Connect with us

തിയേറ്ററുകള്‍ നിറഞ്ഞ് രണ്ടാം വാരത്തിലേയ്ക്ക് ‘ദി പ്രീസ്റ്റ്’; ലണ്ടനിലും തരംഗമായി ഫാദര്‍ കാര്‍മെന്‍ ബെനഡിക്ട്

Malayalam

തിയേറ്ററുകള്‍ നിറഞ്ഞ് രണ്ടാം വാരത്തിലേയ്ക്ക് ‘ദി പ്രീസ്റ്റ്’; ലണ്ടനിലും തരംഗമായി ഫാദര്‍ കാര്‍മെന്‍ ബെനഡിക്ട്

തിയേറ്ററുകള്‍ നിറഞ്ഞ് രണ്ടാം വാരത്തിലേയ്ക്ക് ‘ദി പ്രീസ്റ്റ്’; ലണ്ടനിലും തരംഗമായി ഫാദര്‍ കാര്‍മെന്‍ ബെനഡിക്ട്

ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം തിയേറ്ററുകള്‍ തുറന്നപ്പോള്‍ റിലീസിനെത്തിയ മമ്മൂട്ടി ചിത്രമായിരുന്നു ‘ദി പ്രീസ്റ്റ്’. ഇപ്പോഴിതാ ചിത്രം വളരെ വിജയകരമായി തന്നെ രണ്ടാം വാരത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. കേരളത്തില്‍ മാത്രമല്ല, ലണ്ടനില്‍ വരെ തിയേറ്റര്‍ നിറഞ്ഞ് ഓടുകയാണ്. ദി പ്രീസ്റ്റിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അണിയറപ്രവര്‍ത്തകര്‍ ഇക്കാര്യം അറിയിച്ചത്. കേരളത്തിന് അകത്തും പുറത്തും ചിത്രം വിജയിച്ചതിന്റെ ആഹ്ലാദത്തിലാണ് അണിയറപ്രവര്‍ത്തകര്‍.

ചിത്രം വിജയകരമായി മുന്നേറുന്നതിനിടയില്‍ ഫാന്‍സ് ഷോ സംഘടിപ്പിച്ചിരിക്കുന്നു. മഞ്ജു വാര്യര്‍ വെല്‍ വിഷേഴ്‌സിന്റെ നേതൃത്വത്തില്‍ തിങ്കളാഴ്ചയാണ് ലേഡീസ് ഫാന്‍സ്‌ഷോ നടക്കുന്നത്. തൃശ്ശൂര്‍ രാഗം തിയേറ്ററില്‍ മാറ്റിനി ഷോയായിലാണ് ദി പ്രീസ്റ്റ് പ്രദര്‍ശിപ്പിക്കുന്നത്. നവാഗതനായ ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്ത ചിത്രത്തില്‍ മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിച്ചെത്തുന്നു എന്നതും മമ്മൂട്ടിയുടെ പുരോഹിത വേഷവും എല്ലാം തന്നെ ഏറെ പ്രത്യേകതകള്‍ നിറഞ്ഞതാണ്.

പാരാസൈക്കോളജിയിലും എക്സോര്‍സിസത്തിലും കേമനായ ഫാദര്‍ കാര്‍മെന്‍ ബെനഡിക്ട് എന്ന പുരോഹിതനായാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. വസ്ത്രധാരണത്തില്‍ മാത്രമല്ല സ്വഭാവത്തിലും വ്യത്യസ്തയുള്ള നായക കഥാപാത്രമാണ് മമ്മൂട്ടിയുടെ ഫാ. കാര്‍മെന്‍ ബെനഡിക്ട.ഒരു കുടുംബത്തില്‍ നടന്ന ദുരൂഹ മരണങ്ങളുടെ ചുരുളഴിക്കാനായി ഒരു പെണ്‍കുട്ടി ഫാദറിനെ തേടി വരുന്നിടത്തു നിന്നാണ് കഥ ആരംഭിക്കുന്നത്.

ക്രൈം എന്ന് സംശയം തോന്നിപ്പിക്കുന്ന ഒരു സംഭവത്തിലെ ഇന്‍വെസ്റ്റിഗേഷനില്‍ ആരംഭിച്ച് പിന്നീട് മിസ്റ്ററിയിലൂടെയും ഹൊററിലൂടെയുമൊക്കെ കടന്നുപോകുന്ന രീതിയിലാണ് ചിത്രത്തിന്റെ ഘടന. വേണ്ടിടത്ത് ആകാംക്ഷയുളവാക്കുന്ന ട്വിസ്റ്റുകളും സസ്പെന്‍സുകളും നിറച്ചാണ് ‘ദി പ്രീസ്റ്റ്’ കാണികളെ പിടിച്ചിരുത്തുന്നത്.

ആന്റോ ജോസഫ് ഫിലിം കമ്പനിയുടെയും ആര്‍ ഡി ഇല്യൂമിനേഷന്‍സിന്റെയും ബാനറില്‍ ആന്റോ ജോസഫും ബി ഉണ്ണികൃഷ്ണനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. നിഖില വിമല്‍, ശ്രീനാഥ് ഭാസി, സാനിയ ഇയ്യപ്പന്‍, ജഗദീഷ്, മധുപാല്‍ തുടങ്ങിയവരും അഭിനയിക്കുന്നു. ജോഫിന്‍ ടി. ചാക്കോയുടെത് തന്നെ കഥ. ദീപു പ്രദീപും ശ്യാം മേനോനും ചേര്‍ന്നാണ് തിരക്കഥ. അഖില്‍ ജോര്‍ജ് ഛായാഗ്രഹണവും ഷമീര്‍ മുഹമ്മദ് എഡിറ്റിങും നിര്‍വഹിക്കുന്നു. സംഗീതം രാഹുല്‍ രാജ്.

More in Malayalam

Trending

Recent

To Top