Malayalam
ശരീരത്തിൽ തൊട്ടു എന്റെ രഹസ്യ ഭാഗങ്ങളിലേക്ക് അയാളുടെ കൈകൾ എത്തി….
ശരീരത്തിൽ തൊട്ടു എന്റെ രഹസ്യ ഭാഗങ്ങളിലേക്ക് അയാളുടെ കൈകൾ എത്തി….
തനിനാട്ടിൻപുറത്തുകാരിയായി മലയാള സിനിമയിലേക്ക് ചുവടുവെച്ച താരമാണ് ദുർഗ കൃഷ്ണ. നാടന്‍ കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരം അടുത്തിടെയാണ് ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്ത് പ്രേക്ഷകരെ ഞെട്ടിപ്പിച്ചത് . പൃഥ്വിരാജ് നായകാനായി എത്തിയ വിമാനം എന്ന ചിത്രത്തിലെ നായികയായിട്ടാണ് ദുര്‍ഗ അഭിനയ രംഗത്ത് എത്തുന്നത്. ക്ലാസിക്കല്‍ ഡാന്‍സര്‍ കൂടിയായ ദുര്‍ഗ പ്രേതം 2, കുട്ടിമാമ, ലവ് ആക്ഷന്‍ ഡ്രാമ, വൃത്തം, കിംഗ് ഫിഷ് തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നത് നടിയുടെ വെളിപ്പെടുത്തലുകളാണ്.
താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ…
ഞാന്‍ സ്കൂളില്‍ മൂന്നാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ബസ്സില്‍ പോകുന്ന ഒരു ദിവസം വീട്ടിലൊക്കെ പലഹാരം കൊണ്ട് നടന്ന് വില്ക്കാന് വന്ന ഒരു ചേട്ടന് എന്നെ മടിയിലിരുത്തി. അയാള്‍ എന്റെ ശരീരത്തില്‍ തൊട്ടപ്പോള്‍ എനിക്ക് ഒന്നും തോന്നിയില്ല പിന്നീട് എന്റെ രഹസ്യ ഭാഗങ്ങളിലേക്ക് കൈകള്‍ വന്നപ്പോള്‍ ഞാന്‍ അതിനെ എതിര്‍ത്തു. അയാള്‍ നല്ല പ്രായം ഉള്ള ഒരാളായിരുന്നു. എനിക്ക് അപ്പോള്‍ പ്രതികരിക്കാന്‍ കഴിഞ്ഞില്ല അതില്‍ ഇപ്പോള്‍ ദുഃഖമുണ്ട്. ഒരുപക്ഷേ അന്ന് എന്റെ ടീച്ചേഴ്സും മാതാപിതാക്കളോട് ഇതിനെപ്പറ്റി എന്നോട് പറഞ്ഞു തന്നിരുന്നെങ്കില്‍ ഞാന്‍ ഒന്ന് പ്രതികരിക്കുമായിരുന്നു എന്നാല്‍ അപ്പോള്‍ അതിന് കഴിഞ്ഞില്ല. സ്കൂളിലെത്തി കരയുന്ന എന്നെ കണ്ട ടീച്ചര്‍ എന്തിനാണ് കരയുന്നത് എന്ന് ചോദിച്ചപ്പോള്‍ ഒരാള്‍ കമ്മല്‍ അഴിച്ചു തരാന്‍ ഭീഷണിപ്പെടുത്തി എന്ന് പറഞ്ഞാണ് അതില്‍നിന്ന് പിന്‍വലിഞ്ഞത്.
സോഷ്യല്‍ മീഡിയകളിലും ദുര്‍ഗ സജീവമാണ്. തന്റെ വിശേഷങ്ങളെല്ലാം നടി പങ്കുവെയ്ക്കാറുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ദുര്‍ഗ കാമുകനെ വെളിപ്പെടുത്തി പോസ്റ്റിട്ടത്. ഇൻസ്റ്റാഗ്രാമിൽ ആരാധകരുടെ ചോദ്യത്തിന് മറുപടി നൽകവെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അർജുൻ രവീന്ദ്രനാണ് ദുർഗ്ഗയുടെ കാമുകൻ. കഴിഞ്ഞ നാലു വർഷങ്ങളായി ഇരുവരും പ്രണയത്തിലാണ്. അർജുനും സിനിമാ മേഖലയുമായി ബന്ധമുള്ള വ്യക്തിയാണ്. കാമുകന്റെ പേര് എന്താണെന്നുള്ള ചോദ്യത്തിന് അർജുനുമൊത്തുള്ള ചിത്രമായിരുന്നു നടി മറുപടിയായി നൽകിയത്. യുവസിനിമാ നിർമാതാവാണ് അര്ജുൻ. ഇതിനു മുമ്പും അർജുനുമൊത്തുള്ള ചിത്രങ്ങൾ നടി തന്റെ സോഷ്യൽമീഡിയ പേജിലൂടെ പങ്കുവെച്ചിരുന്നു
