Connect with us

ഡ്രൈയായി താമര അനന്ദൻ; ലോജിക്കില്ലാത്ത പണിയാണോ ഇത് എന്ന് ചോദിച്ച് പ്രേക്ഷകർ; നിങ്ങൾ സൂര്യയ്‌ക്കൊപ്പമോ ഋഷിയ്‌ക്കൊപ്പമോ?; കൂടെവിടെ നിർണ്ണായക നിമിഷങ്ങളിലേക്ക്!

serial

ഡ്രൈയായി താമര അനന്ദൻ; ലോജിക്കില്ലാത്ത പണിയാണോ ഇത് എന്ന് ചോദിച്ച് പ്രേക്ഷകർ; നിങ്ങൾ സൂര്യയ്‌ക്കൊപ്പമോ ഋഷിയ്‌ക്കൊപ്പമോ?; കൂടെവിടെ നിർണ്ണായക നിമിഷങ്ങളിലേക്ക്!

ഡ്രൈയായി താമര അനന്ദൻ; ലോജിക്കില്ലാത്ത പണിയാണോ ഇത് എന്ന് ചോദിച്ച് പ്രേക്ഷകർ; നിങ്ങൾ സൂര്യയ്‌ക്കൊപ്പമോ ഋഷിയ്‌ക്കൊപ്പമോ?; കൂടെവിടെ നിർണ്ണായക നിമിഷങ്ങളിലേക്ക്!

എല്ലാ കൂടെവിടെ പ്രേക്ഷകർക്കും സുഖം ആണെന്ന് വിശ്വസിക്കുന്നു. ഇന്ന് ഞാൻ കൂടെവിടെ ടീമിനോട് കൂടി കുറച്ചു കാര്യങ്ങൾ പറയുകയാണ്. എന്തുകൊണ്ടാണ് കൂടെവിടെ ഇത്ര നല്ല ഒരു കഥയായിട്ടും പലർക്കും കുറ്റപ്പെടുത്തലുകൾ ഉള്ളത്. ഋഷ്യ സീൻസ് ഇല്ല എന്ന പരാതിയാണ് പലരുടെയുംക് കാരണം. അവരുടെ പ്രണയ രംഗങ്ങൾക്ക് ഒരു തീവ്രത വരുന്നില്ല. ഇപ്പോൾ രണ്ടാളും തമ്മിൽ നമ്മയൊരു പിണക്കം സംഭവിച്ചിട്ടുണ്ട്, പക്ഷെ എന്നിട്ടും അവരുടെ പിണക്കം കാണാനും ഒരു സുഖം ഇല്ല എന്നെല്ലാം പറയുന്നത് എന്റെ ശ്രദ്ധയിൽ പെട്ടു.

അതെന്താകും എന്നാണ് ഞാനും ആലോചിച്ചത്, അത് ഒരുപക്ഷെ ഈ കഥയിൽ ഇപ്പോൾ ഒരുപാട് കഥകൾ ഈപ്പൻ ചെയ്തിട്ടിരിക്കുന്നത് കൊണ്ടാകാം. അതായത്, മിത്രയുടെ കേസ് അവസാനിച്ചിട്ടില്ല. സൂരജ് സാർ വന്നിട്ടും കേസ് മുന്നോട്ട് പോകുന്നില്ല .

റാണിയമ്മയും ജഗനും ഒപ്പിച്ച പണിയാണ് എന്നുള്ള സത്യം ഋഷിയ്‌ക്കോ സൂര്യയ്‌ക്കോ ഒന്നും മനസിലാക്കാൻ സാധിച്ചിട്ടില്ല. കഥാകൃത്ത് മാറിവന്നപ്പോൾ സൂര്യയുടെ വീട്ടുകാരുടെ കഥ എന്താണ് കാണിക്കുന്നതെന്ന് മനസിലാകുന്നില്ല.. ദേവമ്മയൊക്കെ ഇപ്പോൾ എവിടെയാണ്..? സൂര്യയുടെ ഒരു അനിയൻ ആ ഡ്രഗ് മാഫിയയുടെ കൈയിൽ നിന്നും രക്ഷപെട്ടോ ? നിതിനെ കുഞ്ഞി അങ്കിൾ കൂടെനിർത്തും എന്ന് പറഞ്ഞിരുന്നു .. അതിന്റെ ബാക്കി എന്തായി? പിന്നെ ആര്യയും ശേഖരനും ഇപ്പോൾ എവിടെ? അവർക്ക് സൂര്യയുടെ അച്ഛന്റെ കാര്യത്തിൽ ഉത്തരവാദിത്വം ഇല്ലേ?

അങ്ങനെ ചോദ്യങ്ങൾ നിരവധിയാണ് … ഇപ്പോൾ ഈ കഥയെല്ലാം ഒരുപോലെ കാണിക്കാൻ സാധിച്ചെന്നു വരില്ലല്ലോ ? എന്നാലും ഇപ്പോൾ രണ്ടു സ്റ്റോറി ത്രഡ് മാത്രം ഡെവലപ്പ് ചെയ്തു കഥ മുന്നോട്ട് കൊണ്ടുപോകാമായിരുന്നു. ഒന്ന് ഇപ്പോഴുള്ള മിത്ര കേസ്. അവിടെ ചെയ്യേണ്ടത്, ആ കേസ് ഒരുപാട് കോമ്പ്ലിക്കേറ്റ് ചെയ്യാൻ നില്കാതെ ജഗനെ അകത്താക്കാം.. റാണിയെ തലനാരിഴയ്ക്ക് രക്ഷിക്കാം. വേറെ ഒന്നിനും അല്ല.. പെട്ടന്ന് മാളിയേക്കൽ റാണിയമ്മയ്ക്ക് അവസാനമായാൽ കഥ തന്നെ അവസാനിക്കും.

എന്നാൽ ആ ജഗനെ റാണിയമ്മ ഒറ്റുകൊടുക്കട്ടെ,, അവസാനം ജഗൻ മാത്രമായി ജയിലിൽ ആയാൽ ഉറപ്പായും ജഗന് റാണിയോട് വൈരാഗ്യം വരും.. അങ്ങനെ ആ വൈരാഗ്യവും കൊണ്ട് ജഗൻ ജയിലിൽ കഴിയുമ്പോൾ ഇവിടെ പുറത്ത് സൂര്യ ഋഷി ഇപ്പോഴുള്ള കഥ തന്നെ മുട്ടത്ത് പോകാം.

പിന്നെ ഋഷ്യ പിണക്കം എന്നൊക്കെ പറഞ്ഞപ്പോൾ രാത്രികളിൽ അവർ പരസ്പരം ഓർക്കുന്നതും.. ഫോൺ വിളിക്കുന്നതും , പെട്ടന്നു കടക്കുന്നതും.. നിലാവിനെ നോക്കി ഇരിക്കുന്നതും ഒക്കെ പ്രതീക്ഷിച്ചു.. അവർ കോളേജിൽ വച്ചുള്ള സീൻ ആ ഒരു ക്ലാസ് റൂം സീൻ ഇന്നലെ നല്ലതായിരുന്നു.,.. അതുപോലെ അവരുടെ പിണക്കം അത്രത്തോളം ടച്ചിങ് ആകണം.. കുറേക്കൂടി മ്യൂസിക്കൽ ആകണം..

പിന്നെ ഇന്നത്തെ പ്രൊമോയിൽ കുഞ്ഞി അങ്കിൾ , അങ്ങനെ വലിയ അളിയന്റെ കാര്യത്തിൽ ഒരു തീരുമാനം ആയി … ഇനി എന്നാണാവോ റാണിയമ്മയുടെ ഊഴം.. കഥാകൃത്തോക്കെ എറ്റ്ഹാ മാറിയാലും കുഞ്ഞിയും കുഞ്ഞിയുടെ സ്വഭാവവും സന്തോഷ് കടുവ എന്ന നടന്റെ കയ്യിൽ ഭദ്രമാണ്…

about koodevide

More in serial

Trending

Recent

To Top