Malayalam
‘ബാലനാടാ…’ സന്തോഷ വാര്‍ത്ത പങ്കിട്ട് മണികണ്ഠന്‍ ആചാരി, ആശംസകളുമായി ആരാധകര്‍
‘ബാലനാടാ…’ സന്തോഷ വാര്‍ത്ത പങ്കിട്ട് മണികണ്ഠന്‍ ആചാരി, ആശംസകളുമായി ആരാധകര്‍
ഏറെ ആരാധകരുള്ള മലയാളികളുടെ പ്രിയതാരം ആണ് മണികണ്ഠന്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ വിശേഷങ്ങളും ചിത്രങ്ങളും എല്ലാം പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ താന്‍ അച്ഛനായ വിവരം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് താരം.
”നമസ്‌കാരം, എനിക്ക് കുഞ്ഞു പിറന്നിരിക്കുന്നു. ഞാന്‍ അച്ഛനായ വിവരം സന്തോഷത്തോടെ അറിയിച്ചു കൊള്ളട്ടെ. നിങ്ങളുടെ പ്രാര്‍ത്ഥനകളില്‍ ഉള്‍പ്പെടുത്തിയതിന് നന്ദി പറയുന്നില്ല, നന്ദിയോടെ ജീവിച്ചു കൊള്ളാം” എന്നായിരുന്നു മണികണ്ഠന്‍ ആചാരി ഫേസ്ബുക്കില്‍ കുറിച്ചത്. നിമിഷങ്ങള്‍ക്കകം തന്നെ പോസ്റ്റ് വൈറലായി മാറുകയും ചെയ്തു. നിരവധിപ്പേരാണ് ആശംസയുമായെത്തുന്നത്.
കമ്മട്ടിപ്പാടം എന്ന രാജീവ് രവി ചിത്രത്തിലൂടെയാണ് മണികണ്ഠന്‍ ആചാരി മലയാളികള്‍ക്ക് പ്രിയങ്കരനായത്. പിന്നീട് ഇതര ഭാഷകളില്‍ അടക്കം മണികണ്ഠന്‍ മികച്ച ചില വേഷങ്ങള്‍ ചെയ്തു.
കഴിഞ്ഞ വര്‍ഷം രജനീകാന്ത് ചിത്രമായ പേട്ടയിലൂടെ താരം തമിഴിലും അരങ്ങേറിയിരുന്നു.രാജീവ് രവിയുടെ തുറമുഖം ആണ് വരാനിരിക്കുന്ന സിനിമ.
