Connect with us

ഇന്നെനിക്ക് അഭിമാനവും സന്തോഷവുമാണ് തോന്നുന്നത്; ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ സന്തോഷം പങ്കുവെച്ച് ജോമോൾ; ജ്യോ-ജോ കൂട്ടുകെട്ടിലെ ഡബ്ബിങ് വിശേഷങ്ങൾ നിമിഷ നേരം കൊണ്ട് വൈറലാകുന്നു!!!!

Malayalam

ഇന്നെനിക്ക് അഭിമാനവും സന്തോഷവുമാണ് തോന്നുന്നത്; ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ സന്തോഷം പങ്കുവെച്ച് ജോമോൾ; ജ്യോ-ജോ കൂട്ടുകെട്ടിലെ ഡബ്ബിങ് വിശേഷങ്ങൾ നിമിഷ നേരം കൊണ്ട് വൈറലാകുന്നു!!!!

ഇന്നെനിക്ക് അഭിമാനവും സന്തോഷവുമാണ് തോന്നുന്നത്; ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ സന്തോഷം പങ്കുവെച്ച് ജോമോൾ; ജ്യോ-ജോ കൂട്ടുകെട്ടിലെ ഡബ്ബിങ് വിശേഷങ്ങൾ നിമിഷ നേരം കൊണ്ട് വൈറലാകുന്നു!!!!

മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് ജോമോൾ. ഒരു വടക്കന്‍ വീരഗാഥ എന്ന ചിത്രത്തില്‍ ഉണ്ണിയാര്‍ച്ചയുടെ ബാല്യകാലം അവതരിപ്പിച്ചുകൊണ്ടാണ് ചലചിത്രരംഗത്തേക്ക് താരത്തിന്റെ കാൽവെയ്പ്പ്. അതിനുശേഷം മൈഡിയര്‍ മുത്തച്ഛന്‍ എന്ന സിനിമയിലും ബാലതാരമായി അഭിനയിച്ചു. കൂടാതെ നിരവധി തമിഴ് ചിത്രങ്ങളിലും ജോമോള്‍ അഭിനയിച്ചിട്ടുണ്ട്.

തില്ലാന തില്ലാന, രാക്കിളിപാട്ട്, ദീപസ്തംഭം മഹാശ്ചര്യം, ചിത്രശലഭം, മയില്‍പീലികാവ്, പഞ്ചാബിഹൗസ്, സ്‌നേഹം, എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും കമൽ സംവിധാനം ചെയ്ത നിറം എന്ന ചിത്രത്തിലെ വർഷ എന്ന കഥാപാത്രം മലയാളി മനസ്സിൽ ഇന്നും നിലനിൽക്കുന്നു. 2002-ലെ വിവാഹത്തിന് ശേഷം കുറച്ച് സിനിമകളിൽ മാത്രമാണ് താരം അഭിനയിച്ചത്.

2007-ൽ പുറത്തിറങ്ങിയ സ്‌നേഹിയുടെ മലയാളം പതിപ്പായ രാക്കിളിപ്പാട്ട് എന്ന ചിത്രത്തിലാണ് ജോമോൾ അവസാനമായി അഭിനയിച്ചത്. അതിനുശേഷം 10 വർഷത്തെ ഇടവേള കഴിഞ്ഞ് 2017-ൽ പുറത്തിറങ്ങിയ വിജയ് ബാബുവും സന്ധ്യാ രാജുവും അഭിനയിച്ച കെയർഫുൾ എന്ന മലയാള നാടക ത്രില്ലറിൽ ചിത്രത്തിലൂടെ വീണ്ടും സിനിമാലോകത്തേയ്ക്ക് കടന്നുവരുകയായിരുന്നു.

പിന്നീട് സിനിമകളിൽ നിന്നും വിട്ട്നിന്നെങ്കിലും നിരവധി ടെലിവിഷൻ പരിപാടികളിൽ താരം പ്രത്യക്ഷപെട്ടു. ചാനല്‍ പരിപാടികളില്‍ സജീവമായതോടെയായിരുന്നു രണ്ടാം വരവിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഉയര്‍ന്നത്. അധികം വൈകാതെ തന്നെ അത് സംഭവിക്കുകയായിരുന്നു. എന്നാൽ 7 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഉണ്ണി മുകുന്ദൻ നായകനായെത്തുന്ന പുതിയ ചിത്രമായ ജയ് ​ഗണേഷിലൂടെ മലയാള സിനിമയിലേക്ക് മലയാളത്തിന്റെ പ്രിയ നായിക ജോമോൾ തിരിച്ചുവരവിന് ഒരുങ്ങുകയാണ് എന്ന വാർത്ത സോഷ്യൽ മീഡിയയിൽ ഏറെ തരംഗം സൃഷ്ടിച്ചിരുന്നു.

എന്നാൽ തനിക്ക് അഭിനയവും നൃത്തവും മാത്രമല്ല ഡബ്ബിംഗിലും കഴിവുണ്ടെന്ന് തെളിയിച്ചിരിക്കുയാണ് ഇപ്പോൾ താരം. മമ്മൂട്ടിയും ജ്യോതികയും ഒന്നിച്ചഭിനയിച്ച ചിത്രം കാതല്‍ ദി കോര്‍ വിജയകരമായി മുന്നേറികൊണ്ടിരിക്കുകയാണ്. സിനിമ പ്രേക്ഷകർ ഒരുപോലെ ഏറ്റെടുത്ത് വിജയകരമായി ഓടിക്കൊണ്ടിരിക്കുന്ന ചിത്രത്തിലെ ജ്യോതികയുടെ ഓമനയെന്ന കഥാപാത്രം മലയാളി മനസ്സിൽ ഏറെ ഇടംപിടിച്ചുകഴിഞ്ഞിരുന്നു. മികച്ച രീതിയിലാണ് ഓമനയ്ക്ക് ശബ്ദം നൽകിയിരിക്കുന്നത്. എന്നാൽ ഇതാരാണെന്ന ചോദ്യം പ്രേക്ഷകരിൽ നിറഞ്ഞു നിൽക്കുന്നുണ്ടായിരുന്നു. എന്നാലത് ജ്യോ-ജോ കൂട്ടാണ് ഡബ്ബിംഗിലേതെന്ന് ആരാധകര്‍ കണ്ടെത്തിയിരുന്നു. വൈകാതെതന്നെ അഭിനേത്രിയായ ജോമോളാണ് ജ്യോതികയ്ക്ക് ശബ്ദം നല്കിയെന്നത് സോഷ്യൽമീഡിയയിലൂടെ പ്രചരിച്ചിരുന്നു.

എന്നാൽ തന്റെ ഡബ്ബിങ് സമയത്തുള്ള ആ മനോഹരമായ നിമിഷങ്ങളെപ്പറ്റി മനസ്സ് തുറന്നിരിക്കുകയാണ് ജോമോൾ. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയായിരുന്നു താരം സന്തോഷം പങ്കുവെച്ചത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ :-
കാതല്‍ എന്ന ചിത്രത്തിലേക്ക് അവസരം ലഭിച്ചപ്പോള്‍ എനിക്ക് ആശങ്കയായിരുന്നു ആദ്യം തോന്നിയത്. ശബ്ദം നല്‍കുന്ന കഥാപാത്രത്തോട് നീതി പുലര്‍ത്താനാവുമോ എന്നോര്‍ത്തായിരുന്നു ടെന്‍ഷനടിച്ചത്. എന്നാല്‍ ഇന്നെനിക്ക് അഭിമാനവും സന്തോഷവുമാണ് തോന്നുന്നത്. ഇങ്ങനെയൊരു കഥാപാത്രത്തെ വിശ്വസിച്ച് എന്നെ ഏല്‍പ്പിച്ച ടീമിനോടാണ് നന്ദി പറയാനുള്ളത്. എന്റെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്ന അവസരമായി ഇത് മാറിയെന്നുമായിരുന്നു ജോമോള്‍ കുറിച്ചത്. നിമിഷനേരം കൊണ്ടായിരുന്നു കുറിപ്പ് വൈറലായി മാറിയത്. ഇതാദ്യമായാണ് മറ്റൊരു നടിക്ക് വേണ്ടി താന്‍ ശബ്ദം നൽകിയതെന്നും ജോമോള്‍ പറഞ്ഞു.

More in Malayalam

Trending