Connect with us

‘ആക്രമിക്കപ്പെട്ട നടി അന്നത്തെ ദിവസം തൃശൂരില്‍ നിന്ന് എറണാകുളത്തേക്ക് വരുന്നുണ്ട് എന്ന് പള്‍സര്‍ സുനി എങ്ങനെ അറിഞ്ഞു’; നടിയെ മെഡിക്കലിന് കൊണ്ട് പോയത് പിറ്റേ ദിവസമാണ്, എന്തുകൊണ്ടാണ് ഡിലേ വന്നത്’; നടന്‍ മഹേഷ്

Malayalam

‘ആക്രമിക്കപ്പെട്ട നടി അന്നത്തെ ദിവസം തൃശൂരില്‍ നിന്ന് എറണാകുളത്തേക്ക് വരുന്നുണ്ട് എന്ന് പള്‍സര്‍ സുനി എങ്ങനെ അറിഞ്ഞു’; നടിയെ മെഡിക്കലിന് കൊണ്ട് പോയത് പിറ്റേ ദിവസമാണ്, എന്തുകൊണ്ടാണ് ഡിലേ വന്നത്’; നടന്‍ മഹേഷ്

‘ആക്രമിക്കപ്പെട്ട നടി അന്നത്തെ ദിവസം തൃശൂരില്‍ നിന്ന് എറണാകുളത്തേക്ക് വരുന്നുണ്ട് എന്ന് പള്‍സര്‍ സുനി എങ്ങനെ അറിഞ്ഞു’; നടിയെ മെഡിക്കലിന് കൊണ്ട് പോയത് പിറ്റേ ദിവസമാണ്, എന്തുകൊണ്ടാണ് ഡിലേ വന്നത്’; നടന്‍ മഹേഷ്

നടി ആക്രമിക്കപ്പെട്ട കേസിന്റെ തുടക്കം മുതല്‍ ദിലീപ് നിരപരാധിയാണെന്ന് വാദിച്ചുകൊണ്ടിരിക്കുന്ന വ്യക്തിയാണ് നടന്‍ മഹേഷ്. ഇപ്പോഴിതാ ഒരു ചാന്‍ ചര്‍ച്ചയില്‍ പങ്കെടുക്കവെ ഈ കേസില്‍ ദിലീപ് കുറ്റക്കാരനാണെന്ന് വ്യക്തമാക്കുന്ന തെളിവുകളൊന്നും ഇതുവരെ പോലീസിന് കണ്ടെത്താനായിട്ടില്ലെന്ന് പറയുകയാണ് മഹേഷ്. കേസിന്റെ തുടക്കം മുതലുളള പല കാര്യങ്ങളിലും അന്വേഷണം വേണമെന്നും അന്ന് പലരേയും ചോദ്യം ചെയ്യാതെ വിട്ടത് തെറ്റായിപ്പോയെന്നും നടന്‍ പറയുന്നു.

‘ആക്രമിക്കപ്പെട്ട നടി അന്നത്തെ ദിവസം തൃശൂരില്‍ നിന്ന് എറണാകുളത്തേക്ക് വരുന്നുണ്ട് എന്ന് പള്‍സര്‍ സുനി എങ്ങനെ അറിഞ്ഞു എന്നതൊരു ചോദ്യമാണ്. ആരുടെ വര്‍ക്കിന് വേണ്ടി വന്നു എന്നുളളതൊരു ചോദ്യം. അവരെ ചോദ്യം ചെയ്യേണ്ടേ എന്നുളളതൊരു ചോദ്യം. ഇതിനുത്തരം പോലീസ് തരേണ്ടതല്ലേ. സംഭവം നടന്നതിന് ശേഷം അന്ന് രാത്രി നടിയെ ഒരു നടനും സംവിധായകനുമായ ആളുടെ വീട്ടില്‍ കൊണ്ടുവിട്ടു”.

‘അവിടെ ചോദ്യം ചെയ്യാന്‍ പോയ പോലീസിന് എന്ത് കൊണ്ട് കാത്ത് നില്‍ക്കേണ്ടി വന്നു. എന്തുകൊണ്ട് ചോദ്യം ചെയ്യല്‍ പിറ്റേ ദിവസം രാവിലേക്ക് മാറ്റി വെയ്ക്കേണ്ടി വന്നു. മെഡിക്കലിന് കൊണ്ട് പോയത് പിറ്റേ ദിവസമാണ്. എന്തുകൊണ്ടാണ് ഡിലേ വന്നത് എന്നത് അന്വേഷിക്കണം. തനിക്ക് കാര്യങ്ങള്‍ തുറന്ന് പറയുന്നതിന് പരിമിതിയുണ്ട്. താന്‍ നടിക്ക് എതിരെ ആണെന്ന് എല്ലാവരും പറയുന്നു. താന്‍ ഇതുവരെ നടിക്ക് എതിരെ ഒന്നും പറഞ്ഞിട്ടില്ല”.

‘ദിലീപ് തെറ്റ് ചെയ്തില്ല എന്ന് പറയുന്നത് കൊണ്ട് താന്‍ എങ്ങനെയാണ് നടിക്ക് എതിരെ ആവുന്നത്. റൂട്ട് മുതലുളള കാര്യങ്ങള്‍ അന്വേഷിച്ചാല്‍ അന്ന് പലരേയും ചോദ്യം ചെയ്യാതെ വിട്ടത് തെറ്റായി പോയെന്ന് പോലീസിന് മനസ്സിലാകും. ദിലീപിനെ കുടുക്കാന്‍ വേണ്ടി പോലീസ് ശ്രമിക്കുകയാണ്. ഇത് പോലീസിന്റെ അഭിമാന പ്രശ്നമായി മാറിയിരിക്കുകയാണ്. കോടതിയെയും സമ്മര്‍ദ്ദതിലാക്കുകയാണ്”.

‘കേസില്‍ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുന്നതിന് മുന്‍പ് തന്നെ അത് മാധ്യമങ്ങളില്‍ വന്നു. അതില്‍ ആരാണ് തെറ്റുകാരന്‍. സാമ്പത്തികമായി മൂക്ക് കുത്തിയ ഒരു പ്രധാനപ്പെട്ട ചാനല്‍ വഴിയാണ് കഴിഞ്ഞ അഞ്ചാറ് മാസമായി തുടര്‍ച്ചയായി ചര്‍ച്ച ചെയ്ത് കൊണ്ടിരിക്കുന്നത്. ആ ചാനലിന് എങ്ങനെയാണ് ഓരോരോ കാര്യങ്ങള്‍ ലഭിക്കുന്നത്. നാഥനില്ലാ കളരി പോലെ കുറച്ച് പേരുടെ താല്‍പര്യങ്ങള്‍ക്ക് വേണ്ടി അവര്‍ കളിക്കുന്ന കളികളാണ്”.

‘ഈ സര്‍ക്കാരിന്റെ ഭാഗമായിട്ടിരുന്നപ്പോഴാണ് ദിലീപ് നിരപരാധിയാണ് എന്ന് സെന്‍കുമാര്‍ പറയുന്നത്. റിട്ടയര്‍ ആകുന്നതിന്റെ തൊട്ട് മുന്‍പാണ് പറഞ്ഞത്. ബൈജു പൗലോസ് കൊടുത്തതല്ലാതെ എന്താണ് അധികമായി എഡിജിപിക്ക് കോടതിയില്‍ കൊടുക്കാന്‍ സാധിച്ചിട്ടുളളത്. ഒന്നും ഇല്ല. ഇത്രയും നാളെടുത്തിട്ടും എന്തുകൊണ്ടാണ് കേസ് തെളിയിക്കാന്‍ പറ്റാത്തത്. ഇതിനൊരു പരിധിയില്ലേ”.

‘കുറ്റം തെളിഞ്ഞാല്‍ ശിക്ഷിക്കപ്പെടുക തന്നെ വേണം. എന്നാല്‍ ഇതുവരെ കിട്ടിയ തെളിവുകളൊന്നും ദിലീപോ ഒപ്പമുളളവരോ കുറ്റക്കാരാണെന്ന് പറയാവുന്നതല്ല. എന്തുകൊണ്ടാണ് ബൈജു പൗലോസ് വിചാരണയ്ക്ക് പോകാതിരുന്നത്. അദ്ദേഹത്തിന്റെ വിചാരണയോടെ തീരേണ്ടതല്ലേ. പോകേണ്ട സമയത്ത് തന്നെ ഈ ഒരു കേസ് പൊക്കിയെടുത്ത് കൊണ്ടുവന്നത് എന്തുകൊണ്ടാണ്. എന്തുകൊണ്ട് നീട്ടിക്കൊണ്ട് പോകുന്നു”.

‘ചില ആളുകള്‍ ചാനലുകളില്‍ ദിലീപിനെതിരെ പ്രതികരിക്കുന്നത് മാനസിക നില തെറ്റിയത് പോലെയാണ്. ഇവരുടെയൊക്കെ മനോനിലയെ ബാധിച്ച് തുടങ്ങി. ഈ കേസില്‍ പ്രോസിക്യൂഷന്‍ പെരുമാറുന്നത് ഒരു സ്വകാര്യ വ്യക്തിയുടെ വക്കീലിനെ പോലെയാണ്. എന്തുകൊണ്ടാണ് ആദ്യത്തെ 2 പ്രോസിക്യൂട്ടര്‍മാര്‍ രാജി വെച്ച് പോയത്. തങ്ങളുടെ ഇച്ഛയ്ക്ക് അനുസരിച്ച് കാര്യങ്ങള്‍ നടക്കുന്നില്ലെന്ന് പറഞ്ഞല്ലേ പോയത്. കേസ് തോറ്റാല്‍ നാണക്കേട് സര്‍ക്കാരിനാണ്’ എന്നും മഹേഷ് പറഞ്ഞു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top