Malayalam
മലയാളത്തില്‍ തന്നെ താല്പര്യമില്ലാതെയാണ് അഭിനയിച്ചത്; തമിഴില്‍ പോയി നോക്കിയാലോ എന്ന് ആലോചിച്ചപ്പോള്‍ ഒറ്റ മനുഷ്യന്‍ തിരിഞ്ഞു നോക്കിയില്ല
മലയാളത്തില്‍ തന്നെ താല്പര്യമില്ലാതെയാണ് അഭിനയിച്ചത്; തമിഴില്‍ പോയി നോക്കിയാലോ എന്ന് ആലോചിച്ചപ്പോള്‍ ഒറ്റ മനുഷ്യന്‍ തിരിഞ്ഞു നോക്കിയില്ല
ഇത്രയും വര്‍ഷത്തെ അഭിനയ ജീവിതത്തില്‍ തമിഴ് സിനിമയിലേക്ക് കൂടി ചുവടുവെക്കാന്‍ ഒരുങ്ങി മലയാളികളുടെ പ്രിയപ്പെട്ട നടന്‍ കുഞ്ചാക്കോ ബോബന്‍. ഒറ്റ് എന്ന ചിത്രം മലയാളത്തിലും തമിഴിലും ചെയ്താണ് കുഞ്ചാക്കോ ബോബന്റെ തമിഴ് അരങ്ങേറ്റം. ഇപ്പോഴിതാ ഒറ്റിനെ കുറിച്ചും ആദ്യ കാലത്ത് തമിഴില്‍ അഭിനയിക്കണമെന്ന് കരുതിയിരുന്നതിനെ കുറിച്ചും സംസാരിക്കുകയാണ് നടന്‍. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കുഞ്ചാക്കോ ബോബന്‍ ഇതേകുറിച്ച് പറഞ്ഞത്.
‘എനിക്ക് തമിഴ് അത്യാവശ്യം എഴുതാനും വായിക്കാനുമൊക്കെ അറിയാം. നമ്മുടെ സിനിമയുടെ ഷൂട്ടിംഗ് തമിഴ്‌നാട്ടില്‍ വെച്ച് നടക്കുമ്പോള്‍ ഓട്ടോഗ്രാഫ് വാങ്ങാന്‍ വരുന്നവര്‍ക്ക് ‘അന്‍പുടന്‍ ചാക്കോച്ചന്‍’ എന്നൊക്കെ തമിഴില്‍ എഴുതി കൊടുക്കുമായിരുന്നു. അതു കാണുമ്പോള്‍ അവര്‍ക്ക് അത്ഭുതമാണ്.
ഞാന്‍ സിനിമയിലേക്ക് വന്ന കാലത്ത് മലയാളത്തില്‍ തന്നെ താല്പര്യമില്ലാതെയാണ് അഭിനയിച്ചത്. ആ സമയത്ത് തമിഴിലും അവസരങ്ങള്‍ വന്നിരുന്നു. തമിഴില്‍ അഭിനയിച്ച് അതെങ്ങാനും ഹിറ്റായി പോപ്പുലര്‍ ആയികഴിഞ്ഞാല്‍ എനിക്ക് പുറത്തിറങ്ങി നടക്കാന്‍ പറ്റില്ല എന്നുള്ള രീതിയിലൊക്കെ ആയിരുന്നു ആ സമയത്തെ ആലോചന. ‘അന്ത അളവുക്ക്’ വരെ പോയി ചിന്തകള്‍.
അതിനുശേഷം സിനിമകളുടെ എണ്ണം കുറയുന്നു. വിജയങ്ങള്‍ കുറയുന്നു. ആള്‍ക്കാര്‍ അത്യാവശ്യം ചീത്ത പറയുന്നതിന്റെ വക്കില്‍ വരെ എത്തി നില്‍ക്കുന്നു. ആ സമയത്ത് തമിഴില്‍ പോയി നോക്കിയാലോ എന്ന് ആലോചിച്ചപ്പോള്‍ ഒറ്റ മനുഷ്യന്‍ തിരിഞ്ഞു നോക്കുന്നില്ല! അതിനു ശേഷം ഇപ്പോഴാണ് ഒരു നല്ല അവസരം വന്നത് എന്നും ചാക്കോച്ചന്‍ പറഞ്ഞു.
