Malayalam
പല സിനിമകളില്‍ നിന്നും പലപ്പോഴും ഒഴിവാക്കപ്പെടാറുണ്ട്, അത്തരം അവസ്ഥകളുമായി പൊരുത്തപ്പെട്ടു കഴിഞ്ഞു
പല സിനിമകളില്‍ നിന്നും പലപ്പോഴും ഒഴിവാക്കപ്പെടാറുണ്ട്, അത്തരം അവസ്ഥകളുമായി പൊരുത്തപ്പെട്ടു കഴിഞ്ഞു
വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങളിലൂടെ മലയാളിപ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ താരമാണ് വിനയ് ഫോര്‍ട്ട്. ഇപ്പോഴിതാ പല സിനിമകളില്‍ നിന്നും പലപ്പോഴും ഒഴിവാക്കപ്പെടാറുണ്ടെന്ന് പറയുകയാണ് താരം. പ്രതീക്ഷിക്കുന്ന പല പ്രൊജക്ടുകളില്‍ നിന്നും ഒഴിവാക്കിയ പല സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. അതെല്ലാം പാര്‍ട്ട ഓഫ് ദി ഗെയിം ആയി മാത്രമേ കാണുന്നുള്ളൂ എന്നാണ് വിനയ് ഫോര്‍ട്ട് ഒരു അഭിമുഖത്തില്‍ പറയുന്നത്.
സിനിമയെ സംബന്ധിച്ച് പലതും സംഭവിക്കുന്നതാണ്. ഇതില്‍ നമുക്ക് ഒന്നും പറയാന്‍ കഴിയില്ല അത്തരം അവസ്ഥകള്‍ നേരിട്ട് തന്നെ പോലുള്ളവര്‍ അതുമായി പൊരുത്തപ്പെട്ടു കഴിഞ്ഞു. രണ്ടു മാസത്തിനിടെ രണ്ട് പ്രൊജക്ടുകളില്‍ നിന്നാണ് താന്‍ ഔട്ട് ആയത്. ഒരു അവസരം ഉണ്ടായിരുന്നു, അത് സംഭവിച്ചില്ല എന്നാണ് വിശ്വസിക്കുന്നത്.
ഏതെങ്കിലും നല്ലൊരു ക്യാരക്ടറില്‍ നമ്മളെ പരിഗണിച്ചു, എന്നാല്‍ കുറച്ചു നാളുകള്‍ കഴിഞ്ഞിട്ടും അവര്‍ നമ്മളെ ഫോളോ അപ്പ് ചെയ്യാതിരിക്കുമ്പോള്‍ നമുക്ക് സെന്‍സ് ചെയ്യാന്‍ കഴിയുമല്ലോ. മുന്നോട്ടു നോക്കാന്‍ ഒരു സിനിമ ഉണ്ടെങ്കില്‍ ഒക്കെയാണ്. ഏതെങ്കിലും ഒരു നല്ല സിനിമ ഉണ്ടെങ്കില്‍ ഹാപ്പിയാണ്.
കാരണം ആ സിനിമയാണ് മുന്നോട്ടു പോയിട്ട് എനിക്ക് ബാക്കിയുള്ള സിനിമകള്‍ ഉണ്ടാക്കുന്നത്. എപ്പോഴും ഒരു സിനിമ ഉണ്ടാവണം എന്നും വിനയ് ഫോര്‍ട്ട് പറഞ്ഞു. കുഞ്ചാക്കോ ബോബന് നായകനായ മോഹന്‍ കുമാര്‍ ഫാന്‍സ് ആണ് വിനയ് ഫോര്‍ട്ടിന്റെ ഏറ്റവും പുതിയ ചിത്രം. ജിസ് ജോയ് സംവിധാനം ചെയ്ത ചിത്രത്തില്‍ സൂപ്പര്‍ സ്റ്റാര്‍ ആഘോഷ് കുമാര്‍ എന്ന കഥാപാത്രമായാണ് താരം വേഷമിട്ടത്.
