‘വിവാഹം, വിവാഹം, വിവാഹം, എനിക്ക് ഇഷ്ടമല്ല, ഞാന്‍ ഒഴിവാക്കുന്നു, പക്ഷേ എന്റെ ബന്ധുക്കള്‍ വിവാഹം ഇഷ്ടപ്പെടുന്നു, എനിക്ക് ഒഴിവാക്കാന്‍ കഴിയില്ല’; വിവാഹക്ഷണ കത്തിലും തരംഗമായി കെജിഎഫ് 2
‘വിവാഹം, വിവാഹം, വിവാഹം, എനിക്ക് ഇഷ്ടമല്ല, ഞാന്‍ ഒഴിവാക്കുന്നു, പക്ഷേ എന്റെ ബന്ധുക്കള്‍ വിവാഹം ഇഷ്ടപ്പെടുന്നു, എനിക്ക് ഒഴിവാക്കാന്‍ കഴിയില്ല’; വിവാഹക്ഷണ കത്തിലും തരംഗമായി കെജിഎഫ് 2
‘വിവാഹം, വിവാഹം, വിവാഹം, എനിക്ക് ഇഷ്ടമല്ല, ഞാന്‍ ഒഴിവാക്കുന്നു, പക്ഷേ എന്റെ ബന്ധുക്കള്‍ വിവാഹം ഇഷ്ടപ്പെടുന്നു, എനിക്ക് ഒഴിവാക്കാന്‍ കഴിയില്ല’; വിവാഹക്ഷണ കത്തിലും തരംഗമായി കെജിഎഫ് 2
റിലീസായ ദിവസം മുതല്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുകയാണ് കെജിഎഫ് 2. ഇപ്പോഴിതാ കെജിഎഫ് വിവാഹ വേദിയില്‍ വരെ തരംഗമാകുകയാണ്. ചിത്രത്തില്‍ ഏറെ കയ്യടി നേടിയ മാസ് ഡയലോഗ് ആയിരുന്നു റോക്കിഭായിയുടെ വയലന്‍സ് ഡയലോഗ്. ഇപ്പോഴിതാ തന്റെ വിവാഹ കാര്‍ഡില്‍ വയലന്‍സ് ഡയലോഗ് പുനഃസൃഷ്ടിച്ചിരിക്കുകയാണ് ഒരു കെജിഎഫ് ആരാധകന്.
ഇതിന്റെ ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. മെയ് 13ന് കര്‍ണാടകയിലെ ബെലഗാവിയില്‍ വെച്ച് നടക്കുന്ന ചന്ദ്രശേഖര്‍- ശ്വേത എന്നിവരുടെ വിവാഹത്തിന്റെ ക്ഷണക്കത്താണ് റോക്കി ബായിയുടെ ഡയലോഗുകള്‍ കൊണ്ട് ശ്രദ്ധേയമായത്.
‘വയലന്‍സ് വയലന്‍സ് വയലന്‍സ്, ഐ ഡോണ്ട് ലൈക് ഇറ്റ്, ഐ അവോയ്ഡ്, ബട് വയലന്‍സ് ലൈക്സ് മീ, ഐ കാണ്ട് അവോയ്ഡ്’- ഇങ്ങനെയായിരുന്നു കെജിഎഫിലെ ഡയലോഗ്. ഇതിനെ ‘വിവാഹം, വിവാഹം, വിവാഹം, എനിക്ക് ഇഷ്ടമല്ല, ഞാന്‍ ഒഴിവാക്കുന്നു, പക്ഷേ എന്റെ ബന്ധുക്കള്‍ വിവാഹം ഇഷ്ടപ്പെടുന്നു, എനിക്ക് ഒഴിവാക്കാന്‍ കഴിയില്ല’ എന്ന് മാറ്റിയാണ് അദ്ദേഹം തന്റെ വിവാഹ കാര്‍ഡില്‍ എഴുതിയത്.
കെ.ജി.എഫ് ചാപ്റ്റര്‍ 1 പോലെ തന്നെ ഇന്ത്യന്‍ സിനിമാലോകത്ത് തരംഗം സൃഷ്ടിച്ചിരിക്കുകയാണ് കെ.ജി.എഫ് ചാപ്റ്റര്‍ 2. കന്നഡ സിനിമ ലോകത്തെ ആഗോള തലത്തില്‍ എത്തിച്ച ചിത്രം കന്നഡ, ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക് എന്നീ അഞ്ചു ഭാഷകളിലായാണ് റിലീസ് ചെയ്തത്. കെ.ജി. എഫ് ബോക്സ് ഓഫീസില്‍ ആധിപത്യം സ്ഥാപിക്കുക മാത്രമല്ല, ആരാധകരുടെ ഹൃദയത്തില്‍ ഒരു പ്രത്യേക ഇടം നേടുകയും ചെയ്യുന്നു.
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു സാമൂഹികമാധ്യമങ്ങളിൽ ദേശവിരുദ്ധ പരാമർശം നടത്തിയെന്നാരോപിച്ച് അഖിൽമാരാർക്കെതിരേ പോലീസ് കേസെടുത്തത്. ഈ കേസിൽ സംവിധായകൻ അഖിൽ മാരാരെ 28...
മലയാളികളുടെ പ്രിയങ്കരനാണ് നടനവിസ്മയം മോഹൻലാൽ. തന്റെ 65ാം പിറന്നാൾ ആഘോഷത്തിന്റെ തിളക്കത്തിലാണ് അദ്ദേഹം. ഇന്ന് കൊച്ചുകുട്ടികൾ വരെ സ്നേഹത്തോടെ വിളിക്കുന്ന ‘ലാലേട്ട’ന്റെ...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
തന്റേതായ അവതരണ ശൈലിയിലൂടെ ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയായ അവതാരികയാണ് രഞ്ജിനി ഹരിദാസ്. ഇംഗ്ലീഷ് കലർന്ന മലയാളത്തിലൂടെ രഞ്ജിനിയുടെ അവതരണ ശൈലി എല്ലാവരെയും...