രാഷ്ട്രഭാഷ ഹിന്ദിയോ ദക്ഷിണേന്ത്യന്‍ ഭാഷയോ അല്ല, അതിനുള്ള അര്‍ഹത മറ്റൊരു ഭാഷയ്ക്ക്…; അജയ് ദേവ്ഗണും കിച്ചാ സുദീപും തമ്മിലുള്ള തര്‍ക്കത്തെക്കുറിച്ച് കങ്കണ റണാവത്ത്
രാഷ്ട്രഭാഷ ഹിന്ദിയോ ദക്ഷിണേന്ത്യന്‍ ഭാഷയോ അല്ല, അതിനുള്ള അര്‍ഹത മറ്റൊരു ഭാഷയ്ക്ക്…; അജയ് ദേവ്ഗണും കിച്ചാ സുദീപും തമ്മിലുള്ള തര്‍ക്കത്തെക്കുറിച്ച് കങ്കണ റണാവത്ത്
രാഷ്ട്രഭാഷ ഹിന്ദിയോ ദക്ഷിണേന്ത്യന്‍ ഭാഷയോ അല്ല, അതിനുള്ള അര്‍ഹത മറ്റൊരു ഭാഷയ്ക്ക്…; അജയ് ദേവ്ഗണും കിച്ചാ സുദീപും തമ്മിലുള്ള തര്‍ക്കത്തെക്കുറിച്ച് കങ്കണ റണാവത്ത്
കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു ഹിന്ദി രാഷ്ട്രഭാഷയാണോ അല്ലയോ എന്ന വിവാദം സജീവമായിരിക്കുന്നത്. ഇതിനോടകം തന്നെ നിരവധി പേരാണ് പ്രതികരണവുമായി രംഗത്തെത്തിയിരുന്നത്. ഇപ്പോഴിതാ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് കങ്കണ റണാവത്ത്. ഹിന്ദിയെ ചൊല്ലി നടന്മാരായ അജയ് ദേവ്ഗണും കിച്ചാ സുദീപും തമ്മിലുള്ള തര്‍ക്കത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു കങ്കണ.
രാഷ്ട്രഭാഷ ഹിന്ദിയോ ദക്ഷിണേന്ത്യന്‍ ഭാഷയോ അല്ലെന്നും അതിനുള്ള അര്‍ഹത സംസ്കൃതത്തിനാണെന്നും കങ്കണ പറഞ്ഞു. ഏറ്റവും പ്രാചീനമായ ഭാഷ സംസ്കൃതമാണെന്നും അതുകൊണ്ടാണ് താനിത് അഭിപ്രായപ്പെടുന്നതെന്നും കങ്കണ കൂട്ടിച്ചേര്‍ത്തു. നമ്മുടെ രാജ്യം വൈവിധ്യങ്ങള്‍ നിറഞ്ഞതാണ്. എല്ലാ ഭാഷകളിലും സംസ്കാരത്തിലും നാം അഭിമാനിക്കേണ്ടതുണ്ട്. എല്ലാത്തിനെയും ഒരുമിച്ച് കൊണ്ടുപോകാന്‍ പൊതുവായ എന്തെങ്കിലുമൊക്കെ വേണം. ഇതുകൊണ്ടായിരിക്കണം ഭരണഘടനയുണ്ടാക്കിയപ്പോള്‍ ഹിന്ദി രാഷ്ട്രഭാഷയായത്.
‘തമിഴിന് ഹിന്ദിയേക്കാള്‍ പഴക്കമുണ്ട്. സംസ്കൃതത്തിന് അതിനേക്കാളേറെ പഴക്കമുണ്ട്. അതിനാല്‍ സംസ്കൃതം ദേശീയ ഭാഷയാക്കേണ്ടതാണ്. എന്റെ അഭിപ്രായത്തില്‍ തമിഴ്, കന്നട, സംസ്കൃതം, ഗുജറാത്തിയെല്ലാം സംസ്കൃതത്തില്‍ നിന്നാണുണ്ടായത്. എന്തുകൊണ്ടാണ് സംസ്കൃതത്തെ രാഷ്ട്രഭാഷ ആക്കാതിരുന്നത് എന്ന് ചോദിച്ചാല്‍ എനിക്കുത്തരമില്ല.
നിങ്ങള്‍ ഹിന്ദിയെ നിരസിക്കുകയാണെങ്കില്‍ ഇന്ത്യയുടെ ഭരണഘടനയെ തള്ളിപ്പറയുന്ന പോലെയാണ്. അജയ് ദേവ്ഗണ് പറഞ്ഞതില്‍ തെറ്റില്ല. ഹിന്ദിയാണ് നമ്മുടെ രാഷ്ട്രഭാഷ. എന്നാല്‍ സുദീപിന്റെ വൈകാരികതയും ഞാന്‍ ഉള്‍ക്കൊള്ളുന്നു. അദ്ദേഹം പറഞ്ഞതിനെയും തെറ്റു പറയാനാകില്ല. കന്നടയ്ക്കും തമിഴിനും ഹിന്ദിയേക്കാള്‍ പഴക്കമുണ്ടെങ്കില്‍ എങ്ങിനെ അവരെ തെറ്റു പറയാനാകും. ഈ തെന്നിന്ത്യന്‍- വടക്കേ ഇന്ത്യന്‍ സംവാദം ദൗര്‍ഭാഗ്യകരമാണ് എന്നും കങ്കണ പറഞ്ഞു.
മലയാളികളുടെ പ്രിയങ്കരിയായ ഗായികയാണ് റിമി ടോമി. അവതാരക, അഭിനേത്രി, റിയാലിറ്റി ഷോ വിധികർത്താവ്, എന്ന് തുടങ്ങി പല മേഖലകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്...