Malayalam
ജാസ്മിനോട് ഇത്ര വൈരാഗ്യമോ?; ഡോക്ടര്‍ റോബിൻ പ്രതികാരം വീട്ടിയത് ഇങ്ങനെ; ബിഗ് ബോസ് വീട്ടിൽ പക പുകയുന്നു!
ജാസ്മിനോട് ഇത്ര വൈരാഗ്യമോ?; ഡോക്ടര്‍ റോബിൻ പ്രതികാരം വീട്ടിയത് ഇങ്ങനെ; ബിഗ് ബോസ് വീട്ടിൽ പക പുകയുന്നു!
ബിഗ് ബോസ് മലയാളം സീസണ്‍ 4 നാലാം ആഴ്ചയിലേയ്ക്ക് കടന്നിരിക്കുകയാണ്. 17 മത്സരാര്‍ത്ഥികളുമായി ആരംഭിച്ച ഷോയില്‍ ഇപ്പോള്‍ 16 പേരാണുളളത്. ആദ്യവാരം ജാനകിയും മൂന്നാമത്തെ ആഴ്ചയില്‍ ശാലിനിയും പുറത്ത് പോയിരുന്നു. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയും മത്സരത്തിലേയ്ക്ക് എത്തിയിട്ടുണ്ട്. മണികണ്ഠന്‍ ആണ് പുതിയ മത്സരാര്‍ത്ഥി. മത്സരം കൃത്യമായി മനസ്സിലാക്കി കൊണ്ടാണ് എല്ലാവരും ഷോയില്‍ എത്തിയിരിക്കുന്നത്. ഗംഭീര പ്രകടനമാണ് ഓരോരുത്തരും കാഴ്ചവെയ്ക്കുന്നത്.
ബിഗ് ബോസ് ഷോയില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയാവുന്ന മത്സരാര്‍ത്ഥികളാണ് ഡോക്ടര്‍ റോബിനും ജാസ്മിനും. ആദ്യദിനം മുതല്‍ തന്നെ ഇവരുടെ പേരുകള്‍ ഹൗസിന് അകത്തു പുറത്തും ഇടംപിടിച്ചിരുന്നു. ഫസ്റ്റ് വീക്കിലി ടാസ്‌ക്കോട് കൂടിയാണ് പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത്. നിമിഷയുടെ കയ്യില്‍ നിന്ന് ഡോക്ടർ പാവ കളവ് പറഞ്ഞ് നേടിയതാണ് ജാസ്മിനെ ചൊടിപ്പിച്ചത്. പിന്നീട് ഇതിനെ ചൊല്ലി ഹൗസില്‍ ഇരുവരും തമ്മില്‍ ഏറ്റമുട്ടിയിരുന്നു. അവതാരകനായ മോഹന്‍ലാലും ജാസ്മിനും ഡോക്ടറും തമ്മിലുള്ള വിഷയത്തില്‍ ഇടപെട്ടിരുന്നു. എന്നാല്‍ ഇതുവരെ ഇവരുടെ പ്രശ്‌നം പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ല.
ഇപ്പോഴിത ജാസ്മിനോടുള്ള ദേഷ്യം ജാക്കറ്റിനോട് തീര്‍ക്കുകയാണ് ഡോക്ടര്‍ റോബിന്‍. ‘നിന്നെ ഞാന്‍ ശരിയാക്കി തരാം’ എന്ന് പറഞ്ഞ് കൊണ്ട് ജാസ്മിന്റെ ജാക്കറ്റ് കല്ലില്‍ ഇട്ട് അടിച്ച് കഴുകുകയാണ്. ഡോക്ടറുടെ തുണി അലക്ക് ആരാധകരുടെ ഇടയില്‍ ചര്‍ച്ചയായിട്ടുണ്ട്. രസകരമായ കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ നിന്ന് ലഭിക്കുന്നത്. ഇരുവും രണ്ട് ധ്രുവങ്ങളിലാണെങ്കിലും ഡോക്ടര്‍- ജാസ്മിന്‍ കോമ്പോയ്ക്ക് മികച്ച ആരാധകരാണുള്ളത്. പ്രശ്‌നങ്ങള്‍ മറന്ന് ഇരുവരും ഒന്നായാല്‍ ഗെയിം വേറെ ലെവലില്‍ പോകുമെന്നും ആരാധകര്‍ പറയുന്നു.
ഡോക്ടര്‍ മുന്‍പ് ഒരിക്കല്‍ ഡെയ്‌സിയോട് ജാസ്മിന് തന്നോടുള്ള പ്രശ്‌നത്തെ കുറിച്ച് ചോദിച്ചിരുന്നു. നിമിഷയുടെ പാവ വിഷയമായിരുന്നു അന്ന് ഡെയ്‌സി ചൂണ്ടിക്കാണിച്ചത്. ഞാനും നീയുമൊക്കെ ഗെയിമിനെ അതിന്റേതായ സ്പിരിറ്റില്‍ എടുക്കുമെന്ന് പറഞ്ഞ് കൊണ്ടാണ് സംഭവത്തെ വിശദീകരിച്ചത്. പിന്നീട് ജയിലില്‍ നിന്ന് പുറത്ത് ഇറങ്ങിയതിന് ശേഷം ഡെയ്സി തന്നെ ഇതേ കാര്യം ജാസ്മിനോടും നിമിഷയോടും പറഞ്ഞിരുന്നു. എന്നാല്‍ ഡോക്ടറിനോട് ഒരു തരത്തിലും ഒത്തുപോകാന്‍ ആകില്ലെന്നായിരുന്നു ജാസ്മിന്റെ നിലപാട്. പിന്നീട് റോബിനും പ്രശ്നം പരിഹരിക്കാന്‍ ശ്രമിച്ചുവെങ്കിലും ജാസ്മിന്‍ അടുക്കാന്‍ തയ്യാറായില്ല. ഡോക്ടറുമായി ഒരു സൗഹൃദത്തിനുമില്ലെന്ന് തീര്‍ത്ത് പറഞ്ഞു. പിന്നീടും ഇരുവരും തമ്മില്‍ ഹൗസില്‍ പ്രശ്നങ്ങള്‍ നടന്നിരുന്നു.
എന്നാല്‍ ഈ വാരം റോബിന്‍ ഡോക്ടറും ജാസ്മിനും തമ്മില്‍ അധികം വഴക്ക് നടന്നിരുന്നില്ല. ഈ വീക്കില്‍ നിശബ്ദനായിരുന്നു. ഡോക്ടറെ ചുറ്റിപ്പറ്റി അധികം പ്രശ്‌നങ്ങളും ഉണ്ടായില്ല. ജാ്‌സമിനും കഴിഞ്ഞ വാരത്തെ അപേക്ഷിച്ച് ഹൗസില്‍ മാന്യമായ പെരുമാറ്റമായിരുന്നു കാഴ്ചവെച്ചത്. എന്നാല്‍ ഡെയ്‌സിയും നിമിഷയുമായിരുന്നു ഈ വാരം തിളങ്ങിയത്. നിയമലംഘനം മുതല്‍ നിരവധി പ്രശ്‌നങ്ങള്‍ ഡെയ്‌സി ഹൗസില്‍ സൃഷ്ടിച്ചു.
നാലാം വാരം അവസാനിക്കാന്‍ പോവുകയാണ്. ജാസ്മിനും റോബിനും നിശബ്ദത പാലിച്ചെങ്കിലും വീട്ടില്‍ പ്രശ്‌നങ്ങള്‍ക്ക് ഒരു കുറവും ഇല്ലായിരുന്നു. വീക്കിലി ടാസ്‌ക്കിനെ ചുറ്റിപ്പറ്റിയാണ് പ്രശ്‌നങ്ങള്‍ മുഴുവന്‍ നടന്നത്. ആരോഗ്യ രംഗം എന്നായിരുന്നു ടാസ്‌ക്കിന്റെ പേര്. മത്സരാര്‍ത്ഥികളുടെ ഹെല്‍ത്തുമായി ബന്ധപ്പെട്ട ടാസ്‌ക്കായിരുന്നു ഇത്. എല്ലാവരും തങ്ങളെ കൊണ്ട് കഴിയുന്ന രീതിയില്‍ മികച്ച രീതിയില്‍ ചെയ്തു. ടാസ്‌ക്ക് മനോഹരമായി പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്ന് മുഴുവന്‍ ലക്ഷ്വറി ബഡ്ജറ്റും മത്സരാര്‍ത്ഥികള്‍ക്ക് നല്‍കിയിട്ടുണ്ട്. ഇതാദ്യമായിട്ടാണ് മുഴുവന്‍ ലക്ഷ്വറി പോയിന്‌റും ലഭിക്കുന്നത്.
about bigg boss
