അക്ഷയ് കുമാറിന്റെ നായികയാകാം…, രണ്ടു മൂന്നു പേര്‍ക്ക് അഡ്ജസ്റ്റ് ചെയ്യണം, 24 ലക്ഷം തരും; എനിക്ക് ഒരുപാട് പണമൊന്നും വേണ്ട. ജീവിക്കാനുള്ളത് മതി. ഏത് മേഖലയാണെങ്കിലും യെസ് എന്ന വാക്കിനും നോ എന്ന വാക്കിനും ഒരു വിലയുണ്ട്; സിനിമയില്‍ നിന്നും നേരിട്ട ദുരനുഭവത്തെ കുറിച്ച് നര്‍ത്തകി വര്‍ണ്ണിക

കാസ്റ്റിംഗ് കൗച്ചിനെ കുറിച്ചും സിനിമയിലെ ദുരുപയോഗത്തെ കുറിച്ചുമെല്ലാം ഇടയ്ക്കിടെ വാര്‍ത്തകള്‍ വരാറുണ്ട്. നടന്മാര്ക്കെതിരെയും നടിമാര്‍ക്കെതിരെയും ഇത്തരം കാസ്റ്റിംഗ് കൗച്ചുകള്‍ വരാറുണ്ടെങ്കിലും കൂടുതലും നടിമാര്‍ക്കെതിരെയാണ് കാസ്റ്റിംഗ് കൗച്ച് നടക്കുന്നത്. ഇപ്പോഴിതാ ഒരു ടെലിവിഷന്‍ പരിപാടിയില്‍ സംസാരിക്കവെ സിനിമയില്‍ നിന്ന് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ച് തുറന്ന് പറയുകയാണ് നര്‍ത്തകി വര്‍ണ്ണിക.
അക്ഷയ് കുമാര്‍ നായകനായെത്തിയ സിനിമയില്‍ നായികയാക്കാമെന്നു വാഗ്ദാനം ചെയ്ത് ചിലര്‍ അവസരം മുതലെടുക്കാന്‍ നോക്കിയെന്ന് വര്‍ണ്ണിക പറയുന്നു. 24 ലക്ഷം തരാമെന്ന് പറഞ്ഞിരുന്നുവെങ്കിലും ചില കാരണങ്ങളാല്‍ വേണ്ടെന്ന് വെക്കുകയായിരുന്നു. അക്ഷയ് കുമാറായിരുന്നു ആ സിനിമയിലെ നായകന്. പിന്നീട് ഒരു മാനേജരാണെന്ന് തോന്നുന്നു, ഫോണില്‍ വിളിച്ചിട്ട് രണ്ടു മൂന്നു പേര്‍ക്ക് അഡ്ജസ്റ്റ് ചെയ്യുമോ എന്ന് ചോദിച്ചു.
അപ്പോള്‍ അയാളെ അടിക്കാനായി ഞാന്‍ ഓങ്ങിയതാണ്. അടിച്ചില്ല. പക്ഷേ അതോടെ അഭിനയത്തോടുള്ള മോഹം അടങ്ങി. അങ്ങനെയാണ് ഗ്രൂപ്പ് ഡാന്‍സിലേക്ക് മാറിയത്.
എനിക്ക് ഒരുപാട് പണമൊന്നും വേണ്ട. ജീവിക്കാനുള്ളത് മതി. ഏത് മേഖലയാണെങ്കിലും യെസ് എന്ന വാക്കിനും നോ എന്ന വാക്കിനും ഒരു വിലയുണ്ട്. പിന്നെ വന്ന സിനിമാ ഓഫറുകളും മുന്‍പുണ്ടായ അനുഭവം പോലെയാകുമോ എന്ന് പേടിച്ച് ഒഴിവാക്കേണ്ടി വന്നിട്ടുണ്ട്. ജീവിച്ച് പോയാല്‍ മതി എന്നതിനാല്‍ ജീവിതം വിട്ടൊരു കളിയ്ക്ക് താനില്ലെന്ന് അന്നേ തീരുമാനിച്ചതാണ് എന്നും വര്‍ണിക പറയുന്നു.
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. ഇപ്പോൾ കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. തുടക്കകാലത്ത് ഈ കേസിലെ ഒന്നാം പ്രതിയായ...
കേരളക്കരയാകെ ഉറ്റുനോക്കുന്ന കേസാണ് നടി ആക്രമിക്കപ്പെട്ട കേസ്. കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നു കൊണ്ടിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലടക്കം വലിയ രീതിയിലുള്ള ചര്‍ച്ചകളാണ്...
നടി വിൻസിയുടെ വെളിപ്പെടുത്തലിന് പിന്നാലെ മലയാള സിനിമയിലെ ലഹരി ഉപയോഗം വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അറസ്റ്റിലായ നടൻ...