Connect with us

എനിക്ക് ഭാര്യയും മക്കളുമുണ്ട് , കുടുംബസ്ഥനാണ്, എന്ത് ചെയ്യുന്നതിനു മുൻപ് ഭാര്യയുടെ അനുവാദം വാങ്ങണം, ഒരു കാര്യത്തിൽ മാത്രം അനുവാദം ചോദിക്കാറില്ല’; ഷാഹിദ് കപൂർ !

Malayalam

എനിക്ക് ഭാര്യയും മക്കളുമുണ്ട് , കുടുംബസ്ഥനാണ്, എന്ത് ചെയ്യുന്നതിനു മുൻപ് ഭാര്യയുടെ അനുവാദം വാങ്ങണം, ഒരു കാര്യത്തിൽ മാത്രം അനുവാദം ചോദിക്കാറില്ല’; ഷാഹിദ് കപൂർ !

എനിക്ക് ഭാര്യയും മക്കളുമുണ്ട് , കുടുംബസ്ഥനാണ്, എന്ത് ചെയ്യുന്നതിനു മുൻപ് ഭാര്യയുടെ അനുവാദം വാങ്ങണം, ഒരു കാര്യത്തിൽ മാത്രം അനുവാദം ചോദിക്കാറില്ല’; ഷാഹിദ് കപൂർ !

ബോളിവുഡിലെ സൂപ്പർ താരമാണ് ഷാഹിദ് കപൂർ. ഇതിനോടകം നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ അഭിനയിച്ചിട്ടുള്ള ഷാഹിദിന് ആരാധകരും ഏറെയാണ്. ബോളിവുഡ് നടൻ പങ്കജ് കപൂറിന്റെയും നടിയും നർത്തകിയുമായ നീലിമ അസീമിന്റെയും മകനായ ഷാഹിദ് മോഡലായി പരസ്യ ചിത്രങ്ങളിൽ അഭിനയിച്ച് കൊണ്ടാണ് വെളിവെളിച്ചത്തിലേക്ക് എത്തുന്നത്. ബോളിവുഡിന്റെ ബാദുഷ ഷാരൂഖ് ഖാന്റെ കൂടെയാണ് ആദ്യം ഷാഹിദ് പരസ്യചിത്രങ്ങളിൽ അഭിനയിച്ചത്.

പെപ്‌സിയുടെ ആദ്യകാല പരസ്യങ്ങൾ ഇതിന് ഉദാഹരണമാണ്. തുടർന്ന് ഷാഹിദ് ഷായ്മക് ദാവാർ ഇൻസ്റ്റിട്യൂട്ട് ഓഫ് ദി പെർഫോമിംഗ് ആർട്ട് എന്ന സ്ഥാപനത്തിൽ ചേർന്ന് നൃത്തം പഠിച്ചു. പിന്നീടാണ് സുഭാഷ് ഗായിയെ പരിചയപ്പെടുന്നതും താൽ എന്ന ചിത്രത്തിൽ ഐശ്വര്യ റായിയുടെ കൂടെ ഒരു ഗാനത്തിൽ നൃത്തം ചെയ്യുകയും ചെയ്യുന്നത്. 2003ലാണ് ഷാഹിദ് നായകനായ ആദ്യ ചിത്രം പുറത്തിറങ്ങുന്നത്. സംവിധായകൻ കെൻ ഘോഷ് കഥയെഴുതി സംവിധാനം ചെയ്ത പ്രണയകഥ പറയുന്ന ഇഷ്‌ക് വിസ്‌ക്കായിരുന്നു ആദ്യ ചിത്രം.

2016ൽ ആയിരുന്നു ഷാഹിദ്-മിറ രാജ്പുത്ത് വിവാഹം നടന്നത്. വീട്ടുകാരാണ് മിറയെ ഷാഹിദിന് വേണ്ടി കണ്ടെത്തിയത്. ഷാഹിദിന്റെ ജീവിതത്തിലേക്ക് എത്തുമ്പോൾ മിറയുടെ പ്രായം 21 ആയിരുന്നു. ഇവരുടെ പ്രായവ്യത്യാസം ബോളിവുഡ് കോളങ്ങളിൽ അന്ന് വലിയ ചർച്ച വിഷയമായിരുന്നു. പ്രായം കുറവാണെങ്കിലും വളരെ പക്വതയോടാണ് മിറ കുടുംബ കാര്യങ്ങൾ നോക്കുന്നത്. ഇപ്പോൾ ഭാര്യയെ കുറിച്ച് ഷാഹിദ് പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. വിവാഹ ശേഷം താനൊരു കുടുംബസ്ഥനായിയെന്നും എല്ലാ കാര്യങ്ങളും ഭാര്യയുടെ അനുവാദത്തോടെ മാത്രമെ ചെയ്യാറുള്ളൂവെന്നും ഷാഹിദ് പറഞ്ഞു.

‘പണ്ട് ഞാൻ പണം ധാരാളായി ചിലവഴിച്ചിരുന്ന വ്യക്തിയാണ്. ഇപ്പോൾ പക്ഷെ അങ്ങനെയല്ല. ഞാൻ ഒരു കുടുംബസ്ഥനായി. എനിക്ക് ഭാര്യയും മക്കളുമുണ്ട്. അതിനാൽ പണം ചെലവഴിക്കുന്നതിന് മുമ്പ് നന്നായി ചിന്തിക്കുയും ഭാര്യയുടെ അടുത്ത് നിന്ന് അനുവാദം വാങ്ങുകയും വേണം. എന്നാൽ ഒരു കാര്യത്തിൽ മാത്രം ഞാൻ അവളോട് അനുവാദം ചോദിക്കുകയില്ല. എന്റെ ആൺസുഹൃത്തുക്കൾക്കൊപ്പമുള്ള യാത്രകൾക്ക് ഞാൻ അവളോട് അഭിപ്രായം ചോദിക്കാറില്ല. ആ യാത്ര ഒത്തുചേരലും എന്റെ അവകാശമാണ്. ഓരോ ആൺകുട്ടിയും ബോയ്സ് ട്രിപ്പ് അർഹിക്കുന്നുണ്ടെന്ന് ഞാൻ കരുതുന്നു’ ഷാഹിദ് കപൂർ പറയുന്നു.

മിഷ, സെയ്ൻ എന്നിങ്ങനെ രണ്ട് മക്കളാണ് ഷാഹിദിനുള്ളത്. കുടുംബം മുന്നോട്ട് കൊണ്ടുപോകനുളള മിറയുടെ കഴിവിനെ കുറിച്ച് ഷാഹിദ് പല അഭിമുഖത്തിലും വാചാലനായിട്ടുണ്ട്. സോഷ്യൽമീഡിയയിൽ സജീവമായ ഷാഹിദും മിറയും തങ്ങളുടെ സ്വകാര്യ ജീവിതത്തിലെ വിശേഷങ്ങളെല്ലാം സോഷ്യൽമീഡിയ വഴി പങ്കുവെക്കാറുണ്ട്. മിറ ജീവിതത്തിലേക്ക് വരുന്നതിന് മുമ്പും പ്രണയം ഷാഹിദിന് സംഭവിച്ചിട്ടുണ്ട്. പക്ഷെ അവയൊന്നും വിവാഹത്തിലേക്ക് എത്തിയില്ലെന്ന് മാത്രം. സിനിമയിൽ എത്തിയ ശേഷം കരീന കപൂറുമായി ഷാഹിദ് കപൂർ പ്രണയത്തിലായിരുന്നു. വിവാഹത്തിൽ എത്തുമെന്ന് സിനിമാ ലോകം കരുതിയിരുന്ന പ്രണയമായിരുന്നു ഇരുവരുടേതും.

പക്ഷെ ആ പ്രണയത്തിന് മൂന്ന് വർഷക്കാലം മാത്രമെ ആയുസുണ്ടായിരുന്നുള്ളൂ. ജെബ് വി മെറ്റ് എന്ന സിനിമയ്ക്ക് ശേഷം ഇരുവരും വേർപിരിഞ്ഞു. പിന്നീട് പ്രണയങ്ങളൊന്നും ഷാഹിദിന്റെ ജീവിതത്തിൽ സംഭവിച്ചിട്ടല്ല. വീട്ടുകാർ കണ്ടെത്തി തരുന്ന പെൺകുട്ടിയെ വിവാഹം ചെയ്യാമെന്ന തീരുമാനം ഷാഹിദ് പിന്നീട് കൈകൊണ്ടു. പ്രതീക്ഷിച്ചപ്പോലെ തന്നെ മനസിലാക്കുന്ന പങ്കാളിയെ തന്നെ ഷാഹിദിന് കിട്ടി. ജേഴ്സിയാണ് ഷാഹിദിന്റേതായി റിലീസ് ചെയ്ത ഏറ്റവും പുതിയ ചിത്രം. സിനിമയ്ക്ക് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്.

about shahid kapoor

More in Malayalam

Trending

Recent

To Top