Connect with us

ശ്രേയയുടെ മുന്നിൽ തുമ്പിയും മദാമ്മ അപ്പച്ചിയും ലോക്ക്; എല്ലാം പൊളിച്ചടുക്കും; തൂവൽസ്പർശം ത്രില്ലിംഗ് കോമെഡി എപ്പിസോഡുകൾ!

serial

ശ്രേയയുടെ മുന്നിൽ തുമ്പിയും മദാമ്മ അപ്പച്ചിയും ലോക്ക്; എല്ലാം പൊളിച്ചടുക്കും; തൂവൽസ്പർശം ത്രില്ലിംഗ് കോമെഡി എപ്പിസോഡുകൾ!

ശ്രേയയുടെ മുന്നിൽ തുമ്പിയും മദാമ്മ അപ്പച്ചിയും ലോക്ക്; എല്ലാം പൊളിച്ചടുക്കും; തൂവൽസ്പർശം ത്രില്ലിംഗ് കോമെഡി എപ്പിസോഡുകൾ!

ഇന്നത്തെ എപ്പിസോഡ് അടിപൊളി കോമെഡി ആണ്. അപ്പോൾ രണ്ട് ദിവസം ഞാൻ ഉണ്ടായിരുന്നില്ല. എങ്കിലും അതിൽ തൂവൽസ്പർശത്തിൽ കുറെയേറെ ഇന്റെരെസ്റ്റിംഗ് നിമിഷങ്ങൾ നിങ്ങൾ കണ്ടുകാണണം. അതിൽ ശ്രേയയും വിവേകും ഒന്നിച്ചാണ് ഇപ്പോൾ മുന്നോട്ട് പോകുന്നത്. അന്നത്തെ ആ പ്രണയ നിമിഷങ്ങൾ ഒക്കെ വെറും ഊഹാപോഹങ്ങൾ ആയിരുന്നു.

അപ്പോൾ വിവേകും ശ്രേയയും തമ്മിൽ യാതൊരു പ്രണയബന്ധത്തിനും സാധ്യത ഞാൻ കാണുന്നില്ല. ശ്രേയ ഇപ്പോഴും ത്രില്ലെർ ട്രാക്കിൽ തന്നെയാണ്. ഇനി ശ്രേയയുടെയും വിവേകിന്റെയും ചർച്ചയ്ക്ക് ഇടയിൽ ഒരു സംഭവം ഉണ്ടായിരുന്നു. അവർ കഴിഞ്ഞ ദിവസം ചായ കുടിച്ചു സംസാരിച്ചിരുന്നപ്പോൾ അതിലൂടി നമ്മുടെ തുമ്പി ഫോൺ വിളിച്ചു നടന്നു പോയത് നിങ്ങൾ ആരെങ്കിലും ശ്രദ്ധിച്ചിരുന്നോ? ആ സീൻ അവിടെ വ്യക്തിമായി കാണിച്ച സ്ഥിതിയ്ക്ക് അത് ഒരു കൈയബദ്ധം ആണെന്ന് എനിക്ക് തോന്നിയില്ല. അതായത് ശ്രേയയും വിവേകും സംസാരിക്കുന്നത് തുമ്പി കേട്ടതായിട്ടാണ് എനിക്ക് തോന്നുന്നത്.

അങ്ങനെ എങ്കിൽ തുമ്പി നമ്മൾ പോലും വിചാരിക്കാത്ത പ്ലാൻ ആകണം അവിടെ നടപ്പിലാക്കാൻ പോകുന്നത്. ഇനി ഇന്നത്തെ എപ്പിസോഡ് ലേഡി റോബിൻഹുഡ് സെക്കൻ എൻട്രി ആണ് നടക്കുന്നത്. അതിൽ തുമ്പി അപ്പച്ചിയെ കൂട്ടു പിടിച്ചു മദാമ്മ വേഷവും കെട്ടിയെത്തിയിട്ടുണ്ട്. അവിടെ ആ എൻട്രി തന്നെ സൂപ്പർ..

മാഡത്തിന് മലയാളം അറിയില്ലേ… എന്ന് ഹോട്ടൽ റിസപ്‌ഷനിസ്റ്റ്…

ഇല്ല അപ്പച്ചിയ്‌ക്ക് മലയാളം ഒട്ടുമാറിയില്ല… എന്ന് തുമ്പി ..

മാഡത്തിന്റെ പേരെന്താണ് … വീണ്ടും..

അപ്പോൾ അപ്പച്ചി.. സൗദാമിനി … പ്ലിങ്…
ബാക്കി എന്താകും എന്ന് എന്നറിയണം..

പിന്നെ ശ്രേയയുടെ നീക്കങ്ങൾ അറിയാൻ ഒരു ചാരനെ വേണം . അത് ഏതായാലും നന്നായി.. പക്ഷെ ശ്രേയയെ ഇനിയും അങ്ങോട്ട് ഇവർക്ക് പിടികിട്ടിയിട്ടില്ല എന്ന് തോന്നുന്നു..

പിന്നെ കഴിഞ്ഞ എപ്പിസോഡ് ഒക്കെ കണ്ടപ്പോൾ ഒന്നുറപ്പിച്ചു ശ്രേയ വെൽ പ്ലാൻഡ് ആണ്. എന്നാൽ എന്താണ് ശ്രേയയുടെ പ്ലാൻ എന്ന് പൂർണ്ണമായി വിവേകിനും അറിയില്ല. അത് നന്നായി . വിവേക് ഇന്നലെയും ഒക്കെ നന്നായി തന്നെയാണ് നിന്നത് . പ്രത്യേകിച്ച് സംശയം ഒന്നും ഇപ്പോൾ തോന്നുന്നില്ല. നമുക്ക് വരും എപ്പിസോഡ് കാണുമ്പോൾ അറിയാം..

about thoovalsparsham

More in serial

Trending

Recent

To Top