Malayalam
ജിപി വിവാഹിതനായോ? ആ ചിത്രത്തിന് പിന്നിൽ! വിശദീകരണവുമായി താരം
ജിപി വിവാഹിതനായോ? ആ ചിത്രത്തിന് പിന്നിൽ! വിശദീകരണവുമായി താരം
നടൻ ഗോവിന്ദ് പത്മസൂര്യ വിവാഹിതനായി എന്ന തരത്തിലുള്ള വാർത്തകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. വരണമാല്യം ചാര്‍ത്തി വധുവിനൊപ്പം നില്‍ക്കുന്ന താരത്തിന്റെ ഫോട്ടോസാണ് പുറത്ത് വന്നത്. നടി ദിവ്യ പിള്ളയ്‌ക്കൊപ്പമുള്ള വിവാഹ ഫോട്ടോ എത്തിയത്.
ചുവപ്പ് നിറമുള്ള ഷര്‍ട്ടും മുണ്ടുമായിരുന്നു ജിപിയുടെ വേഷം. അതിന് ചേരുന്ന തരത്തില്‍ കേരള സാരിയിലാണ് ദിവ്യയുള്ളത്. തുളസിമാല മാത്രം അണിഞ്ഞ് നില്‍ക്കുന്ന ഫോട്ടോ കണ്ടതോടെ ലളിതമായി ആരും അറിയാതെ ഇരുവരും വിവാഹം കഴിച്ചു എന്ന തരത്തില്‍ വാര്‍ത്തകളെത്തി
ഇപ്പോൾ ഇതാ വിവാഹച്ചിത്രത്തെ കുറിച്ച് വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ജിപി . ഒരു സ്വകാര്യ ചാനലിലെ റിയാലിറ്റി ഷോയുടെ ഭാഗമായി എടുത്ത ചിത്രമാണിത്, തെറ്റായി പ്രചരിപ്പിക്കരുത് എന്നാണ് താരം പ്രതികരിച്ചിരിക്കുന്നത്.
മിസ്റ്റര്‍ ആന്‍ഡ് മിസിസ്സ് എന്ന റിയാലിറ്റി ഷോയുടെ ഗ്രാന്‍ഡ് ഫിനാലെയുടെ ഭാഗമായുള്ള ഷൂട്ടിനിടയില്‍ എടുത്ത ചിത്രമാണിത്. ആ ചിത്രം മുന്‍നിര്‍ത്തിയാണ് തന്റെ വിവാഹം ഇപ്പോള്‍ സോഷ്യല്‍ മീഡിയ ആഘോഷിക്കുന്നത്. വര്‍ഷത്തില്‍ തന്നെ പലതവണ ‘കല്യാണം കഴിപ്പിക്കുന്ന’ സോഷ്യല്‍ മീഡിയയോട് തനിക്ക് വീണ്ടും പറയാനുള്ളത് ‘ഞാനിപ്പോഴും ക്രോണിക് ബാച്ചിലറാണ്’ എന്നാണ് ജിപി പറയുന്നത്.
തന്റെ വിവാഹം ആയാല്‍ ഗോസിപ്പുകാര്‍ക്ക് കൊത്താന്‍ കൊടുക്കാതെ താന്‍ തന്നെ നേരിട്ട് അറിയിക്കുമെന്നും താരം പറഞ്ഞു. എന്തേ ജിപി കല്യാണം കഴിക്കാത്തെ എന്ന് ചോദിക്കുന്നവരോട് ശരിക്കും കല്യാണം കഴിക്കാനുള്ള മൂഡ് ഇല്ല. പക്ഷെ വീട്ടുകാര്‍ തന്നെ കെട്ടിക്കാന്‍ പഠിച്ച പണി പതിനെട്ടും നോക്കുന്നുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു. വ്യക്തി ജീവിതത്തില്‍ അടുത്ത സുഹൃത്തുക്കളാണ് ജിപിയും ദിവ്യ പിള്ളയും.
