Malayalam
കാശ് മുടക്കാന്‍ എന്റെ കൈയ്യില്‍ ഒന്നും ഇല്ല; ജയിലില്‍ പോകണ്ടി വരുവാണേല്‍ പോകും; പ്രതികരണവുമായി ശ്രീലക്ഷ്മി
കാശ് മുടക്കാന്‍ എന്റെ കൈയ്യില്‍ ഒന്നും ഇല്ല; ജയിലില്‍ പോകണ്ടി വരുവാണേല്‍ പോകും; പ്രതികരണവുമായി ശ്രീലക്ഷ്മി
സ്ത്രീകള്‍ക്കെതിരെ അശ്ലീലവും അപകീര്‍ത്തികരവുമായ വിഡിയോ യുട്യൂബില്‍ പോസ്റ്റു ചെയ്ത വിജയ് പി.നായരെ പൂട്ടാനൊരുങ്ങിയ ആക്ടിവിസ്റ് ശ്രീലക്ഷ്മി അറക്കലിനെതിരെ മെന്‍സ് റൈറ്റ് അസോസിയേഷന്റെ പരാതിയില്‍ സൈബര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
മെന്‍സ് റൈറ്റ് അസോസിയേഷനാണ് ശ്രീലക്ഷ്മി അറക്കലിനെതിരെ പരാതി നല്‍കിയത്. ശ്രീലക്ഷമി ഒട്ടേറെ യൂട്യൂബ് ചാനലുകളിലൂടെ ലൈംഗിക സംഭാഷണങ്ങള്‍ നടത്തി യുവതലമുറയെ തെറ്റായ ലൈംഗിക രീതികളിലേക്ക് നയിക്കുന്നു. അങ്ങനെ സമൂഹത്തില്‍ അരാജകത്വമുണ്ടാക്കുന്നുവെന്നുമാണ് മെന്‍സ് റൈറ്റ് അസോസിയേഷന് ഭാരവാഹി അഡ്വ. നെയ്യാറ്റിന്‍കര നാഗരാജ് നല്കിയ പരാതിയില്‍ പറയുന്നത്.
ഇപ്പോൾ ഇതാ ശ്രീലക്ഷ്മി യുടെ ഫേസ്ബുക്ക് കുറി[പ്പ് ശ്രദ്ധ നേടുന്നു
കുറിപ്പിന്റെ പൂർണ്ണ രൂപം
എനിക്കെതിരെ കേസ് എടുത്തോ എന്ന് ചോദിച്ചുകൊണ്ട് പലരും വിളിക്കുന്നുണ്ട്. അതിന് ഉത്തരം പറഞ്ഞ് പറഞ്ഞ് മടുത്തതുകൊണ്ടാണ് ഈ പോസ്റ്റ് ഇടുന്നത്. എനിക്കെതിരെ മെന്‍സ് റൈറ്റ് അസോസിയേഷന് എന്ന ഗ്രൂപ്പുകാര്‍ ചേര്‍ന്ന് കൊടുത്ത പരാതിയില്‍ FIR റെജിസ്റ്റര്‍ ചെയ്ത് കേസ് എടുത്തിട്ടുണ്ട്. പത്തോളം യൂട്യൂബ് ചാനലിലൂടെ ഞാന്‍ ആര്‍ഷഭാരത സംസ്കാരം തകര്‍ക്കുന്നുവെന്നും വിവാഹേതര ബന്ധങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നെന്നും അശ്ലീലം പ്രചരിപ്പിക്കുന്നു എന്ന പരാതിയിലാണ് സൈബര്‍ പോലീസ് കേസെടുത്തത്. സ്ത്രീകളുടെ നാവരിഞ്ഞ് ഇല്ലാതാക്കുന്ന സംഭവം നമ്മള് യൂപിയില്‍ കണ്ടതാണ്. ഇതിന് സമാനമായി പ്രതികരിക്കുന്ന സ്ത്രീകളെ മാനസികവും ശാരീരികവും സാമ്ബത്തികവുമായി തളര്‍ത്താന്‍ ശ്രമിക്കുന്ന ഈ സമൂഹത്തില്‍ നിലനില്‍ക്കുന്ന പാട്രിയാര്‍ക്കിയുടെ റിസല്‍ട്ടാണ് ഈ പരാതിയും കേസും എന്ന് ഞാന്‍ മനസ്സിലാക്കുന്നു.
ഇതിനെതിരെ എന്ത് ചെയ്യും എന്ന് പലരും ചോദിക്കുന്നുണ്ട്. എന്റെ അനുവാദമില്ലാതെ എന്റെ വീഡിയോ കൊണ്ട്പോയി തോന്നിയ തമ്ബ്നെയിലിടുന്നത് ആരൊക്കെയാണെന്ന് എനിക്കറിയില്ല. ഈ പരാതിയുടെ റിസല്‍ട്ടായി ഈ ഫേക്ക് ഐഡിയില്‍ നിന്ന് വീഡിയോ ഇടുന്ന ( മല്ലൂസ് ലൈവ്, അനൂസ് ക്രിയേഷന് , ef ef see )ഇങ്ങനെ നീളുന്ന ചാനലുകള്‍ക്ക് പിന്നില്‍ ആരാണെന്ന് പോലീസ് കണ്ടെത്തണമെന്ന് ശക്തമായി ഞാനഗ്രഹിക്കുന്നു. അവന്മാരെ കണ്ടുപിടിക്കുകയാണെങ്കില്‍ വളരെ വലിയ ഉപകാരം.
കേസ് എങ്ങനെ നേരിടും ? ഏകദേശം 7k8k രൂപക്ക് ഒരു മസം ട്യൂഷനെടുത്ത് 7k rs വിടിന്റെ rent ഉം കൊടുത്ത് ബാക്കി പൈസ അവിടുന്നും ഇവിടുന്നും roll ചെയ്ത് ജീവിക്കുന്ന ഒരു വിദ്യാര്‍ത്ഥിയാണ് ഞാന്‍. അതുകൊണ്ട് തന്നേ കാശ് മുടക്കാന്‍ എന്റെ കൈയ്യില്‍ ഒന്നും ഇല്ല. ജയിലില്‍ പോകണ്ടി വരുവാണേല്‍ പോകും. എന്റെ ഏറ്റവും വലിയ ടെന്‍ഷന്‍ ഈ chaos ന്റെ ഇടയില്‍ എങ്ങനെ ക്ലാസ് എടുത്ത് തീര്‍ക്കും എന്നും അസൈന്മെന്റും ലെസണ്‍പ്ലാനും കംപ്ലീറ്റ് ചെയ്യുമെന്നുമാണ്. മനസ്സിന് ഒരു സുഖമില്ലാത്തതിനാല്‍ ഒരു അസൈന്‍മെന്റോ വര്‍ക്കോ ലെസണ്പ്ലാനോ എഴുതാന്‍ സാധിക്കുന്നില്ല. ഈ ടെന്‍ഷന്റെ നടുക്ക് ഇരിക്കുമ്ബോള്‍ കേസിനേപറ്റി എന്ത് ചെയ്യും എന്ന് എനിക്ക് ഒരു പിടിപാടും ഇല്ല. എല്ലാം വരുന്നിടത്ത് വെച്ച് കാണാം. കൈയ്യിലുള്ളത് ആകെ കുറച്ച് എഡുക്കേഷന്‍ മാത്രമാണ്. അത് എവിടെപോയാലും നഷ്ടപ്പെടാത്തതുകൊണ്ട് നഷ്ടപ്പെടാനായി വേറേ ഒന്നുമില്ല. ഇരയായവര്‍ ഇരയാക്കപ്പെട്ടുകൊണ്ടേ ഇരിക്കുന്ന കാലം മാറണമെങ്കില്‍ ഇരയാക്കപ്പെട്ട ഒപ്രസ്ഡ് ആയിട്ടുളള എല്ലാ ആള്‍ക്കാരും ശബ്ദം ഉയര്‍ത്തുന്ന കാലം ഉണ്ടാകണം. അത്തരം നല്ല ഒരു നാളെ നമുക്കായ് കാത്തിരിപ്പുണ്ട് എന്ന ശുഭാപ്തി വിശ്വാസം എനിക്കുണ്ട്.
