Connect with us

‘ജാസ്മിന് ഭാരത സംസ്കാരം ഇല്ലായിരിക്കാം .. പക്ഷെ ആ ചങ്കൂറ്റത്തിനാണ് ഫാൻസ് ; നവീനെ ഒക്കെ അങ്ങോട്ട്‌ കേറി അറ്റാക്ക് ചെയ്ത് ജയിച്ചെങ്കിൽ സമ്മതിച്ച് കൊടുത്തെ പറ്റൂ പുള്ളിക്കാരിയെ; ബിഗ് ബോസിൽ തർക്കങ്ങൾ!

Malayalam

‘ജാസ്മിന് ഭാരത സംസ്കാരം ഇല്ലായിരിക്കാം .. പക്ഷെ ആ ചങ്കൂറ്റത്തിനാണ് ഫാൻസ് ; നവീനെ ഒക്കെ അങ്ങോട്ട്‌ കേറി അറ്റാക്ക് ചെയ്ത് ജയിച്ചെങ്കിൽ സമ്മതിച്ച് കൊടുത്തെ പറ്റൂ പുള്ളിക്കാരിയെ; ബിഗ് ബോസിൽ തർക്കങ്ങൾ!

‘ജാസ്മിന് ഭാരത സംസ്കാരം ഇല്ലായിരിക്കാം .. പക്ഷെ ആ ചങ്കൂറ്റത്തിനാണ് ഫാൻസ് ; നവീനെ ഒക്കെ അങ്ങോട്ട്‌ കേറി അറ്റാക്ക് ചെയ്ത് ജയിച്ചെങ്കിൽ സമ്മതിച്ച് കൊടുത്തെ പറ്റൂ പുള്ളിക്കാരിയെ; ബിഗ് ബോസിൽ തർക്കങ്ങൾ!

ബി​ഗ് ബോസ് മലയാളം നാലാം സീസൺ നാലാം ആഴ്ചയിലെത്തിയപ്പോഴേക്കും മികച്ച രീതിയിലാണ് മത്സരാർഥികൾ കളിച്ചു മുന്നേറുന്നത്. ഇത്തവണ വീക്ക്ലി ടൗസ്ക്കിലും ​ഗംഭീര പ്രകടനം കാഴ്ച വെച്ച് ആദ്യമായി മുഴുവൻ ലക്ഷ്വറി പോയിന്റുകളും മത്സരാർഥികൾ നേടി. ജയിൽ നോമിനേഷനായിരുന്നു മറ്റൊരു പ്രത്യേകത. വളരെ വ്യത്യസ്ത നിറഞ്ഞതായിരുന്നു ജയിൽ നോമിനേഷൻ . പറഞ്ഞതിലും നേരത്തെ വീക്ക്ലി ടാസ്ക് പൂർത്തിയാക്കിയതിനാലാണ് 3200 ലക്ഷ്വറി പോയിന്റുകളും ലഭിച്ചത്.

ശേഷം നടന്ന ജയിൽ നോമിനേഷനിൽ ഏറ്റവും കൂടുതൽ വോട്ടുകൾ നേടി ജാസ്മിൻ, നവീൻ, ബ്ലസ്ലി എന്നിവർ നോമിനേഷൻ ടാസ്ക് ചെയ്തു. അതിൽ വിജയം നേടി ജയിലിൽ കിടക്കാതെ ജാസ്മിൻ രക്ഷപ്പെട്ടു. അതേസമയം ലക്ഷ്വറി ടാസ്ക്ക് നന്നായി കളിച്ച ബ്ലസ്ലിയെ മറ്റ് മത്സരാർഥികൾ ജയിലിലേക്ക് അയച്ചതിനോട് പ്രേക്ഷകരിൽ എതിരഭിപ്രായമാണുള്ളത്. ടാസ്ക്കിലെ പഴുതുകൾ പോലും കണ്ടെത്തി പ്രകടനം നടത്തിയ ബ്ലസ്ലിയെ മനപൂർവം ടാർ​ഗെറ്റ് ചെയ്തുവെന്ന തരത്തിലാണ് പ്രേക്ഷകർ അഭിപ്രായങ്ങൾ പങ്കുവെച്ചത്.

അതേസമയം രണ്ട് പുരുഷന്മാർക്കൊപ്പം നിന്ന് കളിച്ച് ജയിൽ‌ ടാസ്ക്കിൽ നിന്നും വിദ​ഗ്ധമായി രക്ഷപ്പെട്ട ജാസ്മിനെ പുകഴ്ത്തുകയാണ് സോഷ്യൽമീഡിയ. ഐ കപ് എന്നതായിരുന്നു നോമിനേഷൻ ടാസ്ക്ക്. ​ഗാർഡൻ ഏരിയയിൽ മൂന്ന് ട്രേകളിലായി 25 വീതം ബി​ഗ് ബോസ് ​ലോ​ഗോ അടങ്ങിയ രണ്ട് ബെൽറ്റുകൾ ഉണ്ടായിരിക്കും. മത്സരാർത്ഥികൾ ബെൽറ്റ് അരയിൽ കെട്ടിയ ശേഷം തങ്ങളുടെ സ്റ്റിക്കറുകൾ എടുത്ത് ഏത് വിധേനയും എതിരാളികളുടെ ദേഹത്ത് പതിപ്പിക്കുകയും അവരവരുടെ ദേഹത്ത് സ്റ്റിക്കർ ഒട്ടിക്കാതിരിക്കാൻ പരിശ്രമിക്കുകയും ചെയ്യണം എന്നതായിരുന്നു ടാസ്ക്.

വാശിയും വെല്ലുവിളിയും നിറഞ്ഞ ജയിൽ ടാസ്ക്ക് മത്സരമായിരുന്നു പ്രേക്ഷകർ കണ്ടത്. ബ്ലെസി ആദ്യമെ തന്നെ ടാസ്ക്കിൽ നിന്നും ഔട്ട് ആയിരുന്നു. പിന്നാലെ നടന്നത് നവീനും ജാസ്മിനുമായുള്ള മത്സരമാണ്. ഇരുവരും കൃത്യമായി മത്സരിക്കാത്തതിനാൽ ബി​ഗ് ബോസ് താക്കീതും നൽകിയിരുന്നു. ശേഷം നടന്ന പോരാട്ടത്തിനൊടുവിൽ ജാസ്മിൻ വാശിയേറിയ മത്സരത്തിൽ ജാസ്മിൻ വിജയിച്ചതോടെ നവീനും ബ്ലസ്ലിയും ജയിൽ പോകാനായി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. ജാസ്മിന്റെ സംസാര രീതിയെ കുറ്റം പറയുന്നവർ പോലും അവളുടെ ചങ്കൂറ്റത്തിന്റെ ഫാൻസാണ് എന്നാണ് സോഷ്യൽമീഡിയയിൽ വരുന്ന പ്രതികരണങ്ങൾ.

‘എന്തൊക്കെയാണെങ്കിലും ജാസ്മിന്റെ ചങ്കുറ്റം അതിന് ഹേറ്റേഴ്‌സ് ഉണ്ടെന്ന് തോന്നുന്നില്ല. നവീനെ ഒക്കെ അങ്ങോട്ട്‌ കേറി അറ്റാക്ക് ചെയ്ത് ജയിച്ചെങ്കിൽ സമ്മതിച്ച് കൊടുത്തെ പറ്റൂ പുള്ളിക്കാരിയെ….’ എന്നിങ്ങനെയായിരുന്നു കമന്റുകൾ. അതേസമയം ജാസ്മിന്റെ ദേഹത്ത് അധികം തൊട്ട് കളിച്ചാൽ വീട്ടിലുള്ളവരും ജാസ്മിനും വുമൺ കാർഡ് തനിക്ക് നേരെ ഇറക്കുമോയെന്ന് നവീൻ ഭയന്നിട്ടുണ്ടാകുമെന്നും അത്തരമൊരു ഭായം നവീന്റെ മുഖത്ത് പ്രകടമായിരുന്നുവെന്നും അതിനാലാണ് ജാസ്മിൻ‌ ജയിച്ചത് എന്നുമാണ് മറ്റ് ചില പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. ‘

ബ്ലെസ്ലിയുടെ ഷട്ടിൽ കുത്തിപിടിച്ച് സ്റ്റിക്കർ ഒട്ടിച്ച പോലെ ജാസ്മിന്റെ ഡ്രസ്സിൽ പിടിച്ച് സ്റ്റിക്കർ പതിക്കാൻ അവർക്ക് കഴിയില്ല. അതുകൊണ്ട് അവൾ ജയിച്ചു. അതിൽ പ്രത്യേകിച്ച് തീ ഒന്നും ഇല്ല’ നവീനേയും ബ്ലസ്ലിയേയും അനുകൂലിച്ച് വന്ന കമന്റുകൾ ഇങ്ങനെയായിരുന്നു.

ഇനി നിങ്ങളുടെ പ്രതികരണങ്ങൾ കൂടി പങ്കുവെക്കാം. ബിഗ് ബോസ് സീസൺ ഫോർ നാലാം ആഴ്ച കടക്കുമ്പോൾ നിങ്ങൾക്ക് ഇഷ്ടപ്പെട്ട മത്സരാർത്ഥി ആരെന്നു കൂടി പറയാം..

about bigg boss

Continue Reading
You may also like...

More in Malayalam

Trending

Recent

To Top