Malayalam
കുടുകുടാ ചിരിപ്പിച്ച ഈ നടിയെ ഓര്‍മ്മയുണ്ടോ? മായ മൗഷ്മിയുടെ വിശേഷങ്ങള്‍ ഇങ്ങനെ!
കുടുകുടാ ചിരിപ്പിച്ച ഈ നടിയെ ഓര്‍മ്മയുണ്ടോ? മായ മൗഷ്മിയുടെ വിശേഷങ്ങള്‍ ഇങ്ങനെ!
മലയാളി പ്രേക്ഷകര്‍ ഇന്നും മറക്കാത്ത മുഖമാണ് മായ മൗഷ്മിയുടേത്. പ്രേക്ഷകരം കുടുകുടാ ചിരിപ്പിച്ച പകിട പകിട പമ്പരത്തിലെ മായയുടെ കഥാപാത്രത്തെ പ്രേക്ഷകര്‍ അന്നും ഇന്നും ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. സിനിമയിലും സീരിയലിലും സജീവമായി തുടരുന്നതിനിടെ പെട്ടെന്നായിരുന്നു താരം അഭിനയത്തില്‍ നിന്നും ഇടവേളയെടുത്ത് പോയത്. എന്നാല്‍ ഇപ്പോഴിതാ താരം മുമ്പ് പറഞ്ഞ് വാക്കുകള്‍ വീണ്ടും ശ്രദ്ധയാകര്‍ഷിക്കുകയാണ്. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലായിരുന്നു തന്റെ ജീവിതത്തെകുറിച്ചും അഭിനയത്തില്‍ നിന്നും ഇടവെളയെടുക്കാനുള്ള കാരണത്തെ കുറിച്ചും താരം മനസുതുറന്നത്.
മകള്‍ നിഖിതാഷയുടെ വളര്‍ച്ചയുടെ ഓരോ ഘട്ടങ്ങളും ആസ്വദിക്കുന്ന തിരക്കിലായിരുന്നു താന്‍. അവള് വലുതാകുന്നതിനുള്ള കാത്തിരിപ്പിലാണ് ഞാന്‍. ഇനിയിപ്പോള്‍ ഞാന്‍ അഭിനയത്തിലേക്ക് വരാന്‍ ഒരുക്കമാണ്. നല്ലൊരു ശക്തമായ കഥാപാത്രം കിട്ടിയാല്‍ തിരിച്ചെത്തും. അത് കിട്ടും എന്ന് തന്നെയാണ് പ്രതീക്ഷ’എന്നും മായ പറയുന്നു.
സീരിയലുകള്‍ വഴിയാകുമോ മടങ്ങി വരവ് എന്ന ചോദ്യത്തിന് അങ്ങനെ ആകില്ല. എന്ന ഉത്തരമാണ് മായ നല്‍കിയത്. ‘സീരിയലുകള്‍ ഉടന്‍ ഏറ്റെടുക്കാന്‍ പറ്റില്ല. അവസരങ്ങള്‍ വരുന്നുണ്ടെങ്കിലും ഇപ്പോള്‍, ഞാന്‍ ഇമ്പോര്‍ട്ടന്‍സ് നല്‍കുന്നത് മോള്‍ക്കും കുടുംബത്തിനും വേണ്ടിയാണ്. അവള് കുഞ്ഞല്ലേ.. അവള് വലുതായ ശേഷം ആലോചിക്കാം.
മാത്രമല്ല സീരിയലുകള്‍ രണ്ടു മൂന്നു വര്‍ഷമെങ്കിലും വേണ്ടിവരും. അത് മകളുടെ കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ തടസ്സവുമാകും. അല്ലാതെ സീരിയലുകളോട് മുഖം തിരിക്കുന്നതല്ല. നല്ല സിനിമകള്‍ വരട്ടെ. നല്ല കഥാപത്രങ്ങള്‍. സൈഡ് റോളുകള്‍ അല്ലാത്ത ശക്തമായ ഒരു കഥാപാത്രം ലഭിക്കട്ടെ. അതിനായി ക്ഷമയോടെ കാത്തിരിക്കാന്‍ ഞാന്‍ റെഡിയാണ്. ഗ്ലാമറസ് ആയതോ, വെറുതെ വന്നു പോകുന്ന ഒരു കഥാപാത്രത്തിനോടോ എനിയ്ക്ക് ഒട്ടും താത്പര്യം ഇല്ല. മികച്ചത് വരട്ടെ’, എന്നാണ് മായയുടെ അഭിപ്രായം.
മായയുടെ പേരിലെ മൗഷ്മി കാരണം എല്ലാവരും താന്‍ നോര്‍ത്ത് ഇന്ത്യാക്കാരിയാണോ എന്ന് ചോദിക്കാറുണ്ടായിരുന്നു. എന്നാല്‍ അതിനുള്ള ഉത്തരവും മായ തന്നെ പറയുന്നു. ഞാന്‍ നോര്‍ത്ത് ഇന്ത്യക്കാരി ഒന്നുമല്ല. ചേട്ടന്റെ പേര് മനോജ് എന്നാണ്, പിന്നെ അച്ഛനും അമ്മയ്ക്കും ഒരു വെറൈറ്റി പേര് എനിയ്ക്കായി ഇടണം എന്നുണ്ടായിരുന്നു, അങ്ങനെയാണ് ഞാന്‍ മായ മൗഷ്മി ആയി മാറിയത്’, മായ പറഞ്ഞു നിര്‍ത്തി.
മാര്‍ക്കറ്റിങ് ഹെഡായി ജോലി നോക്കുന്ന വിപിന്‍ ആണ് മായയുടെ ഭര്‍ത്താവ്; അമന് മകനും. ബാബ കല്യാണി, രൗദ്രം തുടങ്ങിയ സിനിമകളില്‍ മായവേഷമിട്ട മായ 25 ല്‍ അധികം ചലച്ചിത്രങ്ങളിലും, നാല്പ്പതില് അധികം ടെലിവിഷന്‍ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ രണ്ടാം വിവാഹവും താരം വേര്‍പെടുത്തി എന്നുള്ള വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു.
ഏഴ് വര്‍ഷത്തിന് മുന്‍പായിരുന്നു രണ്ടാം ഭര്‍ത്താവുമായി മായാ മൗഷ്മി വിവാഹമോചനം തേടി കുടുംബകോടതിയെ സമീപിച്ചത്. ഭര്‍ത്താവ് ഉദയകുമാറും മായയും പരസ്പര സമ്മതത്തോടെയാണ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. ആദ്യ വിവാഹം വേര്‍പിരിഞ്ഞ ശേഷം ആ ബന്ധത്തിലുണ്ടായ കുഞ്ഞുമായി മായാ മൌഷ്മി ഒറ്റയ്ക്കായിരുന്നു താമസം. 2002 ജൂലായ് രണ്ടിനാണ് സീരിയല്‍ സംവിധായകനായ ഉദയകുമാറിനെ മായാ മൌഷ്മി വിവാഹം ചെയ്തത്. ഉദയ്കുമാറും നടിയുമായുള്ള പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ ഇരുവരുടേയും ബന്ധുക്കള്‍ ശ്രമിച്ചിരുന്നെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് നിയമപരമായി വേര്‍പിരിയുകയായിരുന്നു.
