Connect with us

ജീവിതത്തിലെ 20 വര്‍ഷമാണ് നഷ്ടമായത്, ആത്മഹത്യയെക്കുറിച്ച് പോലും ചിന്തിച്ച് പോയ കാലമായിരുന്നു അത്; കാവേരിയുടെ പരാതിയെ കുറിച്ച് പ്രിയങ്ക അനൂപ് പറയുന്നു

Malayalam

ജീവിതത്തിലെ 20 വര്‍ഷമാണ് നഷ്ടമായത്, ആത്മഹത്യയെക്കുറിച്ച് പോലും ചിന്തിച്ച് പോയ കാലമായിരുന്നു അത്; കാവേരിയുടെ പരാതിയെ കുറിച്ച് പ്രിയങ്ക അനൂപ് പറയുന്നു

ജീവിതത്തിലെ 20 വര്‍ഷമാണ് നഷ്ടമായത്, ആത്മഹത്യയെക്കുറിച്ച് പോലും ചിന്തിച്ച് പോയ കാലമായിരുന്നു അത്; കാവേരിയുടെ പരാതിയെ കുറിച്ച് പ്രിയങ്ക അനൂപ് പറയുന്നു

വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാള കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് പ്രിയങ്ക അനൂപ്. പരിഭവം പാര്‍വതി എന്ന ഒറ്റ സീരിയലിലൂടെ തന്നെ നിരവധി പേരുടെ പ്രീതി സമ്പാദിക്കുവാന്‍ താരത്തിനായി. ഇടയ്ക്കിടെ താരത്തിന്റേതായി പുറത്തെത്താറുള്ള വാര്‍ത്തകളെല്ലാം തന്നെ വലിയ തോതില്‍ ശ്രദ്ധിക്കപ്പെടാറുമുണ്ട്.

ആള്‍മാറാട്ടം നടത്തി തന്നില്‍ നിന്നും പണം തട്ടാന്‍ ശ്രമിച്ചുവെന്നാരോപിച്ച് പ്രിയങ്കയ്ക്കെതിരെ കാവേരി പരാതി നല്‍കിയിരുന്നു. 2004 ഫെബ്രുവരിയില്‍ ആയിരുന്നു സംഭവം. കഴിഞ്ഞ ദിവസമായിരുന്നു കേസിലെ വിധി വന്നത്. വിധിയില്‍ സന്തോഷമുണ്ടെന്നായിരുന്നു പ്രിയങ്കയുടെ പ്രതികരണം.വര്‍ഷങ്ങളായി തന്റെ ജീവിതത്തില്‍ കരിനിഴലായിക്കിടന്ന സംഭവത്തിന്റെ യാഥാര്‍ത്ഥ്യം പുറത്തുവന്നതിന്റെ സന്തോഷത്തിലാണ് പ്രിയങ്ക അനൂപ്. 20 വര്‍ഷം മുമ്പ് സത്യം തെളിയിച്ച് തിരിച്ചെത്തുമെന്ന് പറഞ്ഞായിരുന്നു പ്രിയങ്ക ഇറങ്ങിയത്. അത് യാഥാര്‍ത്ഥ്യമായതിന്റെ ആശ്വാസത്തിലാണ് താരം.

കേരളത്തിലെ പ്രമുഖ വാരികകളിലൊന്നില്‍ മകളെക്കുറിച്ചുള്ള അപകീര്‍ത്തികരമായ വാര്‍ത്ത വരുമെന്നും, അത് നല്‍കാതിരിക്കണമെങ്കില്‍ 5 ലക്ഷം നല്‍കണമെന്നും പറഞ്ഞ് തന്നെ ഒരാള്‍ വിളിച്ചതായി പ്രിയങ്ക കാവേരിയുടെ അമ്മയെ അറിയിച്ചിരുന്നു. മാഗസിനുമായി ബന്ധപ്പെട്ടപ്പോള്‍ അങ്ങനെയൊരു വാര്‍ത്തയില്ലെന്ന വിവരമായിരുന്നു ലഭിച്ചത്. ഫോണില്‍ വിളിച്ചയാളെക്കുറിച്ചായിരുന്നു പിന്നീട് പോലീസ് അന്വേഷിച്ചത്. 3 ലക്ഷം നല്‍കാനായി വിളിച്ച് വരുത്തിയായിരുന്നു അറസ്റ്റ്. പണം കൈമാറുന്നതിനിടയിലായിരുന്നു പ്രിയങ്കയെ അറസ്റ്റ് ചെയ്തത്.

തനിക്ക് വന്ന ഫോണ്‍ കോളിനെക്കുറിച്ച് പ്രിയങ്ക വിശദീകരിച്ചിരുന്നു. ചെയ്യാത്ത തെറ്റിന്റെ പേരിലുള്ള ക്രൂശിക്കലുകള്‍ സിനിമ-സീരിയലുകളില്‍ നിന്നും മാറ്റിനിര്‍ത്തുന്നത് വരെ എത്തിയിരുന്നു. ജീവിതത്തിലെ 20 വര്‍ഷമാണ് നഷ്ടമായത്. ഇത്തരം കേസുകളില്‍ വൈകി വിധി പറയുന്നത് ഖേദകരമായ കാര്യമാണെന്ന് പ്രിയങ്ക പറയുന്നു. സുഹൃത്തുക്കളുടേയും കുടുംബത്തിന്റെയും പിന്തുണയോടെയാണ് വിഷമഘട്ടം അതിജീവിച്ചത്.

ആത്മഹത്യയെക്കുറിച്ച് പോലും ചിന്തിച്ച് പോയ കാലമായിരുന്നു അത്. ജീവിതത്തിലെ നല്ല പ്രായമാണ് കടന്ന് പോയതെങ്കിലും അതേക്കുറിച്ചോര്‍ത്ത് ഇന്ന് തനിക്ക് വിഷമമില്ലെന്ന് പ്രിയങ്ക പറയുന്നു. ഭര്‍ത്താവും അമ്മയുമാണ് കോടതി കയറി ഇറങ്ങാന്‍ കൂടെനിന്നത്. ഭര്‍ത്താവിന്റെ കുടുംബക്കാരും ഒരുപാട് അനുഭവിച്ചിട്ടുണ്ട്. ഭര്‍ത്താവിന്റെ സഹോദരിയും കുടുംബവും വരെ ആ സമയത്ത് ഇതേക്കുറിച്ചുള്ള ബുദ്ധിമുട്ടുകള്‍ നേരിട്ടിട്ടുണ്ട്.

എവിടെയെങ്കിലും പോവുമ്പോള്‍ തന്നെ പരിചയപ്പെടുത്തുമ്പോള്‍ ഇത് ആ നടിയല്ലേ എന്ന തരത്തിലാണ് ചോദ്യങ്ങള്‍. സിനിമകളില്‍ നിന്നും മാറ്റി നിര്‍ത്തുമ്പോള്‍ നിശബ്ദത പാലിക്കുകയായിരുന്നു. സുഹൃത്ത് എന്ന നിലയിലായിരുന്നു ഇതേക്കുറിച്ച് കാവേരിയുടെ കുടുംബത്തെ അറിയിച്ചത്. അത്രയും അടുപ്പമായിരുന്നു ആ കുടുംബത്തിനോടുണ്ടായിരുന്നത്്. കേസിന് ശേഷം അവരുമായി സംസാരിച്ചിട്ടില്ലെന്നും പ്രിയങ്ക പറയുന്നു.

മിനിസ്‌ക്രീനില്‍ മാത്രമല്ല, ബിഗ്സ്‌ക്രീനിലും നിരവധി നല്ല കഥാപാത്രങ്ങളാണ് പ്രിയങ്ക അവതരിപ്പിച്ചിരിക്കുന്നത്. 1994 ല്‍ തെന്‍മാവിന്‍ കോമ്പത്ത് എന്ന ചിത്രത്തിലൂടെ ആണ് പ്രിയങ്ക ആദ്യമായി സ്‌ക്രീനില്‍ എത്തുന്നത്. തുടര്‍ന്ന് ഒരുപിടി നല്ല ചിത്രങ്ങളുടെ ഭാഗമാകാന്‍ താരത്തിനായി. തിരക്കഥാകൃത്തും ,സംവിധായകനുമായ അനൂപ് കൃഷ്ണനാണ് താരത്തിന്റെ ഭര്‍ത്താവ്. കുറച്ച് നാളുകള്‍ക്ക് മുമ്പ് തന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് പ്രിയങ്ക എത്തിയത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രണയവിവാഹമായിരുന്നു ഇരുവരുടെയും.

രണ്ട് മൂന്നു വര്‍ഷത്തോളം നല്ല സുഹൃത്തുക്കള്‍ ആയിരുന്നു. വിവാഹം കവിക്കാതെ ജീവിക്കാം എന്നായിരുന്നു ചിന്ത. എന്നാല്‍ ദൈവം നല്ലൊരു ആളെ തന്നു. അനൂപിന്റെ വീട്ടില്‍ സമ്മതിക്കുമോ എന്ന ടെന്‍ഷന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിന്നെ തന്റെ സ്വഭാവം വെച്ച് കല്യാണം കഴിഞ്ഞ് പോയാല്‍ രണ്ടോ മൂന്നോ ദിവസം കൊണ്ട് ഞാന്‍ തിരിച്ച് വരുമെന്നായിരുന്നു അമ്മയുടെ പേടി. പക്ഷെ കല്യാണം കഴിഞ്ഞിട്ട് നാല് വര്‍ഷമായിട്ടും ഇപ്പോള്‍ അമ്മയെ കാണാന്‍ പോകാറില്ല. വല്ലപ്പോഴുമേ അങ്ങോട്ട് പോകാറുള്ളു. കല്യാണം കഴിഞ്ഞതോടെ എല്ലാ സ്വഭാവും മാറി. മാറ്റി എടുത്തുവെന്നും പ്രിയങ്ക പറഞ്ഞിരുന്നു.

More in Malayalam

Trending

Recent

To Top