ദിലീപിന് വേറെ സ്ത്രീകളായിട്ട് ബന്ധമുണ്ടെന്നും ആള് മോശം സ്വഭാവമാണ് എന്നൊക്കെ പറഞ്ഞ് മഞ്ജു ദിലീപുമായിട്ടു പ്രശ്‌നങ്ങള്‍ ഉണ്ടാക്കി,പുതിയ നടിമാര്‍ വരുമ്പോൽ മഞ്ജുവിന് താല്പര്യക്കുറവുണ്ടായിരുന്നു; അനൂപ് അഭിഭാഷകനോട് പറയുന്നു… ശബ്ദരേഖ നടുക്കുന്നു
നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ കുടുക്കിലാക്കുന്ന നിരവധി ശബ്ദ രേഖകൾ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. കോടതിയില്‍ നല്‍കേണ്ട മൊഴികള്‍ എങ്ങനെ വേണമെന്ന് അഭിഭാഷകന്‍ ദിലീപിന്റെ സഹോദരന്‍ അനൂപിന് പറഞ്ഞുകൊടുക്കുന്ന ശബ്ദരേഖയാണ് ഏറ്റവും ഒടുവിൽ വന്നത്. ക്രൈം ബ്രാഞ്ച് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ശബ്ദ സന്ദേശങ്ങളിലാണ് ദിലീപിന്റെ മുന്‍ ഭാര്യ കൂടിയായ മഞ്ജുവാര്യരെ കുറിച്ചും പരാമര്‍ശങ്ങളുണ്ട്.
2010ന് ശേഷമാണ് മഞ്ജു വാര്യര്‍ക്ക് ദിലീപിന്റെ ബന്ധങ്ങളെക്കുറിച്ച് സംശയങ്ങള്‍ തോന്നി തുടങ്ങിയതെന്ന് അനൂപ് ശബ്ദരേഖയില്‍ പറയുന്നുണ്ട്. ഇക്കാര്യങ്ങള്‍ സംബന്ധിച്ച് മഞ്ജു സിനിമാ മേഖലയിലെ മറ്റുള്ളവരോട് സംസാരിച്ചിട്ടുണ്ടെന്നും ഇതില്‍ ദിലീപിനെ ബുദ്ധിമുട്ടുണ്ടായിരുന്നെന്നും അനൂപ് പറയുന്നു.
അനൂപും അഭിഭാഷകനും തമ്മിലുള്ള സംഭാഷണം പ്രസക്തഭാഗം ഇങ്ങനെ
”2010 കഴിഞ്ഞപ്പോള്‍ മഞ്ജുവിന് ചില ആളുകളുമായിട്ടുള്ള പെരുമാറ്റത്തെപ്പറ്റി ചില സംശയങ്ങള്‍ വന്നു. അതിനെപറ്റി ദിലീപിനോട് ചോദിച്ചപ്പോള്‍ ദിലീപ് അതെന്താണ് എന്നുള്ളതൊക്കെ പറഞ്ഞു. അപ്പം അനൂപിന്റടുത്തും മഞ്ജു ഇങ്ങനെയുള്ള ചില കാര്യങ്ങള്‍ ചോദിക്കാറുണ്ട്. അത് കഴിഞ്ഞിട്ട് സിനിമ മേഖലയിലുള്ള മാറ്റാളുകളോടും മഞ്ജു ഇതിനെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. ഇത് ചേട്ടന് വലിയ ബുദ്ധിമുട്ടുണ്ടാക്കി. ദിലീപിന് വേറെ സ്ത്രീകളായിട്ട് ബന്ധമുണ്ടെന്നും ആള് മോശം സ്വഭാവമാണ് എന്നൊക്കെ പറഞ്ഞ് മഞ്ജു ദിലീപുമായിട്ടു പ്രശ്‌നങ്ങള്‍ ഉണ്ടാക്കി. ഈ പറയുന്ന കാര്യങ്ങള്‍ നമ്മളറിഞ്ഞിട്ടില്ല. ദിലീപ് പുതിയ ഏതെങ്കിലും സിനിമാ നടിമാരൊക്കെയായിട്ട് അഭിനയിക്കുമ്പോള്‍ അതാരാണ് എന്നൊക്കെ അന്വേഷിക്കും. പുതിയ നടിമാര്‍ വരുമ്പോഴത്തേക്ക് മഞ്ജുവിന് താല്പര്യക്കുറവുണ്ടായിരുന്നു.”
