Connect with us

നടിമാരുടെ കൂടെ അഭിനയിച്ചാല്‍, അവരെല്ലാം എന്റെ കാമുകിമാര്‍ ആണെന്നൊക്കെയായിരുന്നു ധാരണ; താനും ഭാര്യയും വര്‍ഷങ്ങളായി പിരിഞ്ഞാണ് കഴിയുന്നതെന്ന് കൊല്ലം തുളസി

Malayalam

നടിമാരുടെ കൂടെ അഭിനയിച്ചാല്‍, അവരെല്ലാം എന്റെ കാമുകിമാര്‍ ആണെന്നൊക്കെയായിരുന്നു ധാരണ; താനും ഭാര്യയും വര്‍ഷങ്ങളായി പിരിഞ്ഞാണ് കഴിയുന്നതെന്ന് കൊല്ലം തുളസി

നടിമാരുടെ കൂടെ അഭിനയിച്ചാല്‍, അവരെല്ലാം എന്റെ കാമുകിമാര്‍ ആണെന്നൊക്കെയായിരുന്നു ധാരണ; താനും ഭാര്യയും വര്‍ഷങ്ങളായി പിരിഞ്ഞാണ് കഴിയുന്നതെന്ന് കൊല്ലം തുളസി

നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനായി മാറിയ താരമാണ് കൊല്ലം തുളസി. ഇപ്പോഴിതാ താനും ഭാര്യയും വര്‍ഷങ്ങളായി പിരിഞ്ഞാണ് കഴിയുന്നതെന്ന് പറയുകയാണ് അദ്ദേഹം. ദാമ്ബത്യ ജീവിതത്തില്‍ തുടക്കം മുതല്‍ തന്നെ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

ഞാന്‍ അഭിനയിക്കുന്നത് അവര്‍ക്ക് ഇഷ്ടമായിരുന്നില്ല. നടിമാരുടെ കൂടെ അഭിനയിച്ചാല്‍, അവരെല്ലാം എന്റെ കാമുകിമാര്‍ ആണെന്നൊക്കെയായിരുന്നു ധാരണ. അങ്ങനെയൊരു മാനസികാവസ്ഥ അവര്‍ക്ക് ഉണ്ടായിരുന്നു. അമ്മയും മോനുമൊക്കെയായി അഭിനയിക്കുന്നതും, ഭാര്യയായി അടുത്ത് നിന്ന് അഭിനയിക്കുന്നതുമൊന്നും അവര്‍ക്ക് ഇഷ്ടമല്ലായിരുന്നു. നാടകത്തിലും അങ്ങനെയൊക്കെ ആയിരുന്നു.

ആ ബന്ധത്തില്‍ ഒരു മകളുണ്ട്. അവളിപ്പോള്‍ ഓസ്ട്രേലിയയിലാണ്. എഞ്ചീനിയറാണ്. മരുമകന്‍ ഡോക്ടറാണ്. അവര്‍ അവിടെ സെറ്റിലാണ്. മകളുമായി ഒരു ബന്ധവുമില്ല. മകളെ കാണണമെന്ന് തോന്നിയ അവസ്ഥയുണ്ടായിരുന്നു. ഇപ്പോള്‍ ഞാന്‍ ആ പേജ് കീറിവലിച്ചു കളഞ്ഞു. ദാമ്ബത്യം ഇപ്പോഴും ഉണ്ട്. നിയമപരമായി ഞങ്ങള്‍ വേര്‍പിരിഞ്ഞിട്ടില്ല. ഇനി ഞങ്ങളൊന്നിക്കാന്‍ സാധ്യതയില്ല. എന്നെ വിവാഹം ചെയ്യും മുന്‍പ് അവര്‍ക്ക് 2 കുട്ടികളുണ്ടായിരുന്നു.

അവരുടെ ഭര്‍ത്താവ് മരിച്ച് പോയി. ഞാന്‍ കോര്‍പറേഷനില്‍ ജോലി ചെയ്യുമ്‌ബോള്‍, മരിച്ചുപോയ ഭര്‍ത്താവിന്റെ ഡെത്ത് സര്‍ട്ടിഫിക്കറ്റ് മേടിക്കാന്‍ അവര്‍ വന്നിരുന്നു. അപ്പോഴാണ് അവരെ പരിചയപ്പെട്ടത്. അതൊരു പിഴവായിരുന്നു. ക്യാന്‍സര്‍ വന്നിട്ടു പോലും എന്നെ തിരിഞ്ഞുനോക്കിയിട്ടില്ല അവര്‍. അന്നെടുത്ത തീരുമാനം തെറ്റിപ്പോയെന്ന് മനസിലാക്കാന്‍ ഇതില്‍ കൂടുതല്‍ വലിയ അനുഭവം വേണ്ടല്ലോ.

ഭാര്യയുടെ രണ്ടാം വിവാഹവും എന്റെ ആദ്യ വിവാഹമായിരുന്നു അത്. ഞാന്‍ കീമോ എടുത്ത് കിടക്കുന്ന സമയത്താണ് അവര്‍ വീട്ടില്‍ നിന്നും ഇറങ്ങി പോവുന്നത്. ഒരിക്കല്‍ തിരിച്ച് വന്നപ്പോള്‍ വരേണ്ടെന്ന് ഞാന്‍ പറഞ്ഞു. ഇടയ്ക്കിടെ വന്ന് സാരിയും മറ്റുമൊക്കെ എടുത്ത് പോവുമായിരുന്നു. പിന്നെ വരാതായി. പശ്ചാത്താപ ചിന്തയൊന്നും ഉള്ള ആളല്ല അത്. മോളോടും എന്തൊക്കെയോ പറഞ്ഞു കൊടുത്തിട്ടുണ്ട്. അതാണ് അവളും എന്നില്‍ നിന്നും അകന്ന് നില്‍ക്കുന്നത്’, കൊല്ലം തുളസി പറയുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top