Malayalam
മോഹന്‍ലാലിന്റെ ലവ് ട്രാക്ക് പരീക്ഷണം ഏറ്റു ; ദില്‍ഷയും റോബിനും തമ്മിലുള്ള പ്രണയം സത്യമോ?; ബിഗ് ബോസ് സീസൺ ഫോർ പ്രണയ ചർച്ചയ്ക്ക് വീര്യം കൂടി!
മോഹന്‍ലാലിന്റെ ലവ് ട്രാക്ക് പരീക്ഷണം ഏറ്റു ; ദില്‍ഷയും റോബിനും തമ്മിലുള്ള പ്രണയം സത്യമോ?; ബിഗ് ബോസ് സീസൺ ഫോർ പ്രണയ ചർച്ചയ്ക്ക് വീര്യം കൂടി!
ബിഗ് ബോസ് മലയാളം സീസണിൽ സ്വർണ്ണ ലിപികൊണ്ട് എഴുതി എന്നൊക്കെ പറയാവുന്ന ഒരു ലവ് ട്രാക്ക് ആണ് പേളിയുടെയും ശ്രീനിഷിന്റെയും. ഇതിനപ്പുറം ഇനി ഒന്ന് ഉണ്ടാകുമോ എന്നും അറിയില്ല. പേളിയുടെയും ശ്രീനിഷിന്റെയും അനുഭവം ഉള്ളത് കൊണ്ട് ബിഗ് ബോസിലെ പ്രണയം കാണാന്‍ കാത്തിരിക്കുകയാണ് ഒട്ടുമിക്ക എല്ലാ ബിഗ് ബോസ് പ്രേക്ഷകരും .
ദില്‍ഷയും റോബിനും പ്രണയത്തിലാവുമോ എന്നാണ് ഏവരും കാത്തിരിക്കുന്നത്, എങ്കിലും അതിനുള്ള സാധ്യത കുറവായിരുന്നു. പക്ഷേ അത് വീണ്ടും ആളി കത്തിക്കുന്ന പോലുള്ള കാര്യങ്ങളാണ് അവതാരകനായ മോഹന്‍ലാല്‍ കൊടുത്തത്. ബ്ലെസ്ലിയോ, റോബിനോ അതില്‍ ഒരാളെ സംരക്ഷിക്കാന്‍ പറഞ്ഞാല്‍ ആരെ തിരഞ്ഞെടുക്കും എന്നായിരുന്നു ലാലേട്ടന്റെ ചോദ്യം.
റോബിനെ ആണെന്ന് ദില്‍ഷ മറുപടി പറയുകയും ചെയ്തു. ഇതോടെയാണ് ഇരുവര്‍ക്കും ഇടയിലുള്ള സൗഹൃദം വലിയ ചര്‍ച്ചയായത് . എന്നാല്‍ വീടിനുള്ളിൽ ഒരു ലവ് ട്രാക്ക് പ്രതീക്ഷിച്ച് കൊണ്ടു തന്നെയല്ലേ ലാലേട്ടൻ ഈ ചോദ്യം ചോദിച്ചത്.
ഇതുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ വന്ന ഒരു കുറിപ്പ് ഇങ്ങെനയാണ്… ‘ഇതൊരു അത്യാവശ്യമുള്ള സംഭാഷണം തന്നെ ആയിരുന്നു. ഇന്നലെ പോലും ലാലേട്ടന്റെ ഭാഗത്ത് നിന്ന് ഡോക്ടര്‍ക്ക് ഒരു പ്രണയം ഉള്ളത് പോലെ എന്നൊക്കെ ഉള്ള കമന്റ് വന്നിരുന്നു. പിന്നെ ഇന്ന് ഡോക്ടറോ അല്ലെങ്കില്‍ ബ്ലെസ്ലീയോ ഇതില്‍ ഒരാളെ തിരഞ്ഞെടുക്കാന്‍ പറഞ്ഞതും ഒക്കെ ഇവരില്‍ നിന്ന് ഒരു ലവ് ട്രാക്ക് പ്രതീക്ഷിച്ചു കൊണ്ട് ആണെന്ന് വ്യക്തം. ഈ സംഭാഷണ സമയത്ത് റോബിന്‍ സത്യം ചെയ്യാന്‍ കാണിച്ച മടിയില്‍ നിന്നും പുള്ളിയുടെ ഫീലിങ്സും ഏകദേശം പിടികിട്ടും.
മുന്‍പോട്ട് പോകാന്‍ ഇല്ലാത്ത ഒരു ഫീലിങ്സ് വച്ചു കളിക്കാന്‍ ദില്‍ഷക്ക് താല്പര്യം ഇല്ല എന്ന് ഇതില്‍ നിന്ന് മനസിലാക്കാം. ഇവരെ ചേര്‍ത്ത് പല തരത്തിലുള്ള കമന്റും അവിടെ ഉള്ളവര്‍ പറയാറുണ്ട്. പക്ഷേ ദില്‍ഷ അതൊന്നും വക വക്കാതെ ആണ് മുന്‍പോട്ട് പോകുന്നത്. ഡോക്ടറിനോട് ആണെങ്കിലും ബ്ലെസ്ലീയോട് ആണെങ്കിലും ആ സൗഹൃദം സൂക്ഷിക്കുന്നു. താന്‍ എന്താണെന്ന് അവള്‍ക്ക് നന്നായി അറിയാം. മറ്റുള്ളവരുടെ അഭിപ്രായം അവള്‍ക്ക് ഒരു പ്രശ്‌നവും ചെയ്യുന്നില്ല.
ഇത് ഡോക്ടറിന്റെ മനസ്സില്‍ അങ്ങനെ ഒരു ഫീലിങ്സ് ഉണ്ടായി. ലാസ്റ്റ് ദുഖിക്കേണ്ടി വരാതെ ഇരിക്കാന്‍ ഇപ്പോഴേ ഇട്ട ഒരു ഫുള്‍ സ്റ്റോപ്പ് പോലെ ആണ് തോന്നിയത്. ഇതുപോലെ കാര്യങ്ങള്‍ എല്ലാം ക്ലിയര്‍ ചെയ്തു മുന്‍പോട്ട് വ്യക്തതയോടെ പോയാല്‍ ഏറ്റവും നല്ല മത്സരാര്‍ഥിയായി വരും ദില്‍ഷ’.
സത്യത്തില്‍ ഡോ. റോബിന്‍ ദില്‍ഷയെ ഇഷ്ടപ്പെട്ടു വരിക ആയിരുന്നു. പക്ഷേ ദില്‍ഷ അത് റോബിന്റെ വായയില്‍ നിന്നും കേള്‍ക്കാന്‍ വേണ്ടി കാത്തിരിക്കുകയായിരുന്നു. എന്നാല്‍ അതെല്ലാം ഇന്ന് കുളമാക്കി. എന്തൊക്കെ പറഞ്ഞാലും റോബിനും ദില്‍ഷയും സൂപ്പറാണ്. ഇന്ന് റോബിന് വേണ്ടി ജാസ്മിനോട് സംസാരിച്ചത് മനോഹരമായി. ഒരാളെങ്കിലും അദ്ദേഹത്തിന് വേണ്ടി സംസാരിക്കാന്‍ ഉണ്ടല്ലോ. മോഹന്‍ലാലിന്റെ മുന്നില്‍ നിന്നും വലിയ വെല്ലുവിളിയൊക്കെ നടത്തിയെങ്കിലും ജാസ്മിന്‍ ശരിക്കും ചമ്മിയ അവസ്ഥയാണ്.
എന്തായാലും റോബിന്‍ ലവ് ട്രാക്ക് ശ്രമിച്ചെങ്കിലും അതൊരു പിടിവള്ളിയാക്കി ദില്‍ഷ രക്ഷപ്പെടുമെന്ന് തന്നെയാണ് ആരാധകര്‍ പറയുന്നത്. ഇനി മുന്നോട്ടുള്ള യാത്രയില്‍ റോബിനോട് എന്തെങ്കിലും ഇഷ്ടം തോന്നുകയാണെങ്കില്‍ അത് പറയാനും അവള്‍ക്ക് യാതൊരു മടിയുമില്ല.
അതിന്ന് ദില്‍ഷ തെളിയിച്ചിരിക്കുകയാണ്. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ബിഗ് ബോസ് മലയാളം നാലാം സീസണിലെ ആദ്യ അഞ്ച് ഫൈനലിസ്റ്റുകളില്‍ ദില്‍ഷയുടെ പേരും കൂട്ടി ചേര്‍ക്കാമെന്ന് ഉറപ്പിച്ച് പറയുകയാണ് ആരാധകര്‍.
ABOUT BIGGBOSS
