News
വിരാട് കോഹ്ലി മുതല്‍ ഉര്‍വശി റൗട്ടേല വരെ; ഇവരുടെ കയ്യിലുള്ള ഈ ‘ബ്ലാക്ക് വാട്ടര്‍’ ന്റെ വില കേട്ട് ഞെട്ടി ആരാധകര്‍
വിരാട് കോഹ്ലി മുതല്‍ ഉര്‍വശി റൗട്ടേല വരെ; ഇവരുടെ കയ്യിലുള്ള ഈ ‘ബ്ലാക്ക് വാട്ടര്‍’ ന്റെ വില കേട്ട് ഞെട്ടി ആരാധകര്‍
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ബോളിവുഡ് നടി ഉര്‍വശി റൗട്ടേലയുടെ എയര്‍പോട്ട് ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായത്. നിരവധി താരങ്ങള്‍ എയര്‍പോട്ടിലും പൊതു ഇടങ്ങളിലും എത്തുമ്പോഴുള്ള ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണെങ്കിലും ഉര്‍വശിയുടെ ചിത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതിനൊരു കാര്യം കൂടിയുണ്ട്.
നടിയുടെ കയ്യിലുള്ള വാട്ടര്ബോട്ടിലിലായിരുന്നു എല്ലാവരും ശ്രദ്ധിച്ചത്. ബ്ലാക്ക് വാട്ടര്‍ അഥവാ ‘കറുത്തവെള്ളം’ എന്നറിയപ്പെടുന്ന ഈ കുടിവെള്ളത്തിന് പ്രത്യേകതകള്‍ ഏറെയാണ്. സാധാരണ വെള്ളക്കുപ്പി അല്ല എന്നത് തന്നെയാണ് ഇതിന്റെ പ്രത്യേകത. ഒരു കുപ്പി വെള്ളത്തിന് സാധാരണക്കാര്‍ എത്ര രൂപ വരെ നല്‍കും? 15 അല്ലെങ്കില്‍ 20 രൂപ.
എന്നാല്‍ ഉര്‍വശി റൗട്ടേലയുടെ കയ്യിലുള്ള വെള്ളത്തിന് ഒരു ലിറ്ററിന്റെ വില കേട്ടാല്‍ അന്തംവിട്ടു പോകും. 3000 രൂപയാണ് ഒരു ലിറ്റര്‍ വെള്ളത്തിന്റെ വില. സാധാരണക്കാര്‍ക്ക് ബ്ലാക്ക് വാട്ടറിനെ കുറിച്ച് വലിയ കേട്ടുകേള്‍വിയില്ലെങ്കിലും ഫിറ്റ്നസില്‍ ശ്രദ്ധിക്കുന്ന സെലിബ്രിറ്റികള്‍ക്കും കായിക താരങ്ങള്‍ക്കും പരിചിതമാണ് ഈ വെള്ളം.
ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ കൈയ്യിലും ഈ കുപ്പിവെള്ളം നിരവധി തവണ ആരാധകര്‍ കണ്ടുകാണും. പ്രകൃതിദത്തമായ കറുത്ത ആല്‍ക്കലൈന്‍ വെള്ളമാണ് ബ്ലാക്ക് വാട്ടര്‍ എന്ന് അറിയപ്പെടുന്നത്. ശരീരത്തിലെ ജലാംശം നിലനിര്‍ത്താനും പി.എച്ച് അളവ് കൂടുതലായിരിക്കാനും ഈ വെള്ളം സഹായിക്കും.
ഇതെന്താണ് ബ്ലാക്ക് വാട്ടര്‍ എന്ന് പറയുന്നു ആശ്ചര്യപ്പെടുന്നവരുണ്ടാകും, എന്നാല്‍ ഈ ബ്ലാക്ക് വാട്ടറില്‍ അടങ്ങിയിരിക്കുന്നത് പ്രകൃതിദത്ത ജൈവധാതുക്കളാണ്. ശരീരത്തിലെയും കുടലിലെയും അസിഡിറ്റി അളവ് കുറയ്ക്കാന്‍ സഹായിക്കുന്നതിലൂടെ, നിങ്ങളുടെ ദഹനം വര്‍ദ്ധിപ്പിക്കുന്നതിനും വെള്ളം സഹായിക്കുന്നു.
