News
‘അമിതാഭ് ബച്ചന് ജീവിക്കുന്ന ഇതിഹാസം’; താരത്തെ പ്രശംസിച്ച് ക്രിസ്റ്റഫര്‍ നോളന്
‘അമിതാഭ് ബച്ചന് ജീവിക്കുന്ന ഇതിഹാസം’; താരത്തെ പ്രശംസിച്ച് ക്രിസ്റ്റഫര്‍ നോളന്
ഇന്ത്യന്‍ സിനിമാതാരം അമിതാഭ് ബച്ചനെ പ്രശംസിച്ച് ഹോളിവുഡ് സംവിധായകന് ക്രിസ്റ്റഫര്‍ നോളന്. ജീവിക്കുന്ന ഇതിഹാസമാണ് അമിതാഭ് ബച്ചനെന്ന് ഫിയാഫ് ഇന്റര്‍നാഷണല്‍ ഫെഡറേഷന് ഓഫ് ഫിലിം ആര്‍ക്കെവ്സ് ബഹുമതി ബച്ചന് നല്‍കിക്കൊണ്ട് അദ്ദേഹം പറഞ്ഞു.
ഫിയാഫ് ബഹുമതി നേടുന്ന ആദ്യ ഇന്ത്യക്കാരനാണ് ബച്ചന്. ഫിലിം ആര്‍ക്കൈവ്സിന് ബച്ചന് നല്കിയ സംഭാവനകള്‍ക്കാണ് അംഗീകാരം ലഭിച്ചത്. ബച്ചന് വിര്‍ച്വലായാണ് പുരസ്കാരം സമര്‍പ്പിച്ചത്. മുന്‍ വര്‍ഷത്തെ ജേതാക്കളായ മാര്ട്ടിന് സ്കോര്സിസും ക്രിസ്റ്റഫര്‍ നോളനും ചേര്‍ന്നായിരുന്നു പുരസ്കാരദാനം നിര്‍വഹിച്ചത്.
‘വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈ ജീവിക്കുന്ന ഇതിഹാസത്തെ നേരില്‍ കാണാന്‍ എനിക്ക് ഭാഗ്യമുണ്ടായി’ എന്നാണ് നോളന് പറഞ്ഞത്. ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷനാണ് ബച്ചനെ പുരസ്കാരത്തിനായി നാമ നിര്‍ദ്ദേശം ചെയ്തത്. ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷന്റെ അംബാസിഡറായി 2015 മുതല്‍ പ്രവര്‍ത്തിക്കുകയാണ് ബച്ചന്.
