Connect with us

കാവ്യാ മാധവന്‍ ശരത്തുമായി സംസാരിക്കുന്ന ഓഡിയോ താന്‍ കൊടുത്തിട്ടുണ്ട്. അത് ദിലീപിന് മുന്നില്‍ പ്ലേ ചെയ്തിട്ടുണ്ട്; എല്ലാത്തിനും കാവ്യ മറുപടി പറയേണ്ടി വരും

Malayalam

കാവ്യാ മാധവന്‍ ശരത്തുമായി സംസാരിക്കുന്ന ഓഡിയോ താന്‍ കൊടുത്തിട്ടുണ്ട്. അത് ദിലീപിന് മുന്നില്‍ പ്ലേ ചെയ്തിട്ടുണ്ട്; എല്ലാത്തിനും കാവ്യ മറുപടി പറയേണ്ടി വരും

കാവ്യാ മാധവന്‍ ശരത്തുമായി സംസാരിക്കുന്ന ഓഡിയോ താന്‍ കൊടുത്തിട്ടുണ്ട്. അത് ദിലീപിന് മുന്നില്‍ പ്ലേ ചെയ്തിട്ടുണ്ട്; എല്ലാത്തിനും കാവ്യ മറുപടി പറയേണ്ടി വരും

നടി ആക്രമിക്കപ്പെട്ട കേസിലെ അവസാന ദിവസങ്ങളാണ് കടന്ന് പോകുന്നത്. ഇതിനോടകം തന്നെ നിരവധി തെളിവുകളാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. ഇതിന് പിന്നാലെ കൂടുതല്‍ പേരെ ചോദ്യം ചെയ്യാന്‍ തയ്യാറെടുക്കുകയാണ് ക്രൈംബ്രാഞ്ച് സംഘം. കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പുറത്തെത്തിയ തെളിവുകള്‍ പ്രകാരം നടിയും ദിലീപിന്റെ ഭാര്യയുമായ കാവ്യാ മാധവനെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നതിനായി വിളിപ്പിച്ചുവെങ്കിലും അസൗകര്യങ്ങള്‍ പറഞ്ഞ് കാവ്യ ഒഴിഞ്ഞു മാറുകയായിരുന്നു.

ഇപ്പോഴിതാ ഒരു ചാനല്‍ ചര്‍ച്ചയില്‍ സംസാരിക്കവെ, ദിലീപിന് എതിരെയുളള കേസില്‍ പുറത്ത് വരാത്ത നിരവധി തെളിവുകള്‍ അന്വേഷണ സംഘത്തിന്റെ കയ്യിലുണ്ടെന്ന് പറയുകയാണ് സംവിധായകന്‍ ബാലചന്ദ്ര കുമാര്‍. കാവ്യാ മാധവന്റെ ഓഡിയോ ക്ലിപ്പ് അന്വേഷണ സംഘത്തിന് നല്‍കിയിട്ടുണ്ടെന്നും ബാലചന്ദ്ര കുമാര്‍ പറഞ്ഞു. കാവ്യാ മാധവനെ ചോദ്യം ചെയ്യുന്ന കാര്യത്തില്‍ അനിശ്ചിതത്വം ഇല്ലെന്നും ബാലചന്ദ്ര കുമാര്‍ പറഞ്ഞു.

‘പോലീസിന്റെ കയ്യിലുളള എല്ലാ തെളിവുകളും പൊതുജനമധ്യത്തില്‍ വന്നിട്ടില്ല. കാവ്യാ മാധവന്‍ ശരത്തുമായി സംസാരിക്കുന്ന ഓഡിയോ താന്‍ കൊടുത്തിട്ടുണ്ട്. അത് ദിലീപിന് മുന്നില്‍ പ്ലേ ചെയ്തിട്ടുണ്ട്. അത് വധഗൂഢാലോചന കേസുമായി ബന്ധപ്പെട്ടതാണ്. പുറത്ത് കേള്‍ക്കാത്ത അങ്ങനെയുളള തെളിവുകള്‍ കോടതിക്ക് മുന്നിലെത്തിച്ചിട്ടുണ്ട്’. ‘തുടരന്വേഷണം തുടങ്ങി ഇതുവരെ 91 പേരുടെ മൊഴിയെടുത്തിട്ടുണ്ട്. തമിഴ്നാട്ടിലുളള ഒരു അസോസിയേറ്റ് ഡയറക്ടറുടെ മൊഴിയെടുക്കാന്‍ നോക്കിയിട്ട് അയാള്‍ ഒളിവിലാണ്. സുരാജിന്റെയും അനൂപിന്റെയും മൊഴിയെടുത്തിട്ടില്ല.

ശരത്തിനേയും കാവ്യാ മാധവനേയും ചോദ്യം ചെയ്തിട്ടില്ല. ഇവരൊക്കെ ഓരോ കാരണങ്ങള്‍ പറഞ്ഞ് നീട്ടിക്കൊണ്ട് പോവുകയാണ്. ഫോറന്‍സിക് ലാബിലുളള ഫോണുകളുടെ റിപ്പോര്‍ട്ട് 2 ലക്ഷം പേജുകളാണ്’. കേസ് അന്വേഷിക്കുന്നത് എഡിജിപി അടക്കമുളള 12 അംഗ സംഘമാണ്. ഇത്രയും പേര്‍ക്ക് ഈ രണ്ട് ലക്ഷം പേജുകള്‍ കാണാനുളള സമയമെങ്കിലും കൊടുക്കേണ്ടേ. പതിനൊന്നായിരത്തി അഞ്ഞൂറില്‍ അധികം വീഡിയോ ക്ലിപ്പുകള്‍. അതൊക്കെ ദിലീപിന്റെ വ്യക്തിപരമായ വീഡിയോകളല്ലേ എന്ന് ചോദിക്കും. അതാണോ എന്ന് പോലീസിന് പരിശോധിക്കാന്‍ സമയം കൊടുക്കേണ്ടേ’.

‘മിനിയാന്ന് രാത്രി ഒരു ഓഡിയോ ക്ലിപ്പ് അന്വേഷണ ഉദ്യോഗസ്ഥന്‍ തനിക്ക് അയച്ച് തന്നു. ആ ഓഡിയോ ക്ലിപ്പില്‍ താന്‍ കൂടിയുണ്ട്. ഇത് ഒരുമിച്ച് എടുത്തതാണോ എന്ന് ചോദിച്ചു. ഇനിയും മൂവായിരത്തോളം ഓഡിയോ ക്ലിപ്പുകള്‍ പരിശോധിക്കാനുണ്ട്. കോടതി തന്ന സമയം തീരാറായി അതുകൊണ്ട് എല്ലാം കെട്ടിപ്പൂട്ടി കൊണ്ട് കൊടുക്കാം എന്ന് ഒരു അന്വേഷണ ഉദ്യോഗസ്ഥന്‍ ചിന്തിക്കുമോ. കോടതി അന്വേഷണ സംഘത്തിന് സമ്മര്‍ദ്ദം കൊടുക്കുന്നതായി തോന്നിയിട്ടുണ്ട്. നടിയെ ആക്രമിക്കുന്ന വീഡിയോ ഒന്നിലധികം പേര്‍ ആക്സസ് ചെയ്തു എന്ന് റിപ്പോര്‍ട്ട് വന്നു. അതിനകത്ത് ടാംപറിംഗ് നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കാതെ എങ്ങനെ അറിയും. ദിലീപ് ചെയ്തുവെന്ന് താന്‍ പറയുന്നില്ല. പക്ഷേ ദിലീപിനെ പോലെ വേറെയും 7 പ്രതികളില്ലേ. അവര്‍ക്ക് സ്വാധീനം ചെലുത്തിക്കൂടേ’.

‘രണ്ട് തരത്തിലേ ഒരു ഡിജിറ്റല്‍ ഫയലില്‍ ഹാഷ് വാല്യൂ മാറുകയുളളൂ. ഒന്നുകില്‍ അതില്‍ എഡിറ്റ് ചെയ്യണം. അല്ലെങ്കില്‍ റീപ്ലേസ് ചെയ്യണം. കോപി ചെയ്തത് കൊണ്ടോ കണ്ടത് കൊണ്ടോ ഹാഷ് വാല്യൂ മാറില്ല. എന്തോ കൃത്രിമത്വം നടന്നു എന്ന് പോലീസ് സംശയിക്കുന്നു. അത് ഫോറന്‍സിക് ലാബിലേക്ക് അയക്കാന്‍ അപേക്ഷ കൊടുത്തിട്ട് അതിന്റെ ഫോര്‍വേര്‍ഡ് നോട്ട് കോടതി കൊടുത്തില്ല. എന്തിന് എന്നാണ് കോടതി ചോദിച്ചത്. തുടരന്വേഷണത്തിന് തുടക്കം കുറിച്ചൊരു വ്യക്തി മാത്രമാണ് താന്‍. ദിലീപും അനൂപും കാവ്യയും അടക്കമുളളവര്‍ അഞ്ച് വര്‍ഷമായി തെളിവുകള്‍ കൊണ്ട് നടക്കുകയാണ്. അതുകൊണ്ട് തന്നെ താന്‍ പറഞ്ഞതില്‍ നിന്ന് ഒരുപാട് മുകളിലേക്ക് അന്വേഷണം പോയിട്ടുണ്ട്.

നടിയെ ആക്രമിച്ച കേസില്‍ നിരവധി തെളിവുകള്‍ ഇതിനകം ലഭിച്ചിട്ടുണ്ട്. നിസ്സഹകരിച്ച് അന്വേഷണം നീട്ടിക്കൊണ്ടുപോകാന്‍ മറുവശത്ത് നിന്ന് ശ്രമം നടക്കുന്നു’. ‘കാവ്യ ദുബായിലും ചെന്നൈയിലുമൊക്കെ ആയത് കൊണ്ട് തിരിച്ച് വന്നതിന് ശേഷമാണ് നോട്ടീസ് കൊടുത്തത്. ശരത്തിനെ ചോദ്യം ചെയ്ത ശേഷമായിരിക്കും കാവ്യയെ ചോദ്യം ചെയ്യുക. കാവ്യയെ സാക്ഷിയായി നോട്ടീസ് കൊടുത്തതിന്റെ ആനുകൂല്യം അവര്‍ക്കുണ്ട്. പത്മസരോവരത്തില്‍ അല്ലാതെ മറ്റൊരു സ്ഥലത്തേക്ക് കാവ്യ ചോദ്യം ചെയ്യലിനായി പോകും എന്നാണ് തനിക്ക് കിട്ടിയ വിവരം. ബൈജു പൗലോസിനെ കാണാതെ തിരിച്ച് വന്ന് നാല് പേര് ചര്‍ച്ച ചെയ്യുന്ന ഓഡിയോ ഉണ്ട്.

ശരത്തും കാവ്യയും ദിലീപും അടക്കം ബൈജു പൗലോസിന്റെ പേര് എടുത്ത് പറയുന്ന ഓഡിയോ ഉണ്ട്. എന്ത് വിഷയമാണ് എന്ന് കാവ്യാ മാധവന്‍ പറയണം. എന്തിന് വേണ്ടിയാണ് ബൈജു പൗലോസിനെ കാത്ത് നിന്നത് എന്ന് പറയണം. പോയ കാര്യം എന്തായി എന്ന് കാവ്യ ചോദിക്കുന്നുണ്ട്. അങ്ങനെ പല ചോദ്യങ്ങള്‍ക്കും ഉത്തരം കിട്ടാനുണ്ട്’. ബൈജു പൗലോസിന് കൈക്കൂലി കൊടുക്കാനായിരുന്നുവെങ്കില്‍ അത് പറയട്ടേ. അതല്ല ബൈജു പൗലോസിനൊപ്പം സെല്‍ഫി എടുക്കാനായിരുന്നുവെങ്കില്‍ അത് പറയട്ടെ. അവര്‍ക്കൊരു മറുപടി ഉണ്ടാകുമല്ലോ. ശരത്തിനോട് ചോദിക്കണം എന്തിനാണ് ആളുകളായി കാത്ത് നിന്നത് എന്ന്. സംസാരിച്ചില്ലെങ്കില്‍ അത് പറയണം. പോലീസിന് മൊഴി കൊടുക്കാനുളള മുനിസ്വാമി എന്നയാള്‍ ബെംഗളൂരുവില്‍ ഒളിവിലാണ്. ഇങ്ങനെ ഒരുപാട് കഥകള്‍ ഇതിന് പിന്നിലുണ്ട്. ഈ കേസ് ഒരു കയം പോലെയാണ്’.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top