Malayalam
കേസില്‍ അന്വേഷണം അനിവാര്യമാണെന്നു കോടതിക്കു ബോധ്യപ്പെട്ട സാഹചര്യത്തില്‍ നടപടികള്‍ വേഗത്തിലാക്കന്‍ ക്രൈംബ്രാഞ്ച്, കാവ്യയ്ക്ക് വീണ്ടും നോട്ടിസ് നല്‍കും…, ഉടന്‍ ചോദ്യം ചെയ്യാനൊരുങ്ങി ക്രൈംബ്രാഞ്ച്
കേസില്‍ അന്വേഷണം അനിവാര്യമാണെന്നു കോടതിക്കു ബോധ്യപ്പെട്ട സാഹചര്യത്തില്‍ നടപടികള്‍ വേഗത്തിലാക്കന്‍ ക്രൈംബ്രാഞ്ച്, കാവ്യയ്ക്ക് വീണ്ടും നോട്ടിസ് നല്‍കും…, ഉടന്‍ ചോദ്യം ചെയ്യാനൊരുങ്ങി ക്രൈംബ്രാഞ്ച്
കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണത്തിന്റെ സമയപരിധി അവസാനിച്ചിരുന്നത്. ഈ സാഹചര്യത്തില്‍ ഹൈക്കോടതിയില്‍നിന്ന് അനുകൂല വിധി വന്നതിനു ശേഷം തുടരന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് ക്രൈംബ്രാഞ്ച്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പുറത്തെത്തിയ ഓഡിയോകളില്‍ നിന്ന് കാവ്യയ്‌ക്കെതിരെ ശക്തമായ തെളിവുകളില്‍ ലഭിച്ച സാഹചര്യത്തില്‍ കാവ്യയെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘം തീരുമാനിച്ചിരിക്കുന്നത്.
ചോദ്യം ചെയ്യുന്നതിനായി കാവ്യയെ വിളിച്ചു എങ്കിലും അസൗകര്യങ്ങള്‍ പറഞ്ഞ് ഒഴിഞ്ഞ് മാറുകയാണ്. ഓഡിയോ ക്ലിപ്പുകള്‍ പൂര്‍ണമായും പരിശോധിച്ച് തെളിവ് കണ്ടെത്തുകയാണ് പ്രഥമലക്ഷ്യം. കാവ്യ മാധവന്‍ ഉള്‍പ്പെടെയുള്ളവരെ ഉടന്‍ ചോദ്യം ചെയ്യുമെന്നാണ് വിവരം. കാവ്യ മാധവനെ ഉടന്‍ ചോദ്യം ചെയ്യും. കാവ്യയ്ക്ക് വീണ്ടും നോട്ടിസ് നല്‍കാനാണ് തീരുമാനം. വീടിനു പുറത്ത് മറ്റെവിടെയെങ്കിലും ചോദ്യം ചെയ്യലിന് ഹാജരാകാനായിരിക്കും ആവശ്യപ്പെടുക. കാവ്യ സാക്ഷിയായി തുടരുമോ അതോ പ്രതിയാകുമോ എന്നതിലും വ്യക്തത വന്നിട്ടില്ല.
അതേസമയം, അഭിഭാഷകരുമായുള്ള ശബ്ദരേഖകളടക്കം ചോര്‍ന്നതില്‍ ആശങ്കയിലാണ് ദിലീപും സംഘവും. കേസില്‍ അന്വേഷണം അനിവാര്യമാണെന്നു കോടതിക്കു ബോധ്യപ്പെട്ട സാഹചര്യത്തില്‍ നടപടികള്‍ വേഗത്തിലാക്കാനാണ് ക്രൈംബ്രാഞ്ചിന്റെയും ശ്രമം. ദിലീപിന്റെയും കൂട്ടുപ്രതികളുടെയും ഫോണില്‍ നിന്നും തിരിച്ചെടുത്തിരിക്കുന്ന ശബ്ദശകലങ്ങളും ചാറ്റുകളുമാണ് അന്വേഷണ സംഘത്തിന്റെ മുന്നിലുള്ള തുറുപ്പുചീട്ട്. മണിക്കൂറുകള്‍ ദൈര്‍ഘ്യമുള്ള ഓഡിയോ ക്ലിപ്പുകള്‍ പരിശോധിക്കാന്‍ മാത്രം 5 അംഗ ക്രൈംബ്രാഞ്ച് സംഘത്തെയാണ് ചുമതലപ്പെടുത്തിയത്. 6000ല്‍ അധികം വരുന്ന ശബ്ദസന്ദേശങ്ങളാണ് പരിശോധിക്കേണ്ടത്.
കഴിഞ്ഞ ദിവസം ദിലീപിന്റെ സഹോദരന്‍ അനൂപ് ചോദ്യം ചെയ്യലിനായി എത്തിയിരുന്നു. പോലീസ് ക്ലബിലാണ് ചോദ്യം ചെയ്യലിന് ഹാജരായത്. കാവ്യയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന തെളിവുകള്‍ പുറത്ത് വന്നതോടെ കേസില്‍ കൂടുതല്‍ വ്യക്തത വരുന്നതിനു വേണ്ടി ദിലീപിന്റെ സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് സുരാജ് എന്നിവരെ ബുധനാഴ്ച ചോദ്യം ചെയ്യുമെന്ന് നേരത്തെ പുറത്ത് വ്ന്നിരുന്നു.
എന്നാല്‍ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നതിനായി നോട്ടീസ് അയച്ചെങ്കിലും ഇരുവരും നോട്ടീസ് കൈപറ്റിയിരുന്നില്ല. ഇരുവരും നോട്ടീസ് കൈപ്പറ്റാത്തതിനാല്‍ തന്നെ അന്വേഷണ ഉദ്യോഗസ്ഥര്‍ ഇരുവരുടെയും വീടുകളില്‍ നോട്ടീസ് പതിച്ചിരുന്നു. പല തവണ ഫോണിലൂടെ ഇരുവരെയും ബന്ധപ്പെടാന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അതും നടന്നിരുന്നില്ല. ഇതേ തുടര്‍ന്നാണ് രണ്ടാളുടെയും വീടുകളില്‍ നോട്ടീസ് പതിച്ചത്. ഇതിന് പിന്നാലെയാണ് ഹാജരായത്.
അതേസമയം, കേസില്‍ ദിലീപിന് കുരുക്കായി മറ്റൊരു ശബ്ദരേഖ പുറത്തുവന്നിരിക്കുകയാണ്. ഈ ശബ്ദരേഖ കോടതിയില്‍ ഹാജരാക്കി പ്രോസിക്യൂഷന്‍. തുടരന്വേഷണത്തിന് കൂടുതല്‍ സമയം ആവശ്യപ്പെട്ട് കൊണ്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ ആണ് പ്രോസിക്യൂഷന്‍ നിര്‍ണായക തെളിവ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. ദിലീപിന്റെ സഹോദരന്‍ അനൂപിനെ അഭിഭാഷകന്‍ മൊഴി പറഞ്ഞ് പഠിപ്പിക്കുന്നതെന്ന് അവകാശപ്പെടുന്നതാണ് ശബ്ദരേഖ. രണ്ട് മണിക്കൂര്‍ നീളുന്ന ശബ്ദരേഖയില്‍ മഞ്ജു വാര്യരെ കുറിച്ചും ശ്രീകുമാര്‍ മേനോനെ കുറിച്ചും അടക്കം പരാമര്‍ശങ്ങളുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
നടിയെ ആക്രമിച്ച കേസില്‍ 20തോളം പ്രോസിക്യൂഷന്‍ സാക്ഷികളെ മൊഴി മാറ്റിയതായാണ് പ്രോസിക്യൂഷന്‍ ആരോപിക്കുന്നത്. ദിലീപിന്റെ സഹോദരന്‍ അനൂപ് പ്രോസിക്യൂഷന്‍ സാക്ഷിയായിരുന്നു. വിസ്താരത്തിനിടെ എങ്ങനെ മൊഴി നല്‍കണം എന്ന് ദിലീപിന്റെ അഭിഭാഷകന്‍ അനൂപിന് പറഞ്ഞ് കൊടുക്കുന്ന ശബ്ദരേഖയാണ് അഫിഡവിറ്റിന്റെ രൂപത്തില്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയിരിക്കുന്നത്. സാക്ഷികളെ സ്വാധീനിച്ചു എന്നതിന് നിര്‍ണായക തെളിവാണ് ഈ ശബ്ദരേഖയെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കി.
ദിലീപിന്റെ അടക്കമുളള ഫോണുകളില്‍ നിന്നും വിവരങ്ങള്‍ തിരിച്ചെടുത്ത കൂട്ടത്തില്‍ നിന്നാണ് ഈ നിര്‍ണായക ശബ്ദരേഖ ലഭിച്ചിരിക്കുന്നത്. ദിലീപിന് ശത്രുക്കളുണ്ടെന്ന് കോടതിയില്‍ പറയണമെന്ന് അനൂപിനോട് ഓഡിയോയില്‍ അഭിഭാഷകന്‍ പറയുന്നു. സംവിധായക ശ്രീകുമാര്‍ മേനോനും തിയറ്റര്‍ ഉടമ ലിബര്‍ട്ടി ബഷീറും ശത്രുവാണെന്ന് പറയണമെന്നും ശബ്്ദരേഖയില്‍ പറയുന്നു. ശ്രീകുമാര്‍ മേനോനും മഞ്ജു വാര്യരും തമ്മില്‍ അടുപ്പമുണ്ടെന്ന് പറയണമെന്നും ശബ്ദരേഖയില്‍ അഭിഭാഷകന്‍ പറഞ്ഞ് പഠിപ്പിക്കുന്നുണ്ട്. ഗുരുവായൂരിലെ നൃത്ത പരിപാടിയുടെ പേരില്‍ വീട്ടില്‍ മഞ്ജുവും ദിലീപും തമ്മില്‍ വഴക്കുണ്ടായി എന്ന് പറയണമെന്നും പറയുന്നു. മഞ്ജു സിനിമയിലേക്കുളള തിരിച്ച് വരവിന് മുന്‍പ് വീണ്ടും പൊതുവേദിയിലേക്ക് വരുന്നത് ഗുരുവായൂരിലെ നൃത്തപരിപാടിയോട് കൂടിയായിരുന്നു.
