Malayalam
ബ്ലെസ്ലിയുടേത് ആത്മാർത്ഥ പ്രണയം; ഇനി ദിൽഷയാണ് തീരുമാനിക്കേണ്ടത്; ബിഗ് ബോസ് വീട്ടിൽ പ്രണയ ചർച്ചകൾ കൈ വിട്ടുപോകുന്നു!
ബ്ലെസ്ലിയുടേത് ആത്മാർത്ഥ പ്രണയം; ഇനി ദിൽഷയാണ് തീരുമാനിക്കേണ്ടത്; ബിഗ് ബോസ് വീട്ടിൽ പ്രണയ ചർച്ചകൾ കൈ വിട്ടുപോകുന്നു!
ദില്‍ഷയെ പ്രണയിക്കുന്നു എന്ന് മുഖത്ത് നോക്കി തുറന്നു പറഞ്ഞ മത്സരാർഥിയാണ് ബ്ലെസ്ലി. ഇതാദ്യമായിട്ടായിരിക്കും ബിഗ് ബോസ് വീട്ടിൽ ഇത്തരമൊരു പ്രൊപ്പോസൽ. പ്രായത്തിനു ദിൽഷയേക്കാൾ ഇളയ ബ്ലസ്ലി പ്രണയഭയാർത്ഥന നടത്തിയപ്പോൾ ഇവരെയും ഒന്ന് ഞെട്ടിച്ചു.
എന്നാല്‍ ബിഗ് ബോസ് തന്നെ ഇതിനു കൂട്ടുനിൽക്കുംപോലെയാണ് മോഹൻലാലിൻറെ സംസാരം കഴിഞ്ഞ ദിവസം വീട്ടിൽ ഉണ്ടായത്. അതിനെ ചൂണ്ടി അവതാരകന്‍ കഴിഞ്ഞ ദിവസം നല്‍കിയ ടാസ്‌കില്‍ വിശദീകരണം നല്‍കി കൊണ്ട് എത്തിയിരിക്കുകയാണ് താരം. ‘ബ്ലെസ്ലിയെ ആണോ റോബിനെയാണോ സേവ് ചെയ്യാന്‍ ഉദ്ദേശിക്കുന്നത് എന്ന ചോദ്യം വന്നത് ഒരു മെന്റല്‍ ഗെയിം ആയിരുന്നു. തീര്‍ച്ചയായും നീ റോബിനെ തിരഞ്ഞെടുത്തു.
അതിനര്‍ഥം ഞാന്‍ നിന്നെ പ്രൊപ്പോസ് ചെയ്തിട്ടുള്ളത് കൊണ്ട് എനിക്കൊരു അസൂയ വരുത്താനാണ്. നീ മുന്‍പ് പറഞ്ഞത് മറ്റൊരാളുടെ ഫീലിംഗ്‌സ് വിഷമിപ്പിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന്. അത് ഓര്‍ത്താണ് നീ ഇന്ന് ഇവിടെ നടക്കുന്നതെന്നും ബ്ലെസ്ലി പറയുന്നത്. മാത്രമല്ല നിന്നോട് ഇഷ്ടം പറഞ്ഞത് എന്തെങ്കിലും പ്രതീക്ഷിച്ചിട്ട് അല്ല. സെല്‍ഫിഷ് ആയിട്ടുള്ള പ്രണയമല്ലെന്നാണ് ബ്ലെസ്ലി പറയുന്നത്.
തത്തമ്മയോട് ഇഷ്ടമുണ്ടെന്ന് കരുതി അതിനെ കൂട്ടിലിടുന്നത് പ്രണയമല്ല. നിന്റെ സ്വതന്ത്ര്യത്തെ ബഹുമാനിച്ച് കൊണ്ടുള്ള പ്രണയമായിരുന്നു ഞാന്‍ പറഞ്ഞതെന്ന് ബ്ലെസ്ലി പറഞ്ഞു. എന്നാല്‍ നിനക്ക് എന്നെ ഒരു ചേച്ചിയെ പോലെ സ്‌നേഹിച്ചാല്‍ പോരെ എന്ന് ദില്‍ഷ ചോദിക്കുന്നുണ്ട് . നീ വേറെ കല്യാണം കഴിച്ചാലും സുഹൃത്തുക്കള്‍ ഉണ്ടായാലും ഗെയിം കളിച്ചാലുമൊന്നും എനിക്ക് പ്രശ്‌നമില്ല. ഞാന്‍ പറഞ്ഞത് എപ്പോഴും അങ്ങനെ നില്‍ക്കുമെന്ന് ബ്ലെസ്ലി ഉറപ്പിക്കുന്നു. അപ്പോള്‍ നീ വേറെ ആളെ കെട്ടില്ലേ എന്ന് ദില്‍ഷ ചോദിക്കുന്നുണ്ട്. അതൊക്കെ എന്റെ ഇഷ്ടമല്ലേ, അതൊന്നും എനിക്ക് അറിയില്ല എന്നായി ബ്ലെസ്ലി. എന്നാല്‍ ബ്ലെസ്ലിയും ദില്‍ഷയും തമ്മിലുള്ള സംസാരത്തെ കുറിച്ച് ആരാധകരും ചോദ്യം ചെയ്യുകയാണ്.
ബ്ലെസ്ലി ദില്‍ഷയോട് ഇഷ്ടം ആണെന്ന് പറഞ്ഞത് അല്ലാതെ ഒരു തരത്തിലും ആ പേരും പറഞ്ഞു പുറകെ നടക്കാനോ സെന്റി അടിക്കാനോ പോയിട്ടില്ല. ബ്ലെസ്ലി ഒറ്റക്ക് തന്നെയാണ് കളിക്കുന്നത്. അവന് തോന്നിയ ഫീലിംഗ് അവന്‍ പറഞ്ഞു. പിന്നെ അതൊക്കെ ഇനി പുറത്ത് വന്നിട്ടേ നോക്കുന്നുള്ളളു എന്ന് ലാലേട്ടന്റെ അടുത്ത് പറഞ്ഞു. പിന്നെ റോബിനെ ദില്‍ഷ സേവ് ചെയ്തു എങ്കില്‍ അതിനു ഒരു പ്രശ്‌നവും ഇല്ല. സേവ് ചെയ്തു അവിടെ നിര്‍ത്താന്‍ ഉള്ള ഫാന്‍സ് ബ്ലെസ്ലിയ്ക്ക് ഉണ്ട്. അവന്‍ അവന്റെ ഗെയിം വെച്ച് കൂടുതല്‍ ഫാന്‍സിനെ ഉണ്ടാക്കുകയും ചെയ്യും.
ഒറ്റയ്ക്ക് നിന്നാല്‍ അവന് വിന്നര്‍ ആവാം. ഡോക്ടര്‍ ഏതായാലും വിന്നര്‍ ആവും എന്ന് തോന്നുന്നില്ല. രജിത് ഫാന്‍സിനെ പോലെ ടോക്‌സിക് ഫാന്‍സ് അയാളുടെ സപ്പോര്‍ട്ട് മുഴുവന്‍ കളയും. കഴിഞ്ഞ സീസണില്‍ തുടക്കത്തില്‍ ഡിംപലിന് ഉണ്ടായിരുന്ന വന്‍ സപ്പോര്‍ട്ട് പോയത് അവളുടെ ഫാന്‍സ് കാരണമാണ്. ഡിംപലിന്റെ ഒരു നെഗറ്റീവ് പോലും പറയാന്‍ പറ്റാതെ ഫാന്‍സിന്റെ തെറി കേട്ടും പരിഹാസം കേട്ടും ആസ്വസ്ഥരായ ഒരുപാട് പേര്‍ക്ക്, ഡിംപലിനു പകരം ആര് എന്ന ചോദ്യത്തിന് മുന്നിലേക്ക് ഇഴഞ്ഞിഴഞ്ഞു കയറി വന്ന ആളാണ് മണിക്കുട്ടന്‍. അതുപോലെ ബ്ലെസ്ലി കേറും. പക്ഷേ അവന് കുറച്ചു മാറ്റങ്ങള്‍ വരണമെന്നാണ് ആരാധകര്‍ പറയുന്നത്.
ബ്ലെസ്ലിക്ക് നിലവില്‍ ശക്തമായ പ്രേക്ഷക പിന്തുണയുണ്ട്. അത് ഡോക്ടറെയോ ദില്‍ഷയേയോ കണ്ടിട്ട് ഉണ്ടായതല്ല. അഖില്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അത് മനസ്സിലായി വരുന്നുണ്ട്. അശ്വിന്‍ പോയ പോക്കില്‍ പറഞ്ഞിട്ട് പോയ വാചകം. ഞാന്‍ അനുകരിക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തി ബ്ലെസ്സി ആയിരിക്കും എന്നാണ്.
about bigg boss
