Malayalam
ഞാനൊരു പോളിഷ്ഡ് നടനല്ല, തുറന്ന് പറഞ്ഞ് സൈജു കുറിപ്പ്
ഞാനൊരു പോളിഷ്ഡ് നടനല്ല, തുറന്ന് പറഞ്ഞ് സൈജു കുറിപ്പ്
നിരവധി വേറിട്ട വേഷങ്ങള്‍ കൊണ്ട് മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന നടനാണ് സൈജു കുറുപ്പ.് മയൂഖം എന്ന ചിത്രത്തിലൂടെ എത്തി, വില്ലനായും സഹനടനായും ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രത്തിലെ അറയ്ക്കല്‍ അബുവായി കാണികളെ പൊട്ടിച്ചിരിപ്പിച്ച സൈജു അനേകം കഥാപാത്രങ്ങള്‍ക്കാണ് ജീവന്‍ നല്‍കിയത്.
ഇപ്പോഴിതാ തന്റെ സിനിമാ കരിയറിനെക്കുറിച്ച് മനസ്സുതുറന്നിരിക്കുകയാണ് നടന്‍. ഇത്രയേറെ കഥാപാത്രങ്ങള്‍ ചെയ്തിട്ടും താനൊരു പോളിഷ്ഡ് ആയ നടനായിട്ടില്ലെന്നാണ് അദ്ദേഹം പറയുന്നത്. ഒരു അഭിമുഖത്തിലായിരുന്നു നടന്റെ തുറന്നു പറച്ചില്‍.
ഈ യാത്ര വളരെ നല്ല അനുഭവമായിരുന്നു. ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ പറ്റി. യാതൊരു സിനിമാ പാരമ്പര്യമോ പശ്ചാത്തലമോ ഇല്ലാതെ വന്നയാളാണ് ഞാന്‍. സ്‌കൂളിലും കോളേജിലുമൊന്നും പഠിക്കുന്ന സമയത്ത് അങ്ങനെ സ്റ്റേജില്‍ കയറിട്ടുള്ള ആളുമല്ല. ഇപ്പോള്‍ ഗുണ്ടാ ജയന്‍ വരെയുള്ള തൊണ്ണൂറ്റൊമ്പത് സിനിമകള്‍ തന്ന അനുഭവങ്ങളുടെ ഒരു പിന്‍ബലം കൈമുതലായുണ്ട്.
കുറേ കഷ്ടപ്പാടുകള്‍ ഉണ്ടായിട്ടുണ്ട്. പക്ഷേ അതെല്ലാം ഓരോ അനുഭവങ്ങളാണല്ലോ. ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകളിലൂടെ കടന്ന് പോയാലാണ് നമുക്ക് പോളിഷ്ഡ് ആയി വരാന്‍ കഴിയുന്നത്. ഞാനിന്നും പോളിഷ്ഡായ നടനല്ല. എങ്കിലും കാലഘട്ടമാണ് എന്നെ അത്തരത്തില്‍ ആകാന്‍ സഹായിക്കുന്നത്.