Connect with us

വിജയ് ബാബുവിനെ നാട്ടിലെത്തിക്കാനുള്ള നീക്കം ശക്തമാക്കി പൊലീസ് ; കൂടുതൽ കുരുക്ക് മുറുക്കി വീണ്ടും മീടു ആരോപണം!

News

വിജയ് ബാബുവിനെ നാട്ടിലെത്തിക്കാനുള്ള നീക്കം ശക്തമാക്കി പൊലീസ് ; കൂടുതൽ കുരുക്ക് മുറുക്കി വീണ്ടും മീടു ആരോപണം!

വിജയ് ബാബുവിനെ നാട്ടിലെത്തിക്കാനുള്ള നീക്കം ശക്തമാക്കി പൊലീസ് ; കൂടുതൽ കുരുക്ക് മുറുക്കി വീണ്ടും മീടു ആരോപണം!

യുവ നടിയെ ബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരായ നീക്കം ശക്തമാക്കി പൊലീസ്. നിലവില്‍ വിദേശത്തുള്ള വിജയ് ബാബുവിനെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. ഇതിനായി പാസ്‌പോര്‍ട്ടും വിസയുമടക്കം വിദേശത്ത് തങ്ങാനുള്ള രേഖകള്‍ റദ്ദാക്കാനുള്ള അപേക്ഷ സമര്‍പ്പിക്കാനൊരുങ്ങുകയാണ് പൊലീസ്. ഇതിനായി എമിഗ്രേഷന്‍ വിശദാംശങ്ങള്‍ ഉള്‍പ്പെടെ ശേഖരിക്കുകയാണ് പൊലീസ്. നടപടികളുടെ ഭാഗമായി വിജയ് ബാബുവിന്റെ ഫ്ളാറ്റിലും വീട്ടിലുമടക്കം കഴിഞ്ഞ ദിവസങ്ങളില്‍ പൊലീസ് പരിശോധന നടത്തിയിരുന്നു.

അതിനിടെ, വിജയ് ബാബുവിന് എതിരെ മറ്റൊരു യുവതി കൂടി അതിക്രമ ആരോപണവുമായി രംഗത്തെത്തിയതോടെ അന്വേഷണം ഈ മേഖലയിലേക്കും വ്യാപിപ്പിക്കുകയാണ് പൊലീസ്. വുമണ്‍ എഗന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്‌മെന്റ് എന്ന സാമൂഹിക മാധ്യമ പേജിലൂടെ നടത്തിയ വെളിപ്പെടുത്തല്‍ നടത്തിയ യുവതിയെ കണ്ടെത്താനുള്ള നീക്കമാണ് പുരോഗമിക്കുന്നത്. ഇവരെ കണ്ടെത്താന്‍ പ്രത്യേക സൈബര്‍ ടീമിനെ നിയോഗിച്ചതായാണ് വിവരം.

പോസ്റ്റിലെ വിവരങ്ങള്‍ പ്രകാരം സിനിമാ മേഖലയില്‍ തന്നെയുള്ളയാളാണ് വെളിപ്പെടുത്തലിന് പിന്നില്‍ എന്നാണ് വിലയിരുത്തല്‍. ഈ വ്യക്തിയെ നേരില്‍ കണ്ട് വിവരങ്ങള്‍ ശേഖരിക്കാനും പരാതിയുമായി മുന്നോട്ട് പോവുന്നുണ്ടെങ്കില്‍ ഇത് രേഖാമൂലം ശേഖരിക്കാനുമാണ് തീരുമാനം. പേജിന്റെ അഡ്മിനില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കും.

ഇതിനിടെ, ബലാത്സംഗ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി വിജയ് ബാബു ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. എന്നാല്‍ വേനല്‍ അവധിക്ക് ശേഷം മാത്രമായിരിക്കും പരിഗണിക്കുക. പരാതിക്കാരിക്കെതിരെ ബ്ലാക്ക് മെയില്‍ ആരോപണം ഉള്‍പ്പെടെ ഉന്നയിച്ചാണ് വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ. വിജയ് ബാബുവിന് കീഴടങ്ങുകയല്ലാതെ മറ്റ് വഴികള്‍ ഇല്ലെന്നായിരുന്നു അന്വേഷണം ആരംഭിച്ചതിന് പിന്നാലെ സിറ്റി പൊലീസ് കമ്മീഷണര്‍ നടത്തിയ പ്രതികരണം.

കോഴിക്കോട് സ്വദേശിനിയായ യുവ നടിയാണ് വിജയ് ബാബുവിനെതിരെ പരാതി നല്‍കിയത്. ഈ മാസം 22 നാണ് യുവതി വിജയ് ബാബുവിനെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്. സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ച് എറണാകുളത്തെ ഫ്‌ലാറ്റില്‍ വെച്ച് നിരവധി തവണ ബലാത്സംഗം ചെയ്‌തെന്നാണ് പരാതി.


ഒരു മാസത്തോളം വിജയ് ബാബുവില്‍ നിന്നും ശാരീരികവും മാനസികവുമായി പീഡനം നേരിടേണ്ടി വന്നെന്നും മദ്യം നല്‍കി പലപ്പോഴും ലൈംഗികമായി പീഡിപ്പിച്ചെന്നും യുവതി ആരോപിക്കുന്നു. തന്റെ നഗ്‌നവീഡിയോ റെക്കോര്‍ഡ് ചെയ്യുകയും അത് പുറത്തുവിട്ട് തന്റെ സിനിമാ ജീവിതം തകര്‍ക്കുമെന്നു വിജയ് ബാബു ഭീഷണിപ്പെടുത്തിയതായും നടി പറയുന്നു. എറണാകുളം സൗത്ത് പൊലീസാണ് വിജയ് ബാബുവിനെതിരെ കേസെടുത്തത്.

ബലാത്സംഗം, ഗുരുതരമായി പരിക്കേല്‍പ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
ജയ് ബാബു പരാതിക്കാരിയ്‌ക്കൊപ്പം ആഢംബര ഹോട്ടലിലെത്തുന്ന ദൃശ്യം പൊലീസിന് ലഭിച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ ഹോട്ടല്‍ ജീവനക്കാരുടെ മൊഴിയും പൊലീസ് ശേഖരിച്ചിട്ടുണ്ട്. പീഡന പരാതി സാധൂകരിക്കുന്ന തരത്തില്‍ ചലച്ചിത്ര പ്രവര്‍ത്തകരും ഹോട്ടല്‍ ജീവനക്കാരും അടക്കം എട്ട് സാക്ഷികളുടെ മൊഴികളും പൊലീസിന് ലഭിച്ചിട്ടുണ്ട്.

കൊച്ചി പനമ്പള്ളി നഗറിലെ ആഡംബര ഹോട്ടലില്‍ നിന്നാണ് നിര്‍ണായകമായ സി സി ടി വി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ മാര്‍ച്ച് 13 മുതല്‍ ഏപ്രില്‍ 14 വരെയുള്ള തീയതികളില്‍ അഞ്ച് സ്ഥലത്ത് തന്നെ വിജയ് ബാബു കൊണ്ടുപോയി പീഡിപ്പിച്ചു എന്നാണ് പരാതിക്കാരിയുടെ മൊഴിയില്‍ ഉള്ളത്. മയക്കുമരുന്നും മദ്യവും നല്‍കി അര്‍ധബോധാവസ്ഥയില്‍ വിജയ് ബാബു ബലാത്സംഗത്തിന് ഇരയാക്കി എന്നാണ് പരാതിക്കാരി പറഞ്ഞത്.

ഇക്കാര്യം പുറത്ത് പറഞ്ഞാല്‍ കൊല്ലും എന്നതടക്കമുള്ള ഭീഷണി തനിക്കുണ്ടായിട്ടുണ്ട് എന്നും നടിയുടെ പരാതിയിലുണ്ട്.
നടിയുടെ പരാതി ബലപ്പെടുത്തുന്ന തെളിവുകളാണ് പൊലീസ് ശേഖരിച്ചത്. മൊഴിയില്‍ പറയുന്ന സ്ഥലങ്ങളില്‍ പരാതിക്കാരിയോടൊപ്പം അന്വേഷണസംഘം രഹസ്യമായി ചെല്ലുകയും പരാതിയില്‍ പറയുന്ന സ്ഥലങ്ങളില്‍ അതേസമയത്ത് ഇരുവരും എത്തി എന്ന് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇവരെ കണ്ടതായുള്ള സാക്ഷിമൊഴികളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.

about vijay babu

Continue Reading
You may also like...

More in News

Trending

Recent

To Top