നത്. ഇത് പ്രിയങ്ക എന്നൊരു സെലിബ്രിറ്റി ആയതുകൊണ്ടാണ് ഈ വാര്‍ത്ത ഇത്രത്തോളം ആളുകളുടെ മുന്‍പില്‍ എത്തുന്നത്. എന്റെ കൂടെയുണ്ടായിരുന്ന ബാക്കി എട്ടു- ഒമ്പത് പേരെ ചോദ്യം ചെയ്തിട്ടുണ്ട്.
മാധ്യമങ്ങളില്‍ കാണിക്കുന്ന അറിവ് മാത്രമേ എനിക്കുമുള്ളു. ഞാനും കുടുംബമായി വീട്ടില്‍ ഇരിക്കുമ്പോള്‍ കാണുന്ന ന്യൂസ് മാത്രമേ എനിക്കും അറിയൂ. എന്റെ കൂടെയുള്ള എട്ടു പേരെയും ചോദ്യം ചെയ്തിട്ടുണ്ട്. പൊലീസ് എല്ലാവരെയും ചോദ്യം ചെയ്യും. ഞങ്ങളുടെ മീറ്റിങ്ങില്‍ ഒന്നോ രണ്ടോ തവണ മാത്രം കണ്ടിട്ടുള്ള വ്യക്തിയാണ് സിജു വര്‍ഗീസ്. ഞാന്‍ പറഞ്ഞതിന് അപ്പുറം ആവശ്യമില്ലാത്ത ഒരുപാട് കാര്യങ്ങള്‍ വരുന്നുണ്ട്. അത് നമ്മളെ മനസ്സിലാക്കാതെ പറയുന്നതില്‍ എനിക്ക് വിഷമമുണ്ട്. പൊലീസ് ആകുമ്പോള്‍ വിളിക്കും. അപ്പോള്‍ നമ്മള്‍ ഉത്തരം നല്‍കണം.
ഞങ്ങളുടെ പാര്‍ട്ടിയിലെ ഒരു സ്ഥാനാര്‍ത്ഥിയാണ് അദ്ദേഹം. ഞങ്ങളെല്ലാവരും മീറ്റിങ്ങില്‍ ഉണ്ടായിരുന്നു. ഞങ്ങള്‍ തെറ്റായ കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെങ്കില്‍ അത് കണ്ടുപിടിക്കാന്‍ വളരെ എളുപ്പമാണ്. ഇത് ഇത്രയും വാര്‍ത്ത ആയത് ഞാന്‍ ഒരു സെലിബ്രിറ്റി ആയതുകൊണ്ടാണ്. നമ്മള്‍ പറയാത്ത കുറെ കാര്യങ്ങളാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ വരുന്നത്.
എനിക്ക് എന്തോ കോടികള്‍ ഓഫര്‍ ചെയ്തെന്നും മറ്റും. എന്നാല്‍ ഇതൊന്നും ഉണ്ടാകാത്ത കാര്യങ്ങളാണ്. എന്നെ പരിചയപ്പെടുത്തിയ ദല്ലാള്‍ നന്ദകുമാറായി പോയി. അപ്പോള്‍ അത് പറഞ്ഞു. നമുക്ക് ഇങ്ങനെയൊക്കെ വരുമെന്ന് അറിഞ്ഞാണോ ഈ പാര്‍ട്ടിയില്‍ വരുന്നത്. അപ്പോള്‍ ഈ കാര്യങ്ങള്‍ ഞാന്‍ വിശദമായി പറഞ്ഞിട്ടുണ്ട്. അത് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മനസ്സിലായിട്ടുമുണ്ട് എന്നും പ്രിയങ്ക പറഞ്ഞു.
