Connect with us

ഛര്‍ദ്ദി കൂടി അന്ന് സംഭവിച്ചത്; ഷൂട്ടിനിടെ തല കറങ്ങി.. എല്ലാവരും ഭയന്ന ആ കാഴ്ച; പ്രഗ്നന്‍സിയില്‍ ഉണ്ടായ ബുദ്ധിമുട്ടുകൾ ഓരോന്ന് പറഞ്ഞ് ആതിര മാധവ്!

Malayalam

ഛര്‍ദ്ദി കൂടി അന്ന് സംഭവിച്ചത്; ഷൂട്ടിനിടെ തല കറങ്ങി.. എല്ലാവരും ഭയന്ന ആ കാഴ്ച; പ്രഗ്നന്‍സിയില്‍ ഉണ്ടായ ബുദ്ധിമുട്ടുകൾ ഓരോന്ന് പറഞ്ഞ് ആതിര മാധവ്!

ഛര്‍ദ്ദി കൂടി അന്ന് സംഭവിച്ചത്; ഷൂട്ടിനിടെ തല കറങ്ങി.. എല്ലാവരും ഭയന്ന ആ കാഴ്ച; പ്രഗ്നന്‍സിയില്‍ ഉണ്ടായ ബുദ്ധിമുട്ടുകൾ ഓരോന്ന് പറഞ്ഞ് ആതിര മാധവ്!

ഏഷ്യാനെറ്റ് പരമ്പരകളിൽ റേറ്റിങ്ങിൽ മുന്നിലുള്ള കുടുംബവിളക്കിലൂടെയായാണ് ആതിര പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയത്. ഡോക്ടര്‍ അനന്യ എന്ന കഥാപാത്രത്തെയായിരുന്നു ആതിര പരമ്പരയിൽ അവതരിപ്പിച്ചിരുന്നത്. ഗര്‍ഭിണിയായതിന് ശേഷമുള്ള വിശേഷങ്ങളും യൂട്യൂബ് ചാനലിലൂടെയായി ആതിര അറിയിച്ചിരുന്നു. ഡെലിവറി സ്റ്റോറി വൈറലായതിന് പിന്നാലെയായി പ്രഗ്നന്‍സി ജേണി പങ്കിട്ടെത്തിയിരിക്കുകയാണ് ആതിര മാധവ്.

സെപ്റ്റംബര്‍ 7നായിരുന്നു ഗര്‍ഭിണിയാണെന്നറിഞ്ഞത്. തികച്ചും അപ്രതീക്ഷിതമായിരുന്നു അത്. സ്‌കാന്‍ ചെയ്ത് ഹാര്‍ട്ട്ബീറ്റിനെക്കുറിച്ചൊക്കെ അറിഞ്ഞപ്പോള്‍ വല്ലാത്തൊരു അനുഭവമായിരുന്നു. ആദ്യമൊന്നും ഛര്‍ദ്ദിയുണ്ടായിരുന്നില്ല. ഇനി വരില്ലെന്നായിരുന്നു കരുതിയത്. നോണ്‍ വെജ് ഭക്ഷണങ്ങളൊന്നും തീരെ കഴിക്കാന്‍ പറ്റുന്നുണ്ടായിരുന്നില്ല. നോണ്‍ വെജ് കഴിക്കാതെ ഫുഡ് ഇറക്കാത്ത ആളായിരുന്നു ഞാന്‍. ആദ്യ മാസങ്ങളിലെല്ലാം ഷൂട്ടിന് പോയിരുന്നു. ലൊക്കേഷനില്‍ എല്ലാവരും നല്ല കെയര്‍ തന്നിരുന്നു. അമ്മയും ഷൂട്ടിനായി കൂടെവരുമായിരുന്നു.

ഛര്‍ദ്ദി ഒഴിവാക്കാനായി പല മാര്‍ഗങ്ങളും പ്രയോഗിച്ചിരുന്നുവെങ്കിലും ഒന്നും എനിക്ക് ഫലവത്തായിരുന്നില്ല. ഡോക്ടര്‍ തന്ന ടാബ്ലെറ്റ് മാത്രമായിരുന്നു കഴിച്ചത്. അതേപോലെ നമുക്ക് ഇഷ്ടമുള്ള ഭക്ഷണങ്ങള്‍ മാത്രം കഴിക്കുക. ആരുടേയും നിര്‍ബന്ധപ്രകാരം ഒന്നും കഴിക്കരുത്. ഛര്‍ദ്ദി കൂടി ആശുപത്രിയില്‍ പോയി ഡ്രിപ്പ് ഇടേണ്ടി വന്നിരുന്നു.

ലൊക്കേഷനില്‍ തല കറങ്ങി വീണപ്പോള്‍ എല്ലാവരും പേടിച്ചിരുന്നു. തലകറക്കം കാരണം ആനന്ദേട്ടന്റെ മേല്‍ ചൂടുകാപ്പി വരെ ഒഴിച്ച സംഭവമുണ്ടായിരുന്നു. ആറാം മാസത്തില്‍ ട്രിപ്പൊക്കെ പോയിരുന്നു. അപ്പോഴാണ് എനിക്ക് അനക്കം കിട്ടിയത്. ക്ഷീണം കൂടിയതോടെയായാണ് സീരിയല്‍ നിര്‍ത്തിയത്. തുടക്കത്തിലൊക്കെ സങ്കടമുണ്ടായിരുന്നുവെങ്കിലും അത് മാനേജ് ചെയ്തുവെന്നും ആതിര പറയുന്നു.

പ്രഗ്നന്‍സിയില്‍ എനിക്ക് മൂഡ് സ്വിങ്‌സൊക്കെയുണ്ടായിരുന്നു. എപ്പോഴും നമ്മളെ ഹാപ്പിയാക്കാന്‍ ശ്രദ്ധിച്ചാല്‍ അത് മറികടക്കാം. ഇടയ്ക്ക് സുഹൃത്തുക്കള്‍ക്കൊപ്പം സിനിമയ്ക്ക് പോയിരുന്നു. ഇടയ്ക്ക് ചില ഫോട്ടോഷൂട്ടും പരിപാടിയുമൊക്കെ ചെയ്തിരുന്നു. സീരിയല്‍ നിര്‍ത്തിയപ്പോള്‍ ഞാന്‍ ആങ്കറിംഗിന് പോയിരുന്നു. ഏഴാം മാസത്തില്‍ ഒരു ഇവന്റും ചെയ്തിരുന്നു. അതൊക്കെയായിരുന്നു വല്യ സന്തോഷങ്ങള്‍. ഗര്‍ഭിണിയായിരിക്കുന്ന സമയത്ത് കൊതിയുള്ള ഭക്ഷണങ്ങളെല്ലാം കഴിക്കണം. വെയ്റ്റ് കൂടിയാല്‍ അത് നമുക്ക് കുറക്കാന്‍ പറ്റുമെന്നുമായിരുന്നു ആതിര പറഞ്ഞത്.

മൂന്ന് ദിവസത്തോളം എനിക്ക് വേദനയുണ്ടായിരുന്നു. കുഞ്ഞിനെ കണ്ടുകഴിഞ്ഞാല്‍ ആ വേദനയൊക്കെ എങ്ങോട്ടോ പോവും. വാവയെ കണ്ടുകഴിഞ്ഞപ്പോള്‍ വേറൊരു ഫീലായിരുന്നു. മോനാണെന്ന് രാജീവായിരുന്നു എന്നോട് പറഞ്ഞത്. മരുമകനേയെന്ന കമന്റുമായി അമൃതയായിരുന്നു ആദ്യമെത്തിയത്. കണ്ണുനിറഞ്ഞുപോയി ഇതുകണ്ടപ്പോള്‍ എന്നായിരുന്നു വേറൊരു കമന്റ്. രാജീവ് നന്നായി കെയര്‍ ചെയ്യുന്നുണ്ടെന്നും ചേച്ചി ഭാഗ്യവതിയാണെന്ന കമന്റുകളും വീഡിയോയ്ക്ക് താഴെയുണ്ട്.

about athira

Continue Reading
You may also like...

More in Malayalam

Trending

Recent

To Top