Malayalam
ഒരു നാരങ്ങാവെള്ളം എടുക്കട്ടേ..; ചാലഞ്ചുമായി എത്തിയ ഭാനയുടെ വീഡിയോയ്ക്ക് കമന്റുമായി സുഹൃത്തുക്കളും ആരാധകരും
ഒരു നാരങ്ങാവെള്ളം എടുക്കട്ടേ..; ചാലഞ്ചുമായി എത്തിയ ഭാനയുടെ വീഡിയോയ്ക്ക് കമന്റുമായി സുഹൃത്തുക്കളും ആരാധകരും
മലയാള സിനിമയില്‍ സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് നടി ഭാവന. പലപ്പോഴും തന്റെ വിശേഷങ്ങളും ചിത്രങ്ങളും പങ്കുവെച്ച് താരം എത്താറുണ്ട്. ഇപ്പോഴിതാ നടി രമ്യ നമ്പീശനൊപ്പമുള്ള ഭാവനയുടെ ലിപ് സിങ്ക് വീഡിയോ ആണ് ഇന്‍സ്റ്റഗ്രാമില്‍ വൈറലായിരിക്കുന്നത്.
ലിപ് സിങ്ക് ചാലഞ്ചിന്റെ ഭാഗമായാണ് സംഞ്ചാവരഗമന എന്ന തെലുങ്കുപാട്ടുമായി ഭാവനയെത്തിയത്. കടുകട്ടിയാണെന്ന് തോന്നുന്ന വരികള്‍ക്കൊപ്പം ഭാവന മനോഹരമായി ലിപ് സിങ്ക് ചെയ്യുന്നത്. രമ്യ നമ്പീശനാണ് വീഡിയോ എടുത്തിരിക്കുന്നത്. ഭാവനയോടൊപ്പം രമ്യയെയും വീഡിയോയില്‍ കാണാം.
വീഡിയോയ്ക്ക് താഴം രസകരമായ കമന്റുമായി ആരാധകരും സിനിമാപ്രവര്‍ത്തകരും എത്തിയിട്ടുണ്ട്. ഒരു നാരങ്ങാവെള്ളം എടുക്കട്ടേയെന്നാണ് നടിയും അവതാരികയുമായ മൃദുല മുരളി കമന്റ് ചെയ്തത്.
ആ ഹരിമുരളി എവിടെ, അതിങ്ങോട്ട് എടുക്കൂവെന്ന് കമന്റുമായി നടി ശില്പയും പിന്നാലെയെത്തി. ലിപ് സിങ്ക് മാത്രമാക്കാതെ ശബ്ദം കൂടെ ആകാമായിരുന്നു എന്നാണ് നടി ഷഫ്നയുടെ കമന്റ്. എല്ലാ കമന്റിനും താഴെ ചിരിക്കുന്ന ഇമോജികള്‍ ഭാവനയും നല്‍കിയിട്ടുണ്ട്.
