News
ബോളിവുഡ് സംവിധായകന്‍ സാഗര്‍ സര്‍ഹാദി അന്തരിച്ചു
ബോളിവുഡ് സംവിധായകന്‍ സാഗര്‍ സര്‍ഹാദി അന്തരിച്ചു
ബോളിവുഡ് സംവിധായകനും, തിരക്കഥാകൃത്തുമായ സാഗര്‍ സര്‍ഹാദി(88)അന്തരിച്ചു. ഞായറാഴ്ച്ച രാത്രിയായിരുന്നു അന്ത്യം. മുംബൈ സിയോണിണിലെ അദ്ദേഹത്തിന്റെ വസതിയില്‍ വെച്ചാണ് മരണപ്പെട്ടത്. തിങ്കളാഴ്ച്ച രാവിലെ 11ന് മണിക്ക് സിയോണിലെ പൊതു സ്മശാനത്തില്‍ വെച്ചായിരുന്നു മരണാനന്തര ചടങ്ങുകള്‍.
സാഗര്‍ സര്‍ഹാദിയുടെ അനന്തരവനും സംവിധായകനുമായ രമേഷ് തല്‍വാറാണ് മരണ വിവരം മാധ്യമങ്ങളെ അറിയിച്ചത്. കുറച്ച് മാസങ്ങളായി ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. സ്വയം ഭക്ഷണം കഴിക്കാന്‍ പോലും അദ്ദേഹത്തിന് സാധിച്ചിരുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.
ഉറുദു ചെറുകഥാകൃത്തായാണ് സാഗര്‍ തന്റെ എഴുത്ത് ആരംഭിക്കുന്നത്. തുടര്‍ന്ന് ഉറുദു നാടക രചയ്താവായി. 1976ല്‍ സംവിധായകന്‍ യഷ് ചോപ്രയുടെ കബി കബി എന്ന ചിത്രത്തിന് വേണ്ടി തിരക്കഥ എഴുതി. ഈ ചിത്രത്തിലൂടെയാണ് സാഗര്‍ ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്.
തുടര്‍ന്ന് യഷ് ചോപ്രയ്ക്ക് വേണ്ടി നിരവധി ഹിറ്റ് ചിത്രങ്ങളുടെ തിരക്കഥ രചിച്ചു. കഹോന പ്യാര്‍ ഹേ, സില്‍സില, കബി കബി, ബാസാര്‍, ചാന്ദിനി എന്നീ ഹിറ്റ് ചിത്രങ്ങളുടെ തിരക്കഥ എഴുതിയതും സാഗര്‍ ആണ്.
1982ല്‍ ബാസാര്‍ എന്ന ചിത്രത്തിലൂടെയാണ് സാഗര്‍ ആദ്യമായി സംവിധായകന്റെ വേഷമണിയുന്നത്. സുപ്രിയ പതക്ക് ഷാ, ഫറൂഖ് ഷെയ്ഖ്, സ്മിത പട്ടീല്‍, നസറുദ്ദീന്‍ ഷാ എന്നിവരായിരുന്നു ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍.
