Connect with us

നോബിയുടെ മറ്റൊരു മുഖം… ജയിൽ നോമിനേഷൻ! മുഖം നോക്കാതെയുള്ള തുറന്നുപറച്ചിൽ….ആ മത്സരാർത്ഥികൾ ജയിലിലേക്ക്

Malayalam

നോബിയുടെ മറ്റൊരു മുഖം… ജയിൽ നോമിനേഷൻ! മുഖം നോക്കാതെയുള്ള തുറന്നുപറച്ചിൽ….ആ മത്സരാർത്ഥികൾ ജയിലിലേക്ക്

നോബിയുടെ മറ്റൊരു മുഖം… ജയിൽ നോമിനേഷൻ! മുഖം നോക്കാതെയുള്ള തുറന്നുപറച്ചിൽ….ആ മത്സരാർത്ഥികൾ ജയിലിലേക്ക്

സംഭവ ബഹുലമായ സംഭവങ്ങളാണ് ബിഗ് ബോസ് ഹൗസിൽ ദിനപ്രതി സംഭവിക്കുന്നത്. സീസൺ ആരംഭിച്ചിട്ട് 33 ദിവസങ്ങൾ പിന്നിടുമ്പോൾ മറ്റൊരു വീക്കെൻഡ് എപ്പിസോഡ് കൂടി വന്നെത്തിയിരിക്കുന്നു.

മോഹൻലാൽ മത്സരാർത്ഥികളെ സന്ദർശിക്കാൻ എത്തും മുൻപേ തന്നെ ജയിലിലേക്ക് പോകാൻ ഉള്ള ആളുകളെയും ക്യാപ്റ്റനെയും മത്സരാർത്ഥികൾ തെരഞ്ഞെടുക്കുന്ന എപ്പിസോഡാണ് വെള്ളിയാഴ്ച നടന്നത്.

ഹൗസിലെ ജയിൽ നോമിനേഷൻ ഹൗസിൽ വലിയ പ്രശ്നം സൃഷ്ടിച്ചിരിക്കുകയാണ്. മുഖം നോക്കാതെയായിരുന്നു മത്സരാർഥികൾ തമ്മിൽ നോമിനേറ്റ് ചെയ്തത്. പതിവിൽ നിന്ന് വ്യത്യസ്തമായി മത്സരാർഥികൾ തങ്ങളുടെ ഭാഗം മത്സരാർഥികൾ വ്യക്തമാക്കുന്നുണ്ട്.

അഡോണിയിൽ നിന്നാണ് ജയിൽ നോമിനേഷൻ ആരംഭിച്ചത്. സൂര്യയുടേയും സായ് വിഷ്ണുവിന്റേയും പേരാണ് അഡോണി പറഞ്ഞത്. വീക്കിലി ടാസ്ക്കിന്റെ പശ്ചാത്തലത്തിലായിരുന്നു നോമിനേഷൻ. പിന്നീട് എത്തിയത് ഡിംപൽ ആയിരുന്നു. സൂര്യയുടേയും സായ് വിഷ്ണുവിന്റേയും പേരായിരുന്നു ഡിംപലും പറഞ്ഞത്.

മൂന്നാമത് എത്തിയ മണിക്കുട്ടൻ സജ്ന- ഫിറോസ്, ഋതുവിന്റെ പേരായിരുന്നു പറഞ്ഞത്. എന്നാൽ ക്യാപ്റ്റൻസി ടാസ്ക്കിൽ മത്സരിക്കുന്നത് കൊണ്ട് ഋതുവിന്റെ പേര് ഒഴിവാക്കാൻ ബിഗ് ബോസ് നിർദ്ദേശിച്ചു. ശേഷം അഡോണിയുടെ പേര് പറയുകയായിരുന്നു.. ഫിറോസ് ഖാൻ സജ്ന ദമ്പതികൾ നോബിയുടേയും റംസാന്റേയും പേരാണ് പറഞ്ഞത്.

കിടിലൻ ഫിറോസ് സജ്നയെ ഒഴിവാക്കി ഫിറോസ് ഖാന്റേയും മജ്സിയയുടേയും പേരാണ് നിർദ്ദേശിച്ചത്. മജ്സിയ സൂര്യയുടേയും സായ് വിഷ്ണുവിന്റേയും പേരാണ്. നോബിയുടേയും ഫിറോസ് ഖാന്റേയും പോരാണ് സൂര്യ പറഞ്ഞത്. ഫിറോസ് ഖാൻ, സജ്ന, സൂര്യ എന്നിവരുടെ പേരാണ് അനൂപ് നിർദ്ദേശിച്ചത്. സന്ധ്യ സജ്നയെ ഒഴിവാക്കി ഫിറോസ് ഖാന‍റേയും സൂര്യയുടേയും പേരാണ് പറഞ്ഞത്.

നോബി അനൂപിനേയും സന്ധ്യയേയും നോമിനേറ്റ് ചെയ്തു. ഋതു ഫിറോസ്-സജ്ന ദമ്പതിമാർക്കൊപ്പം മജ്സിയയുടേയും പേര് പറഞ്ഞു. ഫിറോസ് സന്ധ്യ എന്നിവരുടെ പേരാണ് സായ് പറഞ്ഞത്. നോമിനേഷന്റെ അടിസ്ഥാനത്തിൽ ഫിറോസ്- സജ്ന, സൂര്യ എന്നിവരാണ് ജയിലിൽ പോയത്. ഏഴ്-ഏഴ് നോമിനേഷനുകളാണ് ഇവർക്ക് ലഭിച്ചത്.

സജ്നക്ക് പകരമായി തന്നെ ജയിലിലാൽ അടക്കണമെന്ന് ഫിറോസ് ഖാൻ ബിഗ് ബോസിനോട് അഭ്യർത്ഥിച്ചുവെങ്കിലും എന്നാൽ ഇരുവരെയും ജയിലിൽ അടക്കുകയായിരുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top