Connect with us

സൗബിന്റെ പോസ്റ്റിനു താഴെ നെറ്റ്‌ഫ്ലിക്സിനെ ട്രോളി മലയാളികൾ!

Malayalam

സൗബിന്റെ പോസ്റ്റിനു താഴെ നെറ്റ്‌ഫ്ലിക്സിനെ ട്രോളി മലയാളികൾ!

സൗബിന്റെ പോസ്റ്റിനു താഴെ നെറ്റ്‌ഫ്ലിക്സിനെ ട്രോളി മലയാളികൾ!

കൊറോണ സിനിമാ മേഖലയെ ബാധിച്ചെങ്കിലും ഒടിടി പ്ലാറ്റ്ഫോമുകൾ ഈ കാലത്ത് മലയാളികൾക്കിടയിലെ സജീവമാകുന്നതാണ് കണ്ടെത്. സിനിമകൾ മാത്രമല്ല ലോകോത്തര നിലവാരമുള്ള ടി.വി സീരിസുകളുടേയും വെബ് സീരിസുകളുടെയും മികച്ച കളക്ഷൻ പ്രേക്ഷകർക്ക് ലഭ്യമാക്കാം എന്നതാണ് ഒ.‌ടി.ടി പ്ലാറ്റ്ഫോമുകളുടെ ഏറ്റവും വലിയ ​ഗുണം.

ഈ ലോക്ക് ഡൗൺ കാലയളവിൽ ഒ.ടി.ടി പ്ലാറ്റ്ഫോമുകളിലേക്ക് ഒ‌ട്ടനവധി പ്രേക്ഷകരാണ് ചേക്കേറിയത്. കോവിഡ് പ്രതിസന്ധിയിൽ നിരവധി സിനിമകൾ ഒ.‌‌‌ടി.ടി പ്ലാറ്റ്ഫോമുകളിലൂടെ റിലീസ് ചെയ്യുകയും ചെയ്തു.

മലയാളികളുടെ പ്രിയപ്പെട്ട ഓടിടി പ്ലാറ്റ് ഫോമുകളിൽ ഒന്നാണ് നെറ്റ്‌ഫ്ലിക്സ്. ലോക്ക്ഡൗൺകാലത്ത് നഷ്ടമായ തിയേറ്ററുകളിലെ സിനിമാകാഴ്ചയുടെ നഷ്ടം ഒരു പരിധിവരെ ഇല്ലാതാക്കിയത് നെറ്റ്‌ഫ്ളിക്സും ആമസോണും പോലുള്ള സ്ട്രീമിങ് പ്ലാറ്റ്ഫോമുകളാണ്. നിരവധി മലയാളസിനിമകളാണ് ഇപ്പോൾ നെറ്റ് ഫ്ളിക്സിലൂടെ പ്രേക്ഷകരിലേക്ക് എത്തുന്നത്.

ഇപ്പോഴിതാ, നടൻ സൗബിൻ ഷാഹിറിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിന് താഴെ പ്രത്യക്ഷപ്പെട്ട നെറ്റ്ഫ്ളിക്സ് ഇന്ത്യയുടെ ഒരു കമന്റാണ് ശ്രദ്ധ നേടുന്നത്. ‘ഇരുൾ’ എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട ഒരു വീഡിയോ ആണ് സൗബിൻ പങ്കുവച്ചിരിക്കുന്നത്. അതിനു താഴെയാണ്, “ഫോൺ എ ഫ്രണ്ട് ചെയ്യാമോ?” എന്ന അപേക്ഷയുമായി നെറ്റ്ഫ്ളിക്സ് എത്തുകയായിരുന്നു.

സൗബിൻ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ച ഒരു വീഡിയോ ചോദ്യത്തിനുള്ള മറുപടിയായിട്ടാണ് നെറ്റ്ഫ്ലിക്സ് കമെന്റ് ഇട്ടത്. ചോദ്യത്തിന് ഉത്തരം അറിയാത്തത് കൊണ്ട് ഫോൺ എ ഫ്രണ്ട് ചെയ്യാമോ എന്നായിരുന്നു നെറ്റ്ഫ്ലിക്സ് ചോദിക്കുന്നത്.

പിന്നെ മലയാളികൾ വെറുതേ വിടുമോ? ട്രോൾ കമെന്റുകൾ കൊണ്ട് സൗബിന്റെ പോസ്റ്റ് വൈറലാക്കിയിരിക്കുകയാണ് മലയാളികൾ. ‘ഇയ്യോ ദേ മലയാളം’, ‘അമ്പടാ, നീ മലയാളിയാണോ?’, ‘നാട്ടിൽ എവിടെയാ സ്ഥലം’ ‘എടാ തോരപ്പാ നീ ആയിരുന്നോ?’ എന്നൊക്കെയുള്ള ചോദ്യങ്ങളുമായി നെറ്റ്ഫ്ളിക്സിന്റെ കമന്റിനെ ഏറ്റുപിടിക്കുകയാണ് മലയാളികൾ.

ഒരു കൊലപാതക പരമ്പരയുടെ ചുരുളുകൾ അഴിക്കുന്ന ചിത്രമാണ് ‘ഇരുൾ’.’സീ യു സൂൺ’ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ഫഹദ് ഫാസിൽ നായകനാകുന്ന ചിത്രമാണിത്. നസീഫ് യൂസഫ് ഇസുദ്ധീന്‍ ആണ് ചിത്രത്തിന്റെ സംവിധായകൻ. ആന്റോ ജോസഫ് ഫിലിം കമ്പനിയും പ്ലാൻ ജെ സ്റ്റുഡിയോയും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ ഫഹദിനെ കൂടാതെ സൗബിൻ ഷാഹിർ, ദർശന രാജേന്ദൻ എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ജോമോൻ ടി. ജോൺ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ.

about netflix

More in Malayalam

Trending

Recent

To Top