Malayalam
രണ്ട് പേരും എത്ര പെട്ടെന്നാണ് വലുതായത്? വൈറലായി കേശുവിന്റെയും ശിവാനിയുടെയും ചിത്രങ്ങള്‍
രണ്ട് പേരും എത്ര പെട്ടെന്നാണ് വലുതായത്? വൈറലായി കേശുവിന്റെയും ശിവാനിയുടെയും ചിത്രങ്ങള്‍
ഉപ്പും മുളകും എന്ന പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളായി മാറിയവരാണ് കേശുവും ശിവാനിയും. ഇരുവരും ഒന്നിച്ചുള്ള ടിക്ക് ടോക്ക് വീഡിയോ എല്ലാം തന്നെ വൈറലാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഇരുവരും ഇടയ്ക്കിടെ ചിത്രങ്ങള്‍ പങ്കുവെച്ച് എത്താറുണ്ട്. വളരെ ചുരുങ്ങിയ സമയം കൊണ്ടു തന്നെ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയുടെ പട്ടികയിലേയ്ക്ക് എത്തിപ്പെട്ട പരമ്പരയാണ് ഉപ്പും മുളകും.
2015 ഡിസംബര്‍ 12നാണ് ഉപ്പും മുളകും ആരംഭിക്കുന്നത്. ഉപ്പും മുളകും നിര്‍ത്തിവച്ചിരിക്കുകയാണ് എങ്കിലും ശിവാനിയും അല്‍സാബിത്തും ഇപ്പോഴും തിരക്കിലാണ്. കേശു വെബ് സീരീസുമായും ശിവാനി ഋഷിയുടെ ഒപ്പമുള്ള വ്ളോഗിങ്ങിലും സജീവമാണ്.
ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് രണ്ടുപേരുടെയും ചിത്രങ്ങള്‍ ആണ്. ഫോട്ടോഗ്രാഫര്‍ ജിഷ്ണു പകര്‍ത്തിയ ചിത്രങ്ങള്‍ക്ക് നിറഞ്ഞ കൈയ്യടിയാണ് സോഷ്യല്‍ മീഡിയ നല്‍കുന്നത്. ഇതെന്തൊരുമാറ്റം ആണ് രണ്ടാള്‍ക്കും സംഭവിച്ചിരിക്കുന്നത്. സിനിമകളിലേക്ക് ഉടനെ ഉണ്ടാകുമോ എന്ന് തുടങ്ങിയ സംശയങ്ങളും ആരാധകര്‍ പങ്കിടുന്നു.
രണ്ടു പേരും എത്രപെട്ടെന്നാണ് വലുതായെന്നും ആരാധകര്‍ അഭിപ്രായപ്പെടുന്നു. ഉപ്പും മുളകില്‍ ബാലുവായി ബിജു സോപാനവും, നീലുവായി നിഷാ സാരംഗുമാണ് വേഷമിട്ടത്. കേശുവായി അല്‍സാബിത്തും, ശിവയായി ശിവാനിയും, മുടിയനായി വിഷ്ണുവും, ലച്ചുവായി ജൂഹിയും , പാറുക്കുട്ടിയായി അമേയയുമായിരുന്നു എത്തിയത്.
