Connect with us

വില തിരിച്ചറിയാതെ അടുക്കളയിലെ അവശിഷ്ടങ്ങള്‍ കോരേണ്ടയാളല്ല പെണ്ണ്! പെണ്ണുങ്ങള്‍ അടുക്കള നോക്കേണ്ടവരാണ് എന്ന് ആരാണ് തീരുമാനിച്ചത്?

Malayalam

വില തിരിച്ചറിയാതെ അടുക്കളയിലെ അവശിഷ്ടങ്ങള്‍ കോരേണ്ടയാളല്ല പെണ്ണ്! പെണ്ണുങ്ങള്‍ അടുക്കള നോക്കേണ്ടവരാണ് എന്ന് ആരാണ് തീരുമാനിച്ചത്?

വില തിരിച്ചറിയാതെ അടുക്കളയിലെ അവശിഷ്ടങ്ങള്‍ കോരേണ്ടയാളല്ല പെണ്ണ്! പെണ്ണുങ്ങള്‍ അടുക്കള നോക്കേണ്ടവരാണ് എന്ന് ആരാണ് തീരുമാനിച്ചത്?

ജിയോ ബേബി സംവിധാനം ചെയ്ത ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ സോഷ്യൽ മീഡിയയിലടക്കം വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു. തൊണ്ടി മുതലും ദൃക്‌സാക്ഷിയും’ എന്ന സിനിമക്കുശേഷം സുരാജ് വെഞ്ഞാറമൂടും നിമിഷ സജയനും ഒന്നിക്കുന്ന ചിത്രമാണിത്.

എന്റെ അടുക്കളയില്‍ ക്യാമറ വച്ച് പകര്‍ത്തിയ ദൃശ്യങ്ങളാണോ ഇതെന്ന് പല സ്ത്രീകള്‍ക്കും തോന്നും വിധമാണ് സിനിമ ദൃശ്യവത്കരിച്ചിരിയ്ക്കുന്നത്. ‘ദ ഗ്രെയ്റ്റ് ഇന്ത്യന്‍ കിച്ചന്‍’ കണ്ടിട്ട് വിവാഹമോചനങ്ങള്‍ കൂടുകയാണെങ്കില്‍ കൂടട്ടെയെന്ന് സംവിധായകന്‍ ജിയോ ബേബി പറഞ്ഞത് വലിയ വിവാദമായിരുന്നു.

അങ്ങനെ സംഭവിക്കുകയാണെങ്കില്‍ അതില്‍ തനിക്ക് സന്തോഷം മാത്രമാണ് ഉണ്ടാവുക എന്നും സംവിധായകന്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഇപ്പോഴിതാ അത്തരത്തിലുള്ള പരാമര്‍ശം വിവാദമായത് അതിനെ നെഗറ്റീവായി എടുക്കുന്നത് കൊണ്ടാണെന്ന് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരിക്കുകയാണ് സംവിധായകന്‍.

അത് നെഗറ്റീവായി കാണുന്നതു കൊണ്ടല്ലേ. ഞാന്‍ പറഞ്ഞത് ഈ സിനിമ കണ്ടുകഴിഞ്ഞ് ഈ ജീവിതം വേണ്ട എന്ന് തീരുമാനിക്കാന്‍ ഒരു പെണ്‍കുട്ടി പ്രാപ്തയായാല്‍ അത്രയും സന്തോഷം എന്നാണ്. അതു തന്നെയാണ് ഇപ്പോഴും പറയുന്നത്. അതു പോസിറ്റീവ് കാര്യമാണ്. വില തിരിച്ചറിയാതെ അടുക്കളയിലെ അവശിഷ്ടങ്ങള്‍ കോരേണ്ടയാളല്ല പെണ്ണ്. എത്ര പെണ്‍കുട്ടികളുണ്ട് ഇപ്പോഴും ഒന്ന് പരാതി പറയാന്‍ പോലുമാകാതെ ജീവിക്കുന്നു.

നമ്മുടെ ഈ ജീവിതസാഹചര്യത്തില്‍ അകപ്പെട്ടു പോയതു െകാണ്ടാണ് അവരൊക്കെ നിശബ്ദരായി ജീ വിക്കുന്നത്. പെണ്ണുങ്ങള്‍ അടുക്കള നോക്കേണ്ടവരാണ് എന്ന് ആരാണ് കാലാകാലങ്ങളായി തീരുമാനിച്ചത്. എന്റെ വീട്ടില്‍ അങ്ങനെയായിരുന്നില്ല. അതുകൊണ്ട് എനിക്ക് അത് അംഗീകരിക്കാനും കഴിയില്ല. അദ്ദേഹം പറഞ്ഞു.

അടുക്കളയെയും അടുക്കളയിലെ സ്ത്രീകളെയും അവര്‍ അനുഭവിക്കുന്ന മാനസിക സമ്മര്‍ദ്ദങ്ങളെയും അടുത്തറിഞ്ഞാണ് സംവിധായകന്‍ ജിയോ ബേബി ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ എന്ന ചിത്രമൊരുക്കിയത്.

സ്ത്രീയെ അടുക്കളയില്‍ തളച്ചിടുന്ന സമൂഹത്തിന്റെ മനസ്ഥിതിക്ക് എതിരെ ശക്തമായ പ്രതിഷേധമാണ് ചിത്രം മുന്നോട്ട് വയ്ക്കുന്നത്. സ്ത്രീ സ്വാതന്ത്രയാണെന്നും ഭര്‍ത്താവിന്റെയും കുടുംബത്തിന്റെയും കാര്യങ്ങള്‍ മാത്രം നോക്കി ജീവിക്കേണ്ടവളല്ലെന്നും പറഞ്ഞുകൊണ്ട് കേരള സമൂഹത്തില്‍ ഇപ്പോഴും നിലനില്‍ക്കുന്ന പിതൃമേധാവിത്ത, ആണനുകൂല മനോഭാവത്തെ തച്ചുടയ്ക്കുകയാണ് സിനിമ ചെയ്യുന്നത്.

More in Malayalam

Trending

Recent

To Top