ജോണി ഡെപ്പിന്റെ മാനനഷ്ടക്കേസില്‍ തുടരവേ ആംബര്‍ ഹേഡിനെതിരായി ഭീമഹര്‍ജി. ഹേഡ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന അക്വമാന് 2-ല്‍ നിന്നും താരത്തെ മാറ്റണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ചേഞ്ച് ഡോട്ട് ഓ.ആര്.ജി എന്ന വെബ്സൈറ്റിലൂടെയാണ് ഹര്‍ജിയില്‍ പ്രേക്ഷകരുടെ ഒപ്പ് ശേഖരണം നടത്തുന്നത്.
ഇതുവരെ രണ്ട് മില്യണിലധികം പേരാണ് ഹര്‍ജിയില്‍ ഒപ്പിട്ടിട്ടുള്ളത്. ഗാര്‍ഹിക പീഡനം നേരിടുന്നുവെന്ന് ഹേഡിന്റെ പരാമര്‍ശത്തില്‍ ഡെപ്പിനെ ‘പൈറേറ്റ്സ് ഓഫ് ദ കരീബിയന്‍’ എന്ന സിനിമ പരമ്പരയില്‍ നിന്നും മാറ്റിയതായി അദ്ദേഹം കോടതിയെ അറിയിച്ചിരുന്നു.
ഈ സംഭവം നിലനില്‍ക്കെയാണ് ഹേഡിനെ അക്വാമാന്റെ രണ്ടാം ഭാഗത്തില്‍ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി. ആംബര്‍ ഹേഡിന് എതിരെയുള്ള ജോണി ഡെപ്പിന്റെ മാനനഷ്ട കേസ് യുഎസിലെ വിര്‍ജീനിയയിലെ ഫെയര്‍ഫാക്ട് കൗണ്ടി സര്‍ക്യൂട്ട് കോടതിയില്‍ തുടരുകയാണ്.
2018 ല്‍ ‘ദ് വാഷിങ്ടന്‍ പോസ്റ്റില്‍’, താനൊരു ഗാര്‍ഹിക പീഡനം നേരിടുന്ന വ്യക്തിയാണെന്ന് ആംബര്‍ ഹേര്‍ഡ് എഴുതിയിരുന്നു. ഇതിന് ശേഷം തന്റെ സിനിമാ ജീവിതം തകര്‍ന്നതായും ഡെപ് പറയുന്നു.
നടൻ ഹരീഷ് പേങ്ങൻ അന്തരിച്ചു. കരൾ സംബന്ധമായ അസുഖം ബാധിച്ച് എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വയറുവേദനയുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെയാണ് കരൾ...
പൊതുവേദിയില്‍ വച്ച് സല്മാന് ഖാനോട് വിവാഹാഭ്യര്‍ത്ഥന നടത്തി മാധ്യമപ്രവര്‍ത്തക അലേന . അബുദാബിയില്‍ വച്ച് നടന്ന ഇന്റര്‍നാഷണല്‍ ഫിലിം അക്കാദമി അവാര്‍ഡില്‍...
മലയാള സിനിമയില്‍ സമീപകാലത്ത് ലഹരിയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സജീവമാണ്. മുന്‍പും പലപ്പോഴും ഇക്കാര്യം ചര്‍ച്ചകളില്‍ ഇടം പിടിച്ചിരുന്നുവെങ്കിലും ശ്രീനാഥ് ഭാസി, ഷെയിന്‍...
നടി ആക്രമിക്കപ്പെട്ട കേസിലെ പ്രധാന സാക്ഷിയായ സംവിധായകൻ ബാലചന്ദ്രകുമാർ വൃക്കാരോഗത്തെ തുടർന്ന് ചികിത്സയിൽ കഴിയുകയാണ്. അദ്ദേഹത്തിന്റെ ചികിത്സാ ചെലവിനായി ധനസഹായം ആവശ്യപ്പെട്ട്...