Connect with us

ആ ഷോട്ടില്‍ ഒരു കുപ്പി ബിയർ മുഴുവനായി കുടിപ്പിക്കാനായിരുന്നു ശ്രമിച്ചത്… പക്ഷെ ലാലേട്ടന്‍ മദ്യം ഒഴിച്ച് തരുകയായിരുന്നു, മദ്യപാനത്തിൽ നീ ശിക്ഷ്യത്വം സ്വീകരിച്ചത് ലാലേട്ടനിൽ നിന്നല്ലേഎന്ന് പറഞ്ഞ് സുഹൃത്തുക്കൾ കളിയാക്കാറുണ്ട്; ഓർമ്മകൾ പങ്കുവെച്ച് വിനീത്

Malayalam

ബാലതാരമായി സിനിമയിലെത്തി ഒടുവിൽ മലയാളികളുടെ പ്രിയ നടനായി മാറുകയായിരുന്നു വിനീത്. അഭിനയത്തോടൊപ്പം ഇപ്പോൾ ഡബ്ബിങ്ങിലും സജീവമാണ് നടൻ. ഇപ്പോഴിതാ പത്മരാജന്റ നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ എന്ന ചിത്രത്തിൽ അഭിനയിച്ചപ്പോഴുണ്ടായ രസകരമായ അനുഭവം പറയുകയാണ് വിനീത്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് വിനീത് പഴയ ഓർമകൾ പങ്കുവെച്ചത്.

വിനീതിന്റെ വാക്കുകൾ

അന്നും ഇന്നും ഒരു മാറ്റവും ഇല്ലാത്ത ആളാണ് മോഹൻലാൽ എന്ന വലിയ മനുഷ്യൻ. ആ സ്‌നേഹത്തിന് അപ്പോഴും ഇപ്പോഴും ഒരേ അനുഭൂതിയാണ് തോന്നുന്നത്. നമുക്ക് പാർക്കാൻ മുന്തിരി തോപ്പുകൾ എന്ന ചിത്രത്തൽ ഒരു രംഗത്ത് മദ്യപിക്കേണ്ടതായിട്ടുണ്ടായിരുന്നു. ആ ഷോട്ടില്‍ ഒരു കുപ്പി ബിയർ മുഴുവനായി കുടിപ്പിക്കാനായിരുന്നു ശ്രമിച്ചത്. പക്ഷെ ലാലേട്ടന്‍ മദ്യം ഒഴിച്ച് തരികയായിരുന്നു. ആ ഷോട്ടിന് വേണ്ടിമാത്രമായിരുന്നു അങ്ങനെ. അത് പറഞ്ഞ് ഇപ്പോഴും എന്റെ സുഹൃത്തുക്കൾ കളിയാക്കാറുണ്ട്. മദ്യപാനത്തിൽ നീ ശിക്ഷ്യത്വം സ്വീകരിച്ചത് ലാലേട്ടനിൽ നിന്ന് അല്ലേ എന്ന് പറഞ്ഞാണ് അവർ കളിയാക്കുന്നത്. എന്റെ കാഴ്ചപ്പാടിൽ മലയാളത്തിലെ ഏറ്റവും മികച്ച റൊമാന്റിക് ചിത്രമാണ് നമുക്ക് പാർക്കാൻ മുന്തിരി തോപ്പുകൾ. ലാലേട്ടന്റെ അഭിനയം എല്ലാം അസാധ്യമാണ്. ആ ചിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞു എന്നതിനെക്കാൾ അതിനെല്ലാം സാക്ഷിയാവാൻ കഴിഞ്ഞു എന്നതാണ് ഏറ്റവും വലിയ ഭാഗ്യം. ആന്റണി എന്ന ആ കഥാപാത്രം ചെയ്യുമ്പോൾ ഞാൻ പത്താം ക്ലാസ് കഴിഞ്ഞതെ ഉണ്ടായിരുന്നുള്ളൂ. എന്റെ മൂന്നാമത്തെ ചിത്രമാണ്. എനിക്ക് അഭിനയത്തെ കുറിച്ചും സംഭാഷണത്തിലെ മോഡുലേഷനെ കുറിച്ചും ഒന്നും വലിയ ധാരണ ഉണ്ടായിരുന്നില്ല. ഒരുപാട് പേടിച്ചുകൊണ്ടാണ് ചെയ്തത്. എങ്ങിനെ സംഭവിച്ചു എന്ന് ഇന്നും ഇറിയില്ല. പക്ഷെ പത്മരാജൻ സാറിന് എല്ലാത്തിനെ കുറിച്ചും ധാരണയുണ്ട്. അന്ന് ഫിലിമാണല്ലോ അതിനാൽ തെറ്റിക്കുന്തോറും ഫിലിം പാഴായിക്കൊണ്ടിരിക്കുമല്ലോ. അങ്ങനൊരു അവസ്ഥ വരാതിരിക്കാൻ പരമാവധി റിഹേഴ്സൽ ചെയ്ത് പക്ക ആക്കിയ ശേഷമെ ടേക്ക് എടുക്കൂ. പിന്നെ നമ്മൾ ചെയ്യേണ്ട ഓരോ കാര്യവും പത്മരാജൻ സാർ കാമറയ്ക്ക് പിറകിൽ നിന്ന് പറഞ്ഞുകൊണ്ടിരിക്കും. അതിനനുസരിച്ച് ഭാവങ്ങളും ചലനങ്ങളും മാറ്റിയാൽ മതി.

സൂക്ഷ്മമായ തിരക്കഥ, ഛായാഗ്രാഹണം, മനോഹരമായ സംഗീതം എന്നിവ കൊണ്ട് ശ്രദ്ധിക്കപ്പെട്ട നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ 1986-ലാണ് പുറത്തിറങ്ങിയത്. കെ കെ സുധാകരൻ രചിച്ച നമുക്കു ഗ്രാമങ്ങളിൽ ചെന്നു രാപാർ‌ക്കാം എന്ന നോവലിനെ ആസ്പദമാക്കിയാണ്‌ തിരക്കഥ രചിച്ചിരിക്കുന്നത്‌. പ്രധാനകഥാപാത്രങ്ങളെ മോഹൻലാലും ശാരിയും ചേർന്ന് അവതരിപ്പിക്കുന്നു. ക്രിസ്ത്യൻ പശ്ചാത്തലത്തിൽ അവതരിപ്പിച്ചിരിക്കുന്ന ചിത്രത്തിൽ, നായികാനായകന്മാരുടെ പ്രണയസന്ദേശങ്ങൾ ‘ഉത്തമഗീതത്തിലെ’ ഗീതങ്ങളാലാണ്‌ പ്രേക്ഷകരുമായി പങ്കിടുന്നത്. ചിത്രത്തിന്റെ ക്ലൈമാക്സ് രംഗം മലയാളസിനിമയിൽ ശക്തവും.

More in Malayalam

Trending

Recent

To Top